കെഎ​ഫ്ആ​ർ​ഐ: അ​നി​ശ്ചി​ത​കാ​ല സ​മ​രം ര​ണ്ടു​ദി​വ​സം പി​ന്നി​ട്ടു
Thursday, June 8, 2023 1:12 AM IST
വേ​ലൂ​പ്പാ​ടം: കേ​ര​ള ഫോ​റ​സ്റ്റ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പു​ലി​ക്ക​ണ്ണി യൂ​ണി​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ര​ണ്ടു​ദി​വ​സം പി​ന്നി​ട്ടു.
ക​ന്പ​നി പ​ടി​ക്ക​ൽ ന​ട​ക്കു​ന്ന സ​മ​രം സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എം.​കെ. അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സി​ഐ​ടി​യു പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ത​ണ്ടാ​ശേ​രി, ആ​ലി കു​ണ്ടു​വാ​യി​ൽ, പി.​കെ. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, കെ.​ബി. സു​കു​മാ​ര​ൻ, ത​ങ്ക​ച്ച​ൻ, കെ.​കെ.​ശ​ശി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പി​രി​ച്ചു​വി​ട്ട തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ചെ​ടു​ക്കു​ക, ശ​ന്പ​ള കു​ടി​ശി​ക വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണു സ​മ​രം. കെഎ​ഫ്ആ​ർഐയു​ടെ പു​ലി​ക്ക​ണ്ണി യൂ​ണി​റ്റി​ൽ എ​ട്ടു മു​ത​ൽ 30 വ​ർ​ഷം​വ​രെ സ​ർ​വീ​സു​ള്ള 33 തൊ​ഴി​ലാ​ളി​ക​ളു​ണ്ട്. 90 ദി​വ​സം കൂ​ടു​ന്പോ​ൾ ക​രാ​ർ പു​തു​ക്കേ​ണ്ട അ​ഞ്ച് താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ ക​ഴി​ഞ്ഞ 29ന് ​പി​രി​ച്ചു​വി​ട്ടു. വ​ർ​ഷ​ങ്ങ​ളാ​യി പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളെ സ്ഥി​ര​പ്പെ​ടു​ത്തു​ക, വ​ർ​ധി​പ്പി​ച്ച ശ​ന്പ​ളം മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ൾ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.