കൊച്ചി: കെസിബിസി വരാപ്പുഴ അതിരൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ക്വിറ്റ് ലിക്കര്‍ ഡേ ആചരണവും വായ്മൂടിക്കെട്ടി നില്പ്സമരവും നടത്തി. കച്ചേരിപ്പടി ഗാന്ധി സ്ക്വയറില്‍ നടന്ന സമരം അതിരൂപത ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു.
സമിതി ഡയറക്ടര്‍ ഫാ. ജോസഫ് ഷെറിന് ചെമ്മായത്ത് അധ്യക്ഷത വഹിച്ചു. ജെസി ഷാജി, ജസ്റ്റിന് മാളിയേക്കല്‍, ഡിക്സണ്‍ റോഡ്രിഗസ്, സെബാസ്റ്റ്യന്‍ വലിയപറമ്പില്‍, എം.ഡി. റാഫേല്‍, കെ.വി ക്ലീറ്റസ്, ആനിമേറ്റര്‍ സിസ്റ്റര്‍ ആന്‍, പി.എല്‍. ബോസ്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു.