അഗളി സാമൂഹികാരോഗ്യ കേന്ദ്രം എയ്ഡ്സ് വിരുദ്ധദിനം ആചരിച്ചു
1245013
Friday, December 2, 2022 12:25 AM IST
അഗളി: അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു. കൂക്കം പാളയം സെന്റ് പീറ്റേർസ് സ്കൂളിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ അഗളി സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ജോജോ ജോണ് എയ്ഡ്സ് ദിന സന്ദേശം നൽകി.
പോസിറ്റീവ് സ്പീക്കർ ശ്രീദേവി ബോധവൽക്കരണ ക്ലാസ്സെടുത്തു. ഹെൽത്ത് സൂപ്പർവൈസർ രാധാകൃഷ്ണൻ എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഹെൽത്ത് ഇൻസ്പെക്ടർമാരായ ലാലു ജോസഫ്, സുനിൽ, സ്കറിയ പി സി, പബ്ലിക് ഹെൽത്ത് നഴ്സ് രമ തുടങ്ങിയവർ സംബന്ധിച്ചു.
തുടർന്നു നടന്ന എയ്ഡ്സ് ദിന സന്ദേശറാലി സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ അന്ന, ശ്രീദേവി എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാർഥികളും അധ്യാപകരും ആരോഗ്യ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.