പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Sunday, March 26, 2023 6:54 AM IST
ആ​ല​ത്തൂ​ർ : പ​ഴ​ന്പാ​ല​ക്കോ​ട് സി​പി​എം-​ബി​ജെ​പി അ​ക്ര​മ രാ​ഷ്ടീ​യം അ​വ​സാ​നി​പ്പി​ക്കു​ക, വീ​ട് ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ൽ റി​മാ​ന്‍റി​ലാ​യ നെ​ച്ചൂ​ർ 5-ാം വാ​ർ​ഡ് പ​ഞ്ചാ​യ​ത്തം​ഗം സ​ന്തോ​ഷി​നെ​യും പ​ഞ്ചാ​യ​ത്ത് ഡ്രൈ​വ​ർ ദേ​വ​ദാ​സ​നെ​യും ഉ​ട​നെ പു​റ​ത്താ​ക്കു​ക, ത​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കു​ന്ന അ​ഴി​മ​തി​ക്കും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ത​രൂ​ർ യു​ഡി​എ​ഫ് ക​മ്മി​റ്റി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ഡി​സി​സി സെ​ക്ര​ട്ട​റി ശാ​ന്താ ജ​യ​റാം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ത​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി.​മ​നോ​ജ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ജി​ത്ത് കു​മാ​ർ, മു​സ്ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​നീ​ഫ, ആ​ർ​എ​സ്പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സെ​ക​ട്ട​റി ര​വീ​ന്ദ്ര​ൻ, യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​പ്ര​കാ​ശ​ൻ, ഓ​മ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു.