ദാ​ഹ​ജ​ല​ത്തി​നാ​യി ന​ടു​വി​ൽ​ക്ക​ര നി​വാ​സി​ക​ൾ കാ​ത്തി​രി​പ്പ് തു​ട​രു​ന്നു
Sunday, April 2, 2023 12:54 AM IST
വാ​ടാ​ന​പ്പ​ിള്ളി: ദാ​ഹ​ജ​ല​ത്തി​നാ​യി പു​ഴ​യോ​ര മേ​ഖ​ല​യാ​യ ന​ടു​വി​ൽ​ക്ക​ര നി​വാ​സി​ക​ൾ കാ​ത്തി​രി​പ്പ് തു​ട​രു​ന്നു.
വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ കീ​ഴി​ലു​ള്ള ടാ​പ്പു​ക​ളി​ൽ വെ​ള്ള​മെ​ത്തി​യി​ട്ട് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടു. കി​ണ​റു​ക​ൾ വ​റ്റി​വ​ര​ണ്ടു. കു​ടും​ബ​ങ്ങ​ൾ ടാ​ങ്കു​ക​ളി​ൽ ശേ​ഖ​രി​ച്ചു​വ​ച്ചി​രു​ന്ന കു​ടി​വെ​ള്ള​മെ​ല്ലാം ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ദാ​ഹ​ജ​ല​ത്തി​നാ​യി അ​ല​യു​ന്ന​ത്. ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നും കു​ടി​ക്കാ​നും കു​ളി​ക്കാ​നും വ​സ്ത്ര​ങ്ങ​ൾ അ​ല​ക്കാ​നും വ​രെ വെ​ള്ള​മി​ല്ലാ​തെ ജ​നം വ​ല​യു​ക​യാ​ണ്. ടാ​പ്പു​ക​ളി​ൽ വെ​ള്ളം വ​രാ​താ​യ​തോ​ടെ ന​ട്ടം​തി​രി​ഞ്ഞ വീ​ട്ട​മ്മ​മാ​ർ ക​ഴി​ഞ്ഞ​ദി​വ​സം വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​ൽ എ​ത്തി പ്ര​തി​ഷേ​ധി​ച്ച​പ്പോ​ൾ അ​ടു​ത്ത ദി​വ​സം ത​ന്നെ വെ​ള്ളം വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്ന് അ​സി. എ​ൻ​ജി​നീ​യ​ർ ഉ​റ​പ്പു ന​ൽ​കി​യെ​ങ്കി​ലും കു​ടി​വെ​ള്ള​മെ​ത്തി​യി​ല്ല.
പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന​ത്തി​ൽ ടാ​ങ്കു​വ​ച്ച് കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും വീ​ട്ടി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വെ​ള്ളം കി​ട്ടു​ന്നി​ല്ല. ചി​ല മേ​ഖ​ല​യി​ൽ ടാ​ങ്കു വെ​ള്ള​വും ല​ഭി​ക്കു​ന്നി​ല്ല. വാ​ഹ​ന​ത്തി​ൽ കു​ടി​വെ​ള്ളം എ​ത്തു​ന്ന​തും കാ​ത്ത് വീ​ട്ട​മ്മ​മാ​ർ റോ​ഡ​രി​കി​ൽ കു​ട​ങ്ങ​ളും പാ​ത്ര​ങ്ങ​ളും ക​ല​ങ്ങ​ളും നി​ര​ത്തി കാ​ത്തി​രി​പ്പ് തു​ട​രു​ക​യാ​ണ്