ക​ണ്ടെ​യ്ന​ർ ലോ​റി മ​റി​ഞ്ഞു; ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത ത​ട​സം
Thursday, December 1, 2022 12:52 AM IST
പു​ത്തൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ കു​ട്ട​നെ​ല്ലൂ​ർ ചി​ല​ങ്ക​ പാ​ട​ത്തി​നു സ​മീ​പം ക​ണ്ടെ​യ്ന​ർ ലോ​റി നി​യ​ന്ത്ര​ണംവി​ട്ട് മ​റി​ഞ്ഞു. ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. കോ​യ​ന്പ​ത്തൂ​രി​ൽനി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു സി​മ​ന്‍റു​മാ​യി പോ​യി​രു​ന്ന ലോ​റി​യാ​ണു മ​റി​ഞ്ഞ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു. ദേ​ശീ​യ പാ​ത​യി​ലെ ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റി​യ ലോ​റി മു​ന്നി​ൽ പോ​വു​ക​യാ​യി​രു​ന്ന പ​ച്ച​ക്ക​റിലോ​റി​യി​ലി​ടി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​യി​ൽനി​ന്ന് ക​ണ്ടെ​യ്ന​ർ വേ​ർ​പ്പെട്ട് റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ണു. ലോ​റി എ​തി​ർ​വ​ശ​ത്തെ ട്രാ​ക്കി​ൽ നി​ർ​ത്തി​യി​ട്ട ടോ​റ​സിൽ ഇടിച്ചു മറിയുകയും ചെയ്തു.

സി​മ​ന്‍റ് ക്യാ​പ്സു​ൾ ക​യ​റ്റി​യ ക​ണ്ടെ​യ്ന​ർ ആ​ദ്യം ഉ​യ​ർ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് കോ​യ​ന്പ​ത്തൂ​രി​ലെ ക​ന്പ​നി​യി​ൽ നി​ന്ന് ക്രെ​യി​ൻ എ​ത്തി​ച്ച ശേ​ഷമാണു മാ​റ്റി​യ​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​വും സ്തം​ഭി​ച്ചു. ഒ​ല്ലൂ​ർ പോ​ലീ​സും ഹൈ​വേ പോ​ലി​സും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.