അ​മൃ​ത് സി​റ്റി മാ​സ്റ്റ​ർ പ്ലാ​ൻ സ്പെ​ഷ​ൽ ക​മ്മി​റ്റി യോ​ഗം ബ​ഹി​ഷ്ക​രി​ച്ച് കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും
Friday, June 9, 2023 12:39 AM IST
തൃ​ശൂ​ർ: അ​ജ​ൻഡ മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ​യും മാ​സ്റ്റ​ർ പ്ലാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡി​വി​ഷ​ൻ സ​ഭ​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​തെ​യും വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് ശി​പാ​ർ​ശ​ക​ൾ അ​ട്ടി​മ​റി​ച്ചു കൊ​ണ്ടു​ള്ള ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ളി​ലും പ്ര​തി​ഷേ​ധി​ച്ച് മാ​സ്റ്റ​ർ പ്ലാ​ൻ സ്പെ​ഷ​ൽ ക​മ്മി​റ്റി യോ​ഗ​ത്തി​ൽനി​ന്ന് കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ഇ​റ​ങ്ങി​പ്പോ​യി. കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ലി​ൽ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ഒ​ന്നി​ക്കു​ന്ന​തോ​ടെ ഭ​ര​ണ​ക​ക്ഷി ന്യൂ​ന​പ​ക്ഷ​മാ​യി മാ​റി​യെ​ങ്കി​ലും അ​തൊ​ന്നും നോ​ക്കാ​തെ​യാ​ണ് ധി​ക്കാ​ര​പ​ര​മാ​യി മാ​സ്റ്റ​ർ പ്ലാ​നു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ജ​ൻ പ​ല്ല​നും ബി​ജെ​പി നേ​താ​വ് വി​നോ​ദ് പൊ​ള്ളാ​ഞ്ചേ​രി​യും പ​റ​ഞ്ഞു.
ക​ര​ട് മാ​സ്റ്റ​ർ പ്ലാ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തും ക​ഴി​ഞ്ഞ സ്പെ​ഷൽ ക​മ്മി​റ്റി യോ​ഗ​ങ്ങ​ളു​ടെ തീ​രു​മാ​ന​ങ്ങ​ളു​ടെ മി​നി​റ്റ്സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കാ​തെ​യും അം​ഗ​ങ്ങ​ൾ അ​റി​യാ​തെ സെ​ക്ര​ട്ട​റി​യു​ടെ ഇ​മെ​യി​ൽ വ​ഴി ടൗ​ണ്‍ പ്ലാ​നി​ങ് വി​ഭാ​ഗ​ത്തി​ലേ​ക്ക് തീ​രു​മാ​ന​ങ്ങ​ൾ അ​റി​യി​ക്കു​ക​യും ചെ​യ്യു​ന്ന ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ളി​ൽ വി​യോ​ജി​പ്പ് അ​റി​യി​ച്ചു കൊ​ണ്ടാ​ണ് ത​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോന്ന​തെ​ന്ന് വി​നോ​ദ് പൊ​ള്ളാ​ഞ്ചേ​രി പ​റ​ഞ്ഞു.
ഭൂ​രി​പ​ക്ഷ അം​ഗീ​കാ​ര​മി​ല്ലാ​ത്ത ക​ര​ട് മാ​സ്റ്റ​ർ പ്ലാ​ൻ സ​ർ​ക്കാ​ർ തി​രി​ച്ച​യ​യ്ക്കു​ന്ന​തി​നു പ​ക​രം ഭ​ര​ണ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് അം​ഗീ​ക​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ജ​ൻ.​ജെ പ​ല്ല​ൻ ആ​രോ​പി​ച്ചു.
ഇ​തി​ന​കം ഒട്ടേറെ പ​രാ​തി​ക​ളാ​ണ് മാ​സ്റ്റ​ർ പ്ലാ​നി​നെ​തി​രെ കോ​ർ​പ​റേ​ഷ​നി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 17 വ​രെ​യെ​ന്ന​ത് നീ​ട്ട​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.