ബ​സ്‌ സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മാ​ണ​ത്തി​ന് 13.52 കോ​ടി
Wednesday, June 7, 2023 1:15 AM IST
കാ​ക്ക​നാ​ട്:​ തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ ബ​സ്‌ സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മ്മാ​ണ​ത്തി​ന് 13.52 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റി​ന് അം​ഗീ​കാ​രം.​ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​ജി​ത ത​ങ്ക​പ്പ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.​ സ്വ​കാ​ര്യ ക​ൺ​സ​ൾ​ട്ട​ൻ​സി​യാ​യ പി​ത്ത​വാ​ട​ൻ ആ​ൻ​ഡ് പാ​ർ​ട്ട്നേ​ഴ്സ് തയാ​റാ​ക്കി​യ എ​സ്റ്റി​മേ​റ്റ് തു​ക​യാ​യ 13.52 കോ​ടി​ രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റാ​ണ് അം​ഗീ​ക​രി​ച്ച​ത്. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് ഏ​തു​നി​മി​ഷ​വും നി​ലം പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. മേ​ൽ​ക്കൂ​ര​യി​ൽനി​ന്ന് കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ അ​ട​ർ​ന്നു വീ​ഴു​ക​യാ​ണ്. 38 വ​ർ​ഷം മു​മ്പ് അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് പ​ണി​ക​ഴി​പ്പി​ച്ച​താ​ണ് കെ​ട്ടി​ടം. ബ​സ് സ്റ്റാ​ൻ​ഡ് കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മി​ക്കു​മെ​ന്ന് പി​ന്നീ​ട് ന​ഗ​ര​സ​ഭ​യാ​യ​പ്പോ​ൾ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​രു​ന്നി​ല്ല.