നെടുന്പാശേരി: ഹജ്ജ് ക്യാന്പിലെ സേവനത്തിനിടെ വോളണ്ടിയർ കുഴഞ്ഞു വീണുമരിച്ചു. ഭക്ഷണശാലയിൽ സേവനം ചെയ്തുവരികയായിരുന്ന മൂവാറ്റുപുഴ പേട്ട പള്ളിക്കൂടത്തിൽ (നെയ്ത്ശാല) വീട്ടിൽ പരേതനായ ഹസൻ റാവുത്തറിന്റെ മകൻ സക്കീർ ഹുസൈൻ (58) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ സുബ്ഹി നമസ്കാരത്തിനുശേഷം ഭക്ഷണശാലയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം നടത്തി. മാതാവ്: ആമിന. ഭാര്യ: നാജ. മക്കൾ: നാസിഫ് ഹുസൈൻ, വാസിൽ, ജാസിർ. മരുമകൾ: ബീമ.