ബൈക്കിനു മുന്നിലേക്ക് മുള്ളൻപന്നി ചാടി; ബൈക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്
1245004
Friday, December 2, 2022 12:24 AM IST
കേച്ചേരി: കണ്ടാണശേരി പഞ്ചായത്തിലെ ആളൂർ പൊന്മല ക്ഷേത്രത്തിനു സമീപം ബൈക്കിനുമുന്നിലേക്ക് മുള്ളൻപന്നി ചാടി, നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരായ രണ്ടു പേർക്ക് പരിക്ക്. അകതിയൂർ പാലത്തും വീട്ടിൽ ഫൈസലിന്റെ മകൻ നിഖിൽ(30), കുന്നംകുളം പനയ്ക്കൽ വീട്ടിൽ പത്രോസിന്റെ മകൻ ഗീവർഗീസ്(50) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ കേച്ചേരി ആക്ട്സ് പ്രവർത്തകർ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ വേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ഏഴിനോടെയായിരുന്നു അപകടം.