സാമൂഹ്യമാധ്യമം വഴി പണം തട്ടിപ്പ്, ദന്പതികൾ അറസ്റ്റിൽ
1300715
Wednesday, June 7, 2023 12:36 AM IST
കോയന്പത്തൂർ : യൂട്യൂബ് ചാനലിലൂടെ നിക്ഷേപം നടത്തി ഒന്നരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ ദന്പതികളടക്കം മൂന്നുപേർ അറസ്റ്റിൽ.
കോയന്പത്തൂർ വിലങ്ങുറിച്ചി അക്കാമൽ ഗാർഡൻ ലേഒൗട്ട് സ്വദേശി രമേഷ് (48), ഭാര്യ ഹേമലത എന്ന ഹേമ (38) തെങ്കാശി സ്വദേശിയായ അരുണാചലം (34) എന്നിവരാണ് പിടിയിലായത്.
ദന്പതികൽ ആരംഭിച്ച യൂട്യൂബ് ചാനലിൽ 1,200 രൂപ നിക്ഷേപിച്ചാൽ 20 ദിവസത്തിനുള്ളിൽ 300 രൂപ മൂലധനത്തിനൊപ്പം 1,500 രൂപ റിട്ടേണ്‍ ലഭിക്കുമെന്ന് ദന്പതികൾ പറഞ്ഞു.
ഇവരെ വിശ്വസിച്ച് പലരും ദന്പതികളുടെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിച്ചു.
എന്നാൽ പ്രഖ്യാപിച്ച പ്രകാരം നിക്ഷേപകർക്ക് ദന്പതികൾ പണം തിരികെ നല്‍കിയില്ല. തുടർന്ന് നിക്ഷേപം നടത്തിയ കോയന്പത്തൂർ പന്നിമടൈ ഭാരതി നഗറിലെ രാമ (30) കോയന്പത്തൂർ ക്രൈംബ്രാഞ്ചിന് പരാതി നല്കി.
പരാതിയുടെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ രേണുകാദേവി കേസെടുത്ത് അന്വേഷണം നടത്തി.
അന്വേഷണത്തിൽ ദന്പതികൾ 44 പേരിൽ നിന്ന് 41,88,000 രൂപ തട്ടിയെടുത്തതായി കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തിൽ മൂന്നു പേരെയും അറസ്റ്റ് ചെയ്തു.
45 പവൻ സ്വർണാഭരണങ്ങൾ, 1.5 കിലോ വെള്ളി, 10,250 രൂപ, ഒരു സ്കൂട്ടർ, ഡിജിറ്റൽ ക്യാമറ, മൊബൈൽ ഫോണുകൾ എന്നിവ പിടിയിലായവരിൽ നിന്ന് കണ്ടെത്തി.