പെരിയാറിൽ അജ്ഞാത മുതദേഹം
1591369
Saturday, September 13, 2025 10:21 PM IST
ഏലൂർ: പെരിയാറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് ഏലൂർ റെഗുലേറ്റർ കം ബ്രിഡ്ജീനു സമീപം പുഴയിൽ മൃതദേഹം കണ്ടെത്തിയത്.
ഏലൂർ അഗ്നിരക്ഷാ നിലയം റബ്ബർ ഡെങ്കിൾ ഉപയോഗിച്ച് കരയ്ക്കെത്തിച്ച മൃതദേഹത്തിന് രണ്ടു ദിവസത്തിൽ കൂടുതൽ പഴക്കമുള്ളതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഏലൂർ പോലീസ് മേൽനടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടത്തിനായി ആലുവ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.