മി​ക​വ്, കി​ര​ണം പ​ദ്ധ​തി​ക​ൾ നാ​ളെ തു​ട​ങ്ങും
Friday, June 9, 2023 11:56 PM IST
കാ​ക്ക​നാ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​ക​വ്, കി​ര​ണം പ​ദ്ധ​തി​ക​ൾ​ക്ക് നാ​ളെ തു​ട​ക്ക​മാ​കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ് അ​റി​യി​ച്ചു. പ​ദ്ധ​തി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് മു​ഖ്യാ​ഥി​തി​യാ​യി​രി​ക്കും, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​ജ​ന​ങ്ങ​ൾ​ക്ക് വി​വി​ധ സ​ർ​ക​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​പ്ര​ന്‍റി​സ്ഷി​പ്പ് ട്രെ​യി​നിം​ഗ് ന​ല്കി​യ പ​ദ്ധ​തി​യാ​ണ് കി​ര​ണം. ഐ​ടി​ഐ, ഡി​പ്ലോ​മ, ബി ​ടെ​ക്, ജ​ന​റ​ല്‍ ന​ഴ്സിം​ഗ്, ബി​എ​സ്സി ന​ഴ്സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ല്‍ കോ​ഴ്സു​ക​ള്‍ എ​ന്നി​വ​യി​ല്‍ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത നേ​ടി​യ​വ​ര്‍​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ച്ചു. 86 പേ​ര്‍​ക്ക് വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ എ​ഞ്ചി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ ഓ​വ​ര്‍​സി​യ​ര്‍​മാ​രാ​യും, 9 പേ​ര്‍​ക്ക് വി​വി​ധ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ന​ഴ്സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ല്‍ ജോ​ലി​ക​ളി​ലും ല​ഭി​ച്ചു. ഈ ​പ​ദ്ധ​തി​യി​ല്‍ 9,86,568 രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്. 310 പേ​ര്‍​ക്കാ​ണ് ഈ ​ര​ണ്ടു പ​ദ്ധ​തി​ക​ളു​ടെ​യും പ്ര​യോ​ജ​നം ല​ഭി​ച്ച​ത്.