കൂട്ടായ്മയും കൂട്ടുത്തരവാദിത്വവും ഉണ്ടെങ്കിലേ പ്രസ്ഥാനങ്ങൾ ലക്ഷ്യം നേടുകയുള്ളൂ: മാർ പീറ്റർ കൊച്ചുപുരക്കൽ
1278767
Saturday, March 18, 2023 11:58 PM IST
പാലക്കാട്: കൂട്ടായ്മയും കൂട്ടുത്തരവാദിത്വവും ഉണ്ടെങ്കിലേ പ്രസ്ഥാനങ്ങൾക്ക് ലക്ഷ്യം നേടാൻ കഴിയുകയുള്ളൂവെന്ന് ബിഷപ് മാർ പീറ്റർ കൊച്ചുപുരക്കൽ പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസിന്റെ രൂപതാതല സ്നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
സഭയിലും സമൂഹത്തിലും കത്തോലിക്കാ കോണ്‍ഗ്രസിന് ധാരാളം പ്രശ്നങ്ങളിൽ ഇടപെടാനാകുമെന്നും സമുദായത്തിന്റെ ഉന്നമനത്തിനായി ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും ബിഷപ് പറഞ്ഞു. സമുദായത്തിന്റെ ശബ്ദമായി തീരാൻ കത്തോലിക്കാ കോണ്‍ഗ്രസിന് സാധിക്കണമെന്നും ബിഷപ് ചൂണ്ടിക്കാട്ടി.
കത്തോലിക്കാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ജോസ് മുക്കട അധ്യക്ഷത വഹിച്ചു. സ്ഥാനമൊഴിയുന്ന രൂപത ഡയറക്ടർ റവ.ഡോ. ജോർജ് തുരുത്തിപിള്ളിയെ പൊന്നാടയണിയിച്ച് ആദരിച്ചു. പുതിയ ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിലിനെ സ്വാഗതം ചെയ്തു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ. സി.എം. മാത്യു, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി സണ്ണി നെടുന്പുറം, മുൻ രൂപതാ പ്രസിഡന്റ് ജോസ് മേനാച്ചേരി, രൂപതാ ജനറൽ സെക്രട്ടറി ജിജോ അറയ്ക്കൽ, സെക്രട്ടറിമാരായ അഡ്വ. ബോബി പൂവത്തിങ്കൽ, ബെന്നി ചിറ്റേട്ട്, സണ്ണി കലങ്കോട്ടിൽ, വൈസ് പ്രസിഡന്റ് ഷേർളി റാവു, ട്രഷറർ കെ.എഫ്. ആന്റണി, കെ. തിമോത്തി, ജോമി കാഞ്ഞിരപ്പുഴ, ഫാ. ജോർജ്് തുരുത്തിപ്പിള്ളി, ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. ക്രൈസ്തവ സന്ന്യാസിമാർക്കും മിഷനറിമാർക്കുമെതിരെ നടത്തുന്ന സംഘടിത നീക്കത്തിനെതിരെ ശക്തമായ നടപടികളെടുക്കണമെന്ന് സംഗമം സർക്കാരിനോടാവശ്യപ്പെട്ടു.