ഭൂമാ​ഫി​യ​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം ആ​ദി​വാ​സി പ്ര​തി​നി​ധി​ക​ൾ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്കി
Sunday, October 1, 2023 1:51 AM IST
അഗളി : അട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി ഭൂ​മി​ക​ൾ​ക്ക് വ്യാ​ജ​രേ​ഖ​ക​ൾ ന​ല്കി ഭൂ​മാ​ഫി​യ​ക​ളു​ടെ കൈ​യ്യേ​റ്റത്തിനെതിരെ റവന്യു മന്ത്രിയ്ക്ക് പരാതി നല്കി.

ക​യ്യേ​റ്റം ന​ട​ത്തു​ന്ന മാ​ഫി​യ​ക​ൾ​ക്കും അ​വ​ർ​ക്ക് കൂ​ട്ടു​നി​ന്നു​കൊ​ണ്ട് വ്യാ​ജ​രേ​ഖ​ക​ൾ ന​ല്കി​യ റ​വ​ന്യു ഉ​ദ്യോസ്ഥ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാണ് ആ​ദി​വാ​സി ഭാ​ര​ത് മ​ഹാ​സ​ഭ സം​സ്ഥാ​ന ക​ൺ​വീ​ന​ർ ടി​.ആ​ർ. ച​ന്ദ്ര​ന്‍റെയും എ​ഐ​കെ​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സു​കു​മാ​ര​ൻ അ​ട്ട​പ്പാ​ടി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ദി​വാ​സി പ്ര​തി​നി​ധി ക​ൾ റ​വ​ന്യു മ​ന്ത്രി​യ്ക്ക് നി​വേ​ദ​നം ന​ല്കി.​ മ​ണ്ണു​ത്തി​യി​ലെ മ​ന്ത്രി​യു​ടെ ക്യാ​മ്പ് ഓ​ഫീ​സി​ലെ​ത്തി​യാ​ണ് നി​വേ​ദ​നം ന​ല്കി​യ​ത്.​


തു​ട​ർ​ന്ന് മ​ന്ത്രി കെ.രാ​ജ​ൻ നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട് പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക്കി​ടെ നേ​രി​ട്ട് കാ​ണു​വാ​നും പ്ര​ശ്ന​ങ്ങ​ൾ കേ​ൾ​ക്കു​വാ​നും പാ​ല​ക്കാ​ട്‌ ക​ള​ക്ട​റെ ഫോ​ണി​ൽ വി​ളി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​വ​നും നി​ർ​ദേശി​ച്ചു.

അ​ട്ട​പ്പാ​ടി​യി​ൽ നി​ന്നു​മെ​ത്തി​യ പ്ര​തി​നി​ധി സം​ഘ​ത്തി​നൊ​പ്പം സി​പി​ഐ (എം​എ​ൽ) ​റെ​ഡ് സ്റ്റാ​ർ തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ​.ഡി. വേ​ണു, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം രാ​ജേ​ഷ് അ​പ്പാ​ട്ട്,കെ ​ശി​വ​രാ​മ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.