പുല്ലിനു തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി
Tuesday, January 31, 2023 12:46 AM IST
ഗു​രു​വാ​യൂ​ർ: കി​ഴ​ക്കേ​ന​ട​യി​ൽ വൈ​ദ്യു​തി ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് താ​ഴെ​യു​ള്ള പു​ല്ലു​ക​ൾ​ക്ക് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ടൂ​റി​സ്റ്റ് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ന് സ​മീ​പ​ത്ത് ഉ​ച്ച​ക്ക് 12 ഓ​ടെ​യാ​ണ് തീപിടിത്തമുണ്ടായത്‌്.
ഇ​വി​ടെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മ​ര​പ​ല​ക​ക​ളി​ലേ​ക്ക് തീ​പ​ട​ർ​ന്നു. ഇ​തോ​ടെ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ക​റു​ത്ത പു​ക വ്യാ​പി​ച്ചു. ട്രാ​ൻ​സ് ഫോ​ർ​മ​റി​ലേ​ക്ക് തീ ​ആ​ളി​പ​ട​രും മു​ന്പ് ഫ​യ​ർ​ഫോ​ഴ്സെ​ത്തി തീ ​അ​ണ​ച്ചു. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി.​കെ. കൃ​ഷ്ണ​സാ​ഗ​ർ, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി. ​അ​ജി​ത്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് യൂ​ണി​റ്റു​ക​ളി​ലാ​യി എ​ട്ടു​പേ​ർ ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്. ഒ​രു മ​ണി​ക്കൂ​റോ​ള​മെ​ടു​ത്താ​ണ് തീ ​കെ​ടു​ത്തി​യ​ത്. ട്രാ​ൻ​സ്ഫോ​ർ​മ​റി​ലേ​ക്ക് തീ​പ​ട​രും മു​ന്പ് അ​ണ​ക്കാ​നാ​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. െ ക​എ​സ്ഇ​ബി അ​സി.​എ​ൻ​ജി​നി​യ​ർ എ. ​ബീ​ന, സ​ബ് എ​ൻ​ജി​നി​യ​ർ​മാ​രാ​യ വി.​എ​സ്. ചി​ത്ര, കെ.​എ​ൻ. അ​നി​ൽ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. സി​ഗ​ര​റ്റ്കു​റ്റി​യി​ൽ നി​ന്നാ​ണ് പു​ല്ലി​ലേ​ക്ക് തീ ​പ​ട​ർ​ന്ന​തെ​ന്ന് ക​രു​തു​ന്നു.