ഏ​ഴാ​മ​ത്തെ വീ​ടി​ന് തു​ട​ക്ക​മി​ട്ട് ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് ചി​റ്റൂ​ർ
Friday, March 24, 2023 12:33 AM IST
ചി​റ്റൂ​ർ : പ്ലാ​റ്റി​നം ജൂ​ബി​ലി ഭ​വ​ന നി​ർ​മ്മാ​ണ പ​ദ്ധ​തി​യാ​യ സ്നേ​ഹ​ഗൃഹം’ പ​ദ്ധ​തി​യി​ൽ ഏ​ഴാ​മ​ത്തെ വീ​ടി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട് ഗ​വ​ണ്‍​മെ​ന്‍റ് കോള​ജ് ചി​റ്റൂ​ർ. കോളജി​ലെ മ​ല​യാ​ള വി​ഭാ​ഗം ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ത്ഥി​നി റം​സീ​ന​ക്കാ​ണ് ഇ​ത്ത​വ​ണ വീ​ട് നി​ർ​മിച്ചു ന​ല്കു​ന്ന​ത്.
നി​ർ​ധ​ന​രാ​യ ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ത്ത​ര​ത്തി​ൽ വീ​ടു​വ​ച്ചു ന​ല്കു​ന്ന ജി​ല്ല​യി​ൽ തന്നെ തു​ട​ക്ക​മി​ട്ട​ത് കി​റ്റു​ർ കോ​ളജാ​ണ്.
ഏ​ഴ് ല​ക്ഷം രൂ​പ ചി​ല​വ് വ​രു​ന്ന എ​ഴു​നൂ​റ് സ്ക്വ​യ​ർ ഫീ​റ്റു​ള്ള വീ​ടി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ പാ​ല​ക്കാ​ടു​ള്ള ബി.എം. സെഡ് ഫൗ​ണ്ടേ​ഷ​ൻ നാ​ല​ര​ല​ക്ഷം രൂ​പ ന​ല്കി സ​ഹാ​യി​ക്കു​ന്നു​ണ്ട്. നി​ർ​മാ​ണോ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പാ​ൾ വി. ​അ​നു​രാ​ധ, വൈ​സ് പ്രി​ൻ​സി​പ്പാ​ൾ കെ.​ബേ​ബി, പ്ലാ​റ്റി​നം ജൂ​ബി​ലി വാ​ർ​ഷി​കാ​ഘോ​ഷ ക​ണ്‍​വീ​ന​ർ ഡോ.​പി.​മു​രു​ഗ​ൻ, അ​ധ്യാ​പ​ക​രാ​യ കെ.​പ്ര​ദീ​ഷ് , എ.റൂ​ബി​ന, പി.​മോ​ഹ​ന​ൻ, സോ​ജ​ൻ ജോ​സ്, റി​ച്ചാ​ർ​ഡ് സ്ക​റി​യ, ടി.​പി. സു​ധീ​പ്, .കെ.​മ​ജ്ഞു, ബി.​എം. സെ​ഡ് ഭാ​ര​വാ​ഹി​ക​ളാ​യ മു​ജീ​ബ് റ​ഹ്മാ​ൻ, എ.മു​ഹ​മ്മ​ദ് തെ​ൽ​ഹ, സു​ൾ​ഫി​ക്ക​ർ നി​ഷാ​ദ്, എ.കെ. ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.