തോ​ളൂ​രി​ൽ ക്രി​മ​റ്റോ​റി​യ​ത്തി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി
Sunday, December 4, 2022 1:11 AM IST
പ​റ​പ്പൂ​ർ: തോ​ളൂ​ർ ഗ്രാ​മപ​ഞ്ചാ​യ​ത്തി​ൽ ആ​ധു​നി​ക വാ​ത​ക ക്രി​മ​റ്റോ​റി​യ​ത്തി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി. തോ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. പോ​ൾ​സ​ണ്‍ ക്രി​മ​റ്റോ​റി​യ​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും ശി​ലാ​സ്ഥാ​പ​ന​വും നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ക​ല കു​ഞ്ഞു​ണ്ണി യോ​ഗ​ത്തി​ൽ അധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 69 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​തി കേ​ന്ദ്ര​യാ​ണ് ക്രി​മ​റ്റോ​റി​യ​ത്തി​ന്‍റെ നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. നി​ല​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​ളു​ക​ൾ മ​ര​ണ​പ്പെ​ട്ടാ​ൽ മൃ​ത​സം​സ്കാ​ര​ത്തി​ന് മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ജി​മ്മി ചൂ​ണ്ട​ൽ, ഷീ​ന വി​ൽ​സ​ണ്‍, ഷീ​ന തോ​മാ​സ്, സ​ര​സ​മ്മ സു​ബ്ര​മ​ണ്യ​ൻ, സു​ധ ച​ന്ദ്ര​ൻ, വി.​പി. അ​ര​വി​ന്ദാ​ക്ഷ​ൻ, വി.​കെ. ര​ഘു​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.