അ​മ്പെ​യ്ത്ത് പ​രി​ശീ​ല​നം: അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു
Tuesday, February 7, 2023 12:03 AM IST
പാ​ല​ക്കാ​ട്: ഫി​സി​ക്ക​ലി ച​ല​ഞ്ച്ഡ് ഓ​ള്‍ സ്‌​പോ​ര്‍​ട്‌​സ് അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള​യും ഫ്യൂ​ച്ച​ര്‍ ഒ​ളി​മ്പി​യ​ന്‍​സ് പ്രൊ​ഫ​ഷ​ണ​ല്‍ ആ​ര്‍​ച്ച​റി ട്രെ​യി​നിം​ഗ് അ​ക്കാ​ദ​മി​യും സം​യു​ക്ത​മാ​യി മാ​ര്‍​ച്ച് 25 മു​ത​ല്‍ ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​ര്‍​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും ജി​ല്ല മു​ഴു​വ​നും സൗ​ജ​ന്യ അ​മ്പെ​യ്ത്ത് അ​വ​ധി​ക്കാ​ല പ​രി​ശീ​ല​ന ക്യാ​മ്പു​ക​ള്‍ തു​ട​ങ്ങു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു. കു​റ​ഞ്ഞ​ത് 100 മീ​റ്റ​ര്‍ സ്ഥ​ല​മു​ള്ള സ്‌​കൂ​ള്‍, കോ​ളേ​ജ്, സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി, ക്ല​ബ്ബു​ക​ള്‍, വ്യ​ക്തി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. രാ​വി​ലെ​യും വൈ​കി​ട്ടു​മാ​യി ആ​ഴ്ച​യി​ല്‍ ര​ണ്ടു ദി​വ​സം ആ​ര്‍​ച്ച​റി​യി​ലും മ​റ്റും നി​ര​വ​ധി കാ​യി​ക ഇ​ന​ങ്ങ​ളി​ലും പ​രി​ശീ​ല​നം ന​ൽ​കും.
ദേ​ശീ​യ-​അ​ന്ത​ര്‍​ദേ​ശീ​യ മെ​ഡ​ലു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി​യ അ​ക്കാ​ദ​മി​യു​ടെ ചീ​ഫ് കോ​ച്ച് എം. ​കി​ഷോ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും പ​രി​ശീ​ല​നം. അ​മ്പെ​യ്ത്ത് പ​രി​ശീ​ല​നം തു​ട​ങ്ങു​വാ​ന്‍
ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ പ​തി​നൊ​ന്നി​ന​കം അ​പേ​ക്ഷ​ക​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ ഇ​മെ​യി​ലി​ല്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷാ ഫോ​മും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ളും അ​സോ​സി​യേ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.