ബൈ​ബി​ൾ ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Saturday, February 4, 2023 1:14 AM IST
തൃ​ശൂ​ർ: ക്രൈ​സ്ത​വ സ​മൂ​ഹം ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ന്‍റെ വ​ഴി​യും വി​ള​ക്കു​മാ​യി ക​രു​തു​ന്ന വി​ശു​ദ്ധ ബൈ​ബി​ൾ ക​ത്തി​ക്കു​ക​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ബ​സ​ലി​ക്ക ഫോ​റോ​നാ സ​മി​തി പ്ര​ധി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
രാ​ജ്യ​ത്ത് വെ​റു​പ്പി​ന്‍റെ​യും വി​ദ്വേ​ഷ​ത്തി​ന്‍റെ​യും അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നു​ള്ള ചി​ല ശ​ക്തി​ക​ളു​ടെ സം​ഘ​ടി​ത ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര വി​ശ്വാ​സി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി അ​ണി​നി​ര​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഡോ​ളേ​ഴ്സ് ബ​സ​ലി​ക്ക റെ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് പ​ള്ളി​ങ്കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഷാ​നു ജോ​ർ​ജ്, ജെ​യിം​സ് മു​ട്ടി​ക്ക​ൽ, കെ.​എം. ജോ​ണ്‍, ബാ​ബു മാ​ത്യു, സി.​ആ​ർ. പോ​ൾ, സ​ണ്ണി ചി​റ​ക്കെ​കാ​ര​ൻ, ജോ​ണ്‍​സ​ൻ പാ​ലി​യേ​ക്ക​ര, കെ.​എം. ജോ​ഷി, ഫി​ലോ​മി​ന വ​ർ​ഗീ​സ്, എം.​ജി. ടോ​ണി, കെ.​ടി. ആ​ന്‍റ​ണി, സി.​പി. ജോ​ണ്‍​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.