ഇ​യ​ർ​ബാ​ക്ക് സം​വി​ധാ​നം മ​ര​വി​പ്പി​ക്ക​ണം: ബി​ഫാം വി​ദ്യാ​ർ​ഥി​ക​ൾ
Sunday, September 25, 2022 12:29 AM IST
തൃ​ശൂ​ർ: ഇ​യ​ർ​ബാ​ക്ക് സം​വി​ധാ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ തയാ​റാ​ക​ണ​മെ​ന്ന് ബി​ഫാം വി​ദ്യാ​ർ​ഥി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​റു​ക​ൾ ക്ലി​യ​ർ ചെ​യ്താ​ൽ മാ​ത്ര​മേ അ​ഞ്ചാം സെ​മ​സ്റ്റ​റി​ൽ ഇ​രി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ. കോ​വി​ഡും ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളും മൂ​ലം ഒ​ന്ന​രവ​ർ​ഷ​ത്തോ​ളം കോ​ഴ്സ് പി​ന്നി​ലാ​ണ്. അ​തി​ന്‍റെ കൂ​ടെ ഇ​യ​ർ​ബാ​ക്കും കൂ​ടി വ​ന്ന​തോ​ടെ പ​ല വി​ദ്യാ​ർ​ഥി​ക​ളും ഇ​പ്പോ​ൾ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണെ​ന്നു വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ബി​ൻ​ഷാ ഷാ​ജു, നൗ​ഫ​ൽ അ​ലി എ​ന്നി​വ​ർ പ​റ​ഞ്ഞു. കോ​ഴ്സി​ന് പ​ഠി​ക്കു​ന്ന​വ​ർ ഭൂ​രി​ഭാ​ഗം കു​ട്ടി​ക​ളും വി​ദ്യാ​ഭ്യാ​സ വാ​യ്പ എ​ടു​ത്താ​ണ് പ​ഠി​ക്കു​ന്ന​ത്.

ബാ​ങ്കു​ക​ളു​ടെ നി​യ​മം അ​നു​സ​രി​ച്ച് നാ​ലു വ​ർ​ഷം ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വാ​യ്പ തി​രി​ച്ച​ട​യ്ക്ക​ണം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത് സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു മു​ന്നിൽ രാ​പ്പ​ക​ൽ സ​മ​രം ചെ​യ്തി​ട്ടും അ​ധി​കാ​രി​ക​ൾ ഇ​തു​വ​രെ ക​ണ്ണു​തു​റ​ന്നി​ട്ടി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.