ചെ​ന്ത്രാ​പ്പി​ന്നി​യി​ൽ ബ​സപ​ക​ടം; 12 പേ​ർ​ക്ക് പ​രി​ക്ക്
Thursday, December 1, 2022 12:56 AM IST
ക​യ്പ​മം​ഗ​ലം: ദേ​ശീ​യ​പാ​ത 66 ചെ​ന്ത്രാ​പ്പി​ന്നി പ​തി​നേ​ഴാം​ക​ല്ലി​ൽ ബ​സ​പ​ക​ട​ത്തി​ൽ 12 പേ​ർ​ക്ക് പ​രി​ക്ക്.​ ഇ​ന്ന​ലെ ഉ​ച്ച​കഴിഞ്ഞ് ര​ണ്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. ഗു​രു​വാ​യൂ​രി​ൽ നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെഎ​സ്ആ​ർ​ടി​സി ബ‌​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബ​സി​ന് മു​ന്നി​ലൂ​ടെ പോ​യ കാ​റും നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കു​ക​ളും ഇ​ല​ക്ട്രി​ക് പോ​സ്റ്റും മ​തി​ലും ത​ക​ർ​ത്ത് മ​ര​ത്തി​ലി​ടി​ച്ചാ​ണ് നി​ന്ന​ത്.​ കോ​ഴി​ക്കോ​ട് നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു കാ​ർ യാ​ത്ര​ക്കാ​ർ. ​ബ​സി​ലു​ണ്ടാ​യി​രു​ന്ന 12 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.​ ഇ​വ​രെ ചെ​ന്ത്രാ​പ്പി​ന്നി അ​ൽ ഇ​ക്ബാ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​
ദേ​ശീ​യ​പാ​ത​യ്ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി അ​വി​നാ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഡോ​ഗ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ന്‍റെ മ​തി​ലും ഗേറ്റും ബോ​ർ​ഡു​ക​ളും ത​ക​ർ​ന്നി​ട്ടു​ള്ള​ത്.​ ഇ​ല​ക്ട്രി​ക് പോ​സ്റ്റ് മ​റി​ഞ്ഞുവീ​ണ് സ​മീ​പ​ത്തെ ക​ഞ്ഞി​ക്ക​ട​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.​ ബ​സ് അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നു എ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.
സം​ഭ​വ സ​മ​യം സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യ രണ്ടുപേ​ർ ബ​സ് വ​രു​ന്ന​തുക​ണ്ട് ഓ​ടിമാ​റു​ന്ന​തി​നി​ട​യി​ൽ നെ​യിംബോ​ർ​ഡ് മ​റി​ഞ്ഞുവീ​ണ് ഒ​രാ​ൾ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.