പ​ഞ്ച​ഗു​സ്തി​യി​ൽ ആ​റു സ്വ​ർ​ണ​വും ഒ​രു വെ​ങ്ക​ല​വും; അ​ഭി​മാ​ന​മാ​യി അ​മ്മ​യും മ​ക്ക​ളും
Friday, February 3, 2023 1:03 AM IST
പാ​വ​റ​ട്ടി: പ​ഞ്ച​ഗു​സ്തി​യി​ൽ ആ​റു സ്വ​ർ​ണ​വും ഒ​രു വെ​ങ്ക​ല​വും നേ​ടി വീ​ണ്ടും ക​രു​ത്ത് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് പാ​വ​റ​ട്ടി സ്വ​ദേ​ശി​യാ​യ അ​മ്മ​യും മ​ക്ക​ളും.
ജി​ല്ലാ ആം ​റ​സ്‌ലിംഗ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന 44-ാമ​ത് തൃ​ശൂർ ജി​ല്ലാ ആം ​റ​സ്‌ലിംഗ് ചാ​മ്പ്യ​ൻ ഷി​പ്പി​ലാ​ണ് ആ​റുസ്വ​ർ​ണ​വും ഒ​രു വെ​ങ്ക​ല​വും ഇ​വ​ർ നേ​ടി​യ​ത്. മു​സ്ലീം വി​ട്ടി​ൽ ച​ന്ദ​ന​പ​റ​മ്പി​ൽ അ​ബ്ദു​റ​ഷീ​ദി​ന്‍റെ ഭാ​ര്യ ര​ഹ​ന​യും മ​ക്ക​ളാ​യ അ​ദ്നാ​നും, അ​ഫ്നാ​നു​മാ​ണ് കൈ ​ക​രു​ത്തി​ൽ പാ​വ​റ​ട്ടി​ക്ക് അ​ഭി​മാ​ന​മാ​യ​ത്.
മാ​സ്റ്റേ​ഴ്സ്, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ര​ഹ​്ന നാ​ലു സ്വ​ർ​ണ മെ​ഡ​ലു​ക​ളും യൂ​ത്ത് വി​ഭാ​ഗ​ത്തി​ൽ അ​ദ്നാ​ൻ ര​ണ്ടു സ്വ​ർ​ണ മെ​ഡ​ലു​ക​ളും ജൂ​ണിയ​ർ വി​ഭാ​ഗ​ത്തി​ൽ അ​ഫ്നാ​ൻ ഒ​രു വെ​ങ്ക​ല മെ​ഡ​ലു​മാ​ണ് നേ​ടി​യ​ത്. സ്ത്രീ​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ചാ​മ്പ്യ​ൻ ഓ​ഫ് ചാ​മ്പ്യ​ൻ റ​ണ്ണ​റ​പ്പ​ർ സ്ഥാ​ന​വും രഹ്‌ന റ​ഷീ​ദ് സ്വ​ന്ത​മാ​ക്കി. രഹ്‌നയും മൂ​ത്ത മ​ക​ൻ അ​ദ്നാ​നും നേ​ര​ത്തെ മു​ത​ൽ നാ​ഷ​ണ​ൽ മെ​ഡ​ലി​സ്റ്റു​ക​ളാ​ണ്.
അ​ഫ്നാ​ൻ പാ​വ​റ​ട്ടി സാ​ൻ ജോ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും അ​ദ്നാ​ൻ ചി​റ്റി​ല​പ്പി​ള്ളി ഐഇഎ​സ് കോ​ള​ജി​ലെ ബി ​ആ​ർ​ക് മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യു​മാ​ണ്. കോ​ല​ഞ്ചേ​രി​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന സം​സ്ഥാ​നത​ല മ​ത്സ​ര​ങ്ങ​ളി​ലേ​ക്കു​ള്ള തീ​വ്ര​പ​രി​ശീ​ല​ന​ത്തി​ലാ​ണ് ഇ​പ്പോ​ൾ മൂ​വ​രും.