അപകട മരണത്തിനിടയാക്കിയ വാഹനം തിരിച്ചറിഞ്ഞു
1280735
Saturday, March 25, 2023 12:49 AM IST
കല്ലടിക്കോട്: ദേശീയപാതയിൽ ചൂരിയോട് വെച്ച് ഹോട്ടൽ ജീവനക്കാരന്റെ മരണത്തിനിടയാക്കിയ വാഹനം തിരിച്ചറിഞ്ഞു. മലപ്പുറം ജില്ല രജിസ്ട്രേഷനിലുള്ള പിക്ക്അപ് വാനാണ് അപകടത്തിനിടയാക്കിയതെണ് വിവരം.ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല.
ഇക്കാര്യങ്ങളിൽ വ്യക്തതകൾ വരുത്തുന്നതിനുള്ള ശ്രമത്തിലാണ് പോലീസ്.ഞായറാഴ്ച രാവിലെയോടെയുണ്ടായ അപകടത്തിൽ ചൂരിയോട് വാരിയങ്ങാട്ടിൽ കുഞ്ഞുമുഹമ്മദിന്റെ മകൻ അബ്ദുൾ നാസർ (55) ആണ് മരിച്ചത്. ചിറക്കൽപ്പടിയിലെ ഹോട്ടലിലേക്ക് ജോലിക്കായി നടന്നുവരുന്ന വഴിയായിരുന്നു അപകടം.
പരിക്കേറ്റ നാസറിനെ തച്ചന്പാറയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടശേഷം നിർത്താതെപോയ വാഹനത്തിനായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ ലഭിച്ചത്. മണ്ണാർക്കാട് സിഐ ബോബിൻ മാത്യുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.