ബോധവത്കരണ ക്ലാസ്
1225793
Thursday, September 29, 2022 12:27 AM IST
നെല്ലിയാന്പതി: നെന്മാറ അവൈറ്റിസ് സെന്റർ ഫോർ മാനേജ്മന്റ് ഓഫ് സ്നേക് ബൈറ്റ്, നെല്ലിയാന്പതി എവിടി പ്ലാന്റേഷന്റെ സഹകരണത്തോടെ തോട്ടം തൊഴിലാളികൾക്കായി പാന്പുകടിയേറ്റാൽ ചെയ്യേണ്ട പ്രാഥമിക ശുശ്രുഷകളെ പറ്റിയുള്ള ബോധവത്ക്കരണ ക്ലാസ് നടത്തി.
നെല്ലിയാന്പതി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ജ്യോതി സാബു ഉദ്ഘാടനം ചെയ്തു. നെന്മാറ അവൈറ്റിസ് ആശുപത്രിയിലെ ഡോ.അലൻ തോമസ് ബോധവത്ക്കരണ ക്ലാസ് എടുത്തു. എവിടി പ്ലാന്റേഷൻ ജനറൽ മാനേജർ രവികുമാർ മൂർക്കത്ത്, ആക്ടിംഗ് മാനേജർ ജോർജ് ഫീൽഡ് ഓഫീസർമാരായ രാജേഷ്, വേൽമുരുഗൻ എന്നിവർ സംസാരിച്ചു.