ഒ​രു ല​ക്ഷം വീ​ടു​ക​ളി​ല്‍ ആ​ര്യ​വേ​പ്പ് പ​ദ്ധ​തി​യു​മാ​യി ശ്രീ​മ​ന്‍ നാ​രാ​യ​ണ​ന്‍
Sunday, June 4, 2023 7:17 AM IST
ആ​ലു​വ: ജി​ല്ല​യി​ലെ ഒ​രു ല​ക്ഷം വീ​ടു​ക​ളി​ല്‍ ഒ​രു ല​ക്ഷം ആ​ര്യ​വേ​പ്പി​ന്‍ തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​യു​മാ​യി പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ശ്രീ​മ​ൻ നാ​രാ​യ​ണ​ൻ. പ​രി​സ്ഥി​തി ദി​ന​മാ​യ നാ​ളെ മു​പ്പ​ത്ത​ടം ഹോ​ട്ട​ല്‍ ദ്വാ​ര​ക​യി​ല്‍ രാ​വി​ലെ 10ന് ​വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും.

മു​പ്പ​ത്ത​ടം എ​ന്‍റെ ഗ്രാ​മം ഗാ​ന്ധി​ജി​യി​ലൂ​ടെ മി​ഷ​ന്‍റെ തു​ട​ർ​ച്ച​യാ​യ എട്ടാമ​ത് വൃ​ക്ഷ​യ​ജ്ഞമാ​ണി​ത്. ക​ഴി​ഞ്ഞ ഏ​ഴു വൃ​ക്ഷ​യ​ജ്ഞ​ങ്ങ​ളി​ലാ​യി മൂ​ന്നു ല​ക്ഷം ഫ​ല​വൃ​ക്ഷ​ത്തൈ​ക​ള്‍ ഇ​തു​വ​രെ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ശ്രീ​മ​ന്‍ നാ​രാ​യ​ണ​ന്‍ സ്വ​ന്തം ഗ്രാ​മ​മാ​യ മു​പ്പ​ത്ത​ട​ത്തി​ല്‍ ഗാ​ന്ധി​മ​ര​ങ്ങ​ളെ​ന്ന പേ​രി​ല്‍ ന​ട്ടു​പി​ടി​പ്പി​ച്ച മാ​വു​ക​ളും പ്ലാ​വു​ക​ളും ക​ഴി​ഞ്ഞ വ​ര്‍​ഷം മു​ത​ല്‍ കാ​യ്ഫ​ലം ത​ന്നു തു​ട​ങ്ങി. വേ​ന​ൽ​ക്കാ​ല​ത്ത് പ​റ​വ​ക​ൾ​ക്ക് ദാ​ഹ​ജ​ലം എ​ന്ന പ​ദ്ധ​തി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​രെ പ്ര​ശം​സ നേ​ടി​യി​ട്ടു​ണ്ട്. തൈ​ക​ൾ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കാ​ൻ sreemannarayanan2014@ gmail.com.