ജില്ലയിൽ രണ്ടാം വിളയിൽ സംഭരിച്ചത് 3169 ടൺ നെല്ല്
Sunday, February 25, 2024 6:29 AM IST
പാലക്കാട്: ജി​ല്ല​യി​ൽ ഇ​തു​വ​രെ 2023- 24 ര​ണ്ടാം വി​ളയിൽ 3169.853 മെ​ട്രി​ക് ട​ണ്‍ നെ​ല്ല് സം​ഭ​രി​ച്ച​താ​യി പാ​ഡി മാ​ർ​ക്ക​റ്റി​ംഗ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. 58,862 ക​ർ​ഷ​ക​രാ​ണ് ആ​കെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യത്. 2022-23 ര​ണ്ടാം വി​ള നെ​ല്ല് സം​ഭ​രി​ച്ച ക​ർ​ഷ​ക​രി​ൽ പിആ​ർഎ​സ് തു​ക കൈ​പ്പറ്റാ​ത്ത 1218 ക​ർ​ഷ​ക​ർ​ക്ക് 8.32 കോ​ടി രൂ​പ ന​ൽ​കാ​നു​ണ്ട്. മ​ര​ണ​പ്പെ​ട്ട​വ​ർ, മൈ​ന​ർ, എ​ൻആ​ർഐ വി​ഭാ​ഗ​ത്തി​ൽ വ​രു​ന്ന​വ​ർ​ക്ക് അ​വ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത അ​ക്കൗ​ണ്ടി​ലേ​ക്ക് നേ​രി​ട്ട് ഫ​ണ്ട് ന​ൽ​കു​ന്നു​ണ്ട്.

ഇ​നി​യും തു​ക കൈ​പ്പറ്റാ​ൻ താ​ത്പ​ര്യ​മു​ള്ള ക​ർ​ഷ​ക​ർ​ക്ക് എ​സ്ബി​ഐ, ​കാ​ന​റാ ബാ​ങ്ക് വ​ഴി തു​ക അ​നു​വ​ദി​ച്ചു കൊ​ടു​ക്കും. 2023-24 ഒ​ന്നാം വി​ള​യു​ടെ തു​ക വി​ത​ര​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. 80 ശ​ത​മാ​നം ക​ർ​ഷ​ക​ർ​ക്കും പിആ​ർഎ​സ് ആ​യി തു​ക അ​നു​വ​ദി​ച്ചു. ശേ​ഷി​ക്കു​ന്ന 20 ശ​ത​മാ​നം ക​ർ​ഷ​ക​ർ ബാ​ങ്കി​നെ സ​മീ​പി​ക്ക​ണ​മെ​ന്നും പാ​ഡി മാ​ർ​ക്ക​റ്റി​ംഗ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.

ക​ർ​ഷ​ക​ർ​ക്ക് നെ​ല്ലി​ന്‍റെ വി​ല വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന എംഎ​ൽഎ​മാ​രാ​യ കെ. ​ബാ​ബു, എ. ​പ്ര​ഭാ​ക​ര​ൻ, കെ.​ഡി. പ്ര​സേ​ന​ൻ, മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ പ്ര​തി​നി​ധി വി​നോ​ദ് ബാ​ബു എ​ന്നി​വ​ർ സൂ​ചി​പ്പി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​ഭ​ര​ണ​തു​ക​യു​ടെ നി​ല​വി​ലെ സ്ഥി​തി വി​ശ​ദ​മാ​ക്കി​യ​ത്.

വേ​ന​ൽ ക​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും ഫ​യ​ർ ഓ​ഡി​റ്റി​നു​ള​ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. അ​മി​ത​മാ​യ ചൂ​ടും മ​റ്റും മൂ​ലം ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ഉ​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​തു​മൂ​ലം ഫ​യ​ലു​ക​ളും മ​റ്റും ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​വ​രു​തെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. ജ​ല​ക്ഷാ​മം മു​ന്നി​ൽ ക​ണ്ട് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

മീ​ങ്ക​ര ഡാ​മി​ൽ കൃ​ഷി​ക്കും കു​ടി​വെ​ള്ള​ത്തി​നും ആ​വ​ശ്യ​മാ​യ ജ​ലം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ര​മ്യ ഹ​രി​ദാ​സ് എം​പി​യു​ടെ പ്ര​തി​നി​ധി ആവശ്യപ്പെട്ടു. പ​റ​ന്പി​ക്കു​ളം-​ആ​ളി​യാ​ർ ഡാ​മി​ൽ​നി​ന്നും അ​ർ​ഹ​ത​പ്പെ​ട്ട വെ​ള്ളം ല​ഭി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ​ത​ല​ത്തി​ലും ജി​ല്ലാ​ത​ല​ത്തി​ലും ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തേ​ണ്ട​താ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.


