ജില്ലയിലെ വിവിധ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ഇന്ന്
1245009
Friday, December 2, 2022 12:25 AM IST
പാലക്കാട്: പാലറീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ തത്തമംഗലം, വണ്ടാഴി 2, കണ്ണന്പ്ര1 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ഇന്ന് റവന്യൂ മന്ത്രി കെ. രാജൻ നിർവഹിക്കും.
തത്തമംഗലം വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം രാവിലെ 9.30 നും വണ്ടാഴി 2 വില്ലേജ് ഓഫീസിന്റെ രാവിലെ 11.30 നും കണ്ണന്പ്ര 1 വില്ലേജ് ഓഫീസിന്റെ ഉച്ചയ്ക്ക് 12.30 നും നടക്കും.
തത്തമംഗലത്ത് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, വണ്ടാഴിയിൽ കെ.ഡി. പ്രസേനൻ എംഎൽഎ, കണ്ണന്പ്രയിൽ പി.പി. സുമോദ് എംഎൽഎ എന്നിവർ അധ്യക്ഷരാകും.
പരിപാടിയിൽ രമ്യ ഹരിദാസ് എംപി, കെ. ബാബു എംഎൽഎ, സംസ്ഥാന നിർമിതി കേന്ദ്രം ജില്ലാ റീജണൽ എൻജിനീയർ എം. ഗിരീഷ്, ജില്ലാ കളക്ടർ മൃണ്മയി ജോഷി, പാലക്കാട് റവന്യൂ ഡിവിഷണൽ ഓഫീസർ ഡി. അമൃതവല്ലി, അതത് ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുക്കും.