യോഗം ചേർന്നു
1283086
Saturday, April 1, 2023 12:59 AM IST
പാലക്കാട്: ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെ വാർഷിക ജനറൽ ബോഡി യോഗം ജില്ലാ സ്പോർട്സ് കൗണ്‍സിൽ ഓഫീസിൽ ചേർന്നു. സ്പോർട്സ് കൗണ്‍സിൽ ജില്ലാ പ്രസിഡന്റ് കൂടിയായ കെ. പ്രേംകുമാർ എംഎൽഎ അധ്യക്ഷനായി. പാലക്കാട് മെഡിക്കൽ കോളജിലെ സിന്തറ്റിക് ട്രാക്ക് അനുബന്ധ സൗകര്യങ്ങൾ കായികപ്രേമികൾക്ക് ഉപയോഗപ്രദമാക്കുന്നതിനുള്ള ഇടപെടലുകൾ സർക്കാർ തലത്തിൽ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
യോഗത്തിൽ 2021- 22 വർഷത്തെ റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അംഗീകരിച്ചു. സ്പോർട്സ് കൗണ്‍സിൽ വൈസ് പ്രസിഡന്റ് സി. ഹരിദാസ്, കെ.എസ്.എസ്.സി നോമിനി എം. രാമചന്ദ്രൻ, എക്സിക്യു്ട്ടീവ് കമ്മിറ്റി അംഗങ്ങളായ തുളസീദാസ്, ടി.കെ. ഹെൻട്രി, പി.സി. ഏലിയാമ്മ, കെ.പി. ജയപ്രകാശ്, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രതിനിധി സി. മാണി, ജില്ലാ പോലീസ് മേധാവിയുടെ പ്രതിനിധി എസ്ഐ പി. കുമാരൻ തുടങ്ങിയവർ പങ്കെടുത്തു.