എ​സ്എ​ഫ്ഐ ന​ട​ത്തു​ന്ന​ത് ഗു​രു​ത​ര​മാ​യ ക്രി​മി​ന​ല്‍ കു​റ്റം: കെ​എ​സ്‌​യു
Wednesday, June 7, 2023 1:17 AM IST
കൊ​ച്ചി: ഭ​ര​ണ സം​വി​ധാ​ന​ത്തി​ന്‍റെ മ​റ​വി​ല്‍ എ​സ്എ​ഫ്ഐ ന​ട​ത്തു​ന്ന​ത് ഗു​രു​ത​ര​മാ​യ ക്രി​മി​ന​ല്‍ കു​റ്റ​മെ​ന്ന് കെ​എ​സ്‌യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ര്‍.
മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജ എ​ക്‌​സ്പീ​രി​യ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​ക്കി സ​ര്‍​ക്കാ​ര്‍ കോ​ള​ജു​ക​ളി​ല്‍ ഗ​സ്റ്റ് അ​ധ്യാ​പ​ക ജോ​ലി ക​ര​സ്ഥ​മാ​ക്കു​ക​യും നി​ര​വ​ധി കോ​ള​ജു​ക​ളി​ല്‍ ഈ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​ഭി​മു​ഖ​ങ്ങ​ള്‍​ക്കാ​യി ഹാ​ജ​രാ​ക്കു​ക​യും ചെ​യ്ത വ്യ​ക്തി എ​സ്എ​ഫ്ഐ​യു​ടെ മ​ഹാ​രാ​ജാ​സി​ലെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​യും സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. അ​ര്‍​ഷോ​യു​ടെ അ​ടു​ത്ത സു​ഹൃ​ത്തു​മാ​ണ്.
എ​സ്എ​ഫ്‌​ഐ​യു​ടെ ഉ​ന്ന​ത നേ​താ​ക്ക​ളു​മാ​യു​ള്ള ഇ​വ​രു​ടെ ബ​ന്ധം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
കോ​ള​ജ് അ​ധി​കാ​രി​ക​ളു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് ഇ​ത് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത് എ​ന്നും സം​ശ​യി​ക്കു​ന്നു. സം​ഭ​വ​ത്തി​ല്‍ മ​ല​യാ​ള വി​ഭാ​ഗ​ത്തി​ലെ ചി​ല അ​ധ്യാ​പ​ക​രു​ടെ പ​ങ്കും അ​ന്വേ​ഷി​ക്ക​ണം. കോ​ള​ജ് യൂ​ണി​യ​ന്‍ ഓ​ഫീ​സി​ലും ഹോ​സ്റ്റ​ലി​ലും കോ​ള​ജി​ന്‍റെ​യോ അ​ധ്യാ​പ​ക​രു​ടേ​യോ സീ​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്ക​ണം.
എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ പ​ങ്കും അ​ന്വേ​ഷി​ക്ക​ണം. വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് നേ​ടി​യ ജോ​ലി​ക്ക് വാ​ങ്ങി​യ ശ​മ്പ​ളം തി​രി​ച്ച് പി​ടി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നും അ​ലോ​ഷ്യ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ആ​ര്‍​ക്കി​യോ​ള​ജി​യു​ടെ റി​സ​ല്‍​റ്റ് വ​ന്ന​പ്പോ​ള്‍ എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ റി​സ​ൽ​ട്ടി​ല്‍ മാ​ത്രം മാ​ര്‍​ക്കോ ഗ്രേ​ഡോ രേ​ഖ​പ്പെ​ടു​ത്താ​തെ വി​ജ​യി​ച്ചു എ​ന്നു വ​ന്ന​ത് കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ അ​ന്വേ​ഷി​ക്ക​ണം.
റി​സ​ൽ​ട്ട് അ​ട്ടി​മ​റി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഇ​ട​പെ​ട​ല്‍ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും അ​ലോ​ഷ്യ​സ് കൂ​ട്ടിച്ചേ​ര്‍​ത്തു. വി​ഷ​യ​ത്തി​ല്‍ കോ​ള​ജ് അ​ധി​കാ​രി​ക​ള്‍​ക്ക് പങ്കു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ഇ​ന്ന് കെഎ​സ്‌യുവി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തും.