കോയന്പത്തൂരിൽ യോഗാദിനാചരണം
1430737
Saturday, June 22, 2024 1:19 AM IST
കോയമ്പത്തൂർ: കോയമ്പത്തൂർ ലാലി റോഡിലുള്ള തമിഴ്നാട് കാർഷിക സർവകലാശാലയിൽ