കെഎ​സ്​യു മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Friday, June 9, 2023 11:52 PM IST
കാ​ല​ടി: എറണാകുളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രി​ൽ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മിച്ച് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച കെ.വി​ദ്യ, കാലടി സം​സ്‌​കൃ​ത സ​ർ​വ​ക​ലാ​ശാ​ല സം​വ​ര​ണം അ​ട്ടി​മ​റി​ച്ച് പിഎ​ച്ച്ഡി പ്ര​വേ​ശ​നം നേ​ടി​യ​തി​ൽ പ്ര​തിഷേ​ധി​ച്ചും ഇ​വ​രു​ടെ അ​റ​സ്റ്റ് ആ​വ​ശ്യ​പ്പെ​ട്ടും കെഎ​സ്‌യു സം​സ്ഥാ​ന ക​മ്മി​റ്റി സം​സ്‌​കൃ​ത സ​ർ​വ​ക​ലാ​ശാ​ലയിലേക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം.
ഒ​ളി​വി​ൽ ക​ഴി​യു​ന്ന കെ.വി​ദ്യ സം​സ്‌​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ഹോ​സ്റ്റ​ലി​ൽ ഉ​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് കെഎ​സ്‌യു മാ​ർ​ച്ച് ന​ട​ത്തി​യ​ത്. കെഎ​സ്‌യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​വ​ക​ലാ​ശാ​ല ക​വാ​ട​ത്തി​ൽ പോ​ലീ​സ് മാ​ർ​ച്ച് ത​ട​ഞ്ഞു. ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​ന​ട​യാ​ക്കി. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ അ​രു​ൺ രാ​ജേ​ന്ദ്ര​ൻ, അ​ൽ അ​മീ​ൻ അ​ഷ്‌​റ​ഫ്‌, മി​വ ജോ​ളി, ഫ​ർ​ഹാ​ൻ മു​ണ്ടേ​രി, ആ​സി​ഫ് മു​ഹ​മ്മ​ദ്‌, എം.​എം. ആ​ന​ന്ദ​കൃ​ഷ്ണ​ൻ, യാ​സീ​ൻ റ​ഫീ​ഖ്, റാ​ഷി​ദ് പു​തു​പൊ​ന്നാ​നി, ആ​ഷി​ക് പോ​ൾ, റ​ഫ്സ​ൽ മു​ഹ​മ്മ​ദ്‌, മോ​ൻ​സി കോ​ട്ട​പ്പു​റം, ആ​ന്‍റ​ണി പാ​ലാ​ട്ടി എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തുനീക്കി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. കൃ​ഷ്ണ​ലാ​ൽ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ആ​ൻ സെ​ബാ​സ്റ്റ്യ​ൻ, മു​ബാ​സ് ഓ​ട​ക്കാ​ലി, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ലി​ന്‍റോ പി ​ആ​ന്‍റോ, വൈ​ശാ​ഖ് എ​സ്. ദ​ർ​ശ​ൻ, അ​ല​ക്സ് ആ​ന്‍റു, സി.​പി. പ്രി​യ, ഗോ​കു​ൽ ഗു​രു​വാ​യൂ​ർ, സിം​ജോ സ​ക്ക​റി​യ, അ​നി​സ​ൺ ജോ​യ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്ത​ക​രെ ക്രൂ​ര​മാ​യി മ​ർ​ദിച്ചെ​ന്ന് ആ​രോ​പി​ച്ച് കെഎ​സ്‌യു പ്ര​വ​ർ​ത്ത​ക​ർ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.