വ​ലി​യ​വീ​ട് കോ​ള​നി ഭാ​ഗ​ത്ത് പു​ലി​യി​റ​ങ്ങി​യതായി സംശയം
Sunday, March 26, 2023 6:49 AM IST
ക​ല്ല​ടി​ക്കോ​ട്: വ​ലി​യ​വീ​ട് കോ​ള​നി ഭാ​ഗ​ത്ത് പു​ലി​യി​റ​ങ്ങി​യ​താ​യി വാ​ർ​ത്ത​ പ​ര​ന്ന​ത് സ​മീ​പ​വാ​സി​ക​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കി. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. വീ​ടു​ക​ളി​ലെ​ല്ലാം പു​റ​ത്ത് ലൈ​റ്റി​ടാ​ൻ നി​ർ​ദേ​ശം​ന​ൽ​കി ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ങ്ങി. സ​മീ​പ​ത്തെ ഒ​രു​വീ​ട്ടി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ പു​ലി​യു​ടേ​തെ​ന്ന് തോ​ന്നു​ന്ന ദൃ​ശ്യ​മു​ണ്ട്. മ​റ്റൊ​രി​ട​ത്ത് ആ​ടി​നെ ക​ടി​ച്ച​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.