കൊ​ടു​ങ്ങ​ല്ലൂ​ർ ഉ​പ​ജി​ല്ലാ സ്കൂ​ൾ കാ​യി​ക മേ​ള
Saturday, December 3, 2022 1:11 AM IST
മ​തി​ല​കം: കൊ​ടു​ങ്ങ​ല്ലൂ​ർ ഉ​പ​ജി​ല്ലാ എ​ൽ​പി, യു​പി വി​ഭാ​ഗം സ്കൂ​ൾ കാ​യി​ക മേ​ള മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ ന​ട​ത്തി.
കു​ട്ടി​ക​ളു​ടെ മാ​ർ​ച്ച് പാ​സ്റ്റോ​ട് കൂ​ടി​യാ​ണ് കാ​യി​ക മേ​ള ആ​രം​ഭി​ച്ച​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ എ​ഇ​ഒ ബീ​ന ജോ​സ് പ​താ​ക ഉ​യ​ർ​ത്തി. മ​തി​ല​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​ന​ത്ത് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​മ​തി സു​ന്ദ​ര​ൻ സ​ന്ദേ​ശം ന​ൽ​കി. വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഹി​ത ര​തീ​ഷ്, പ​ഞ്ചാ​യ​ത്തം​ഗം ഒ.​എ.​ ജെ​ൻ​ട്രി​ൻ, മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് മാ​ളി​യേ​ക്ക​ൽ, ഹെ​ഡ് മാ​സ്റ്റേ​ഴ്സ് ഫോ​റം ക​ണ്‍​വീ​ന​ർ പി.​എ.​നൗ​ഷാ​ദ്, ഉ​പ​ജി​ല്ലാ സ്പോ​ർ​ട്സ് ക​ണ്‍​വീ​ന​ർ എ.​ആ​ർ.​സ​ജി​ത്ത് എ​ന്നി​വ​ർ പ്രസം​ഗി​ച്ചു.