കു​ന്ന​ങ്കാ​ട് കൊ​ന്ന​ക്ക​ൽ ക​ട​വ് ബി.​എം ആ​ൻ​ഡ് ബി.​സി റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് ജ​ൽ​ജീ​വ​ൻ മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വൃ​ത്തി എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാക്ക​ണ​മെ​ന്ന് കെ.​ഡി പ്ര​സേ​ന​ൻ എംഎ​ൽഎ ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് കാ​ല​ത്ത് നി​ർ​ത്തി​വ​ച്ച പാ​ല​ക്കു​ഴി കെഎ​സ്ആ​ർടിസി ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും എംഎ​ൽഎ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ക​ടു​കു​മ​ണ്ണ, മു​രു​ഗ​ള ഉൗ​രു​ക​ളി​ലെ 17 വീ​ടു​ക​ളി​ൽ വൈ​ദ്യു​തീ​ക​ര​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നു​ണ്ട്.
മീ​നാ​ക്ഷി​പു​രം ഐടിഐ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​ര​ണ ഘ​ട്ട​ത്തി​ലാ​ണെ​ന്നും മാ​ർ​ച്ച് ഒ​ന്നോ​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്താ​ൻ സാ​ധി​ക്കു​മെ​ന്നും പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

പ​ട്ടാ​ന്പി താ​ലൂ​ക്ക് ആ​ശു​പ​ത്രി ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ലേ​ക്കു​ള്ള 8 ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ൾ​ക്കും അ​ഞ്ച് എ​യ​ർ ക​ണ്ടീ​ഷ​ണ​റു​ക​ൾ​ക്കും സ​പ്ലൈ ഓ​ർ​ഡ​ർ ന​ൽ​കി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. തു​പ്പ​നാ​ട്-മീ​ൻ​വ​ല്ലം റോ​ഡ് ടാ​റി​ംഗ് പൂ​ർ​ത്തീ​ക​രി​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.
തൃ​ത്താ​ല പ്ര​ദേ​ശ​ത്തെ ലൈ​സ​ൻ​സി​ല്ലാ​ത്ത വൈ​ദ്യ​ശാ​ല​ക​ളി​ൽ മ​ദ്യം വി​ൽ​ക്കു​ന്നു എ​ന്ന പ​രാ​തി​യി​ൽ കേ​സെ​ടു​ത്തു റി​പ്പോ​ർ​ട്ട് കൊ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഉ​ഴ​വു​കൂ​ലി കൃ​ത്യ​മാ​യി ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കെ. ​ബാ​ബു എംഎ​ൽഎ പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ എംഎ​ൽഎ​മാ​രാ​യ കെ.​ഡി. പ്ര​സേ​ന​ൻ, എ. ​പ്ര​ഭാ​ക​ര​ൻ, കെ. ​ബാ​ബു, മു​ഹ​മ്മ​ദ് മു​ഹ്സി​ൻ, മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ പ്ര​തി​നി​ധി എ​സ്. വി​നോ​ദ് ബാ​ബു, ര​മ്യ ഹ​രി​ദാ​സ് എംപി​യു​ടെ പ്ര​തി​നി​ധി പി. ​മാ​ധ​വ​ൻ, ജി​ല്ലാ പ്ലാ​നി​ംഗ് ഓ​ഫീ​സ​ർ എ​ൻ.​കെ. ശ്രീ​ല​ത, അ​സി​സ്റ്റ​ന്‍റ് ക​ളക്ട​ർ ഒ.​വി. ആ​ൽ​ഫ്ര​ഡ്, വ​കു​പ്പ് മേ​ധാ​വി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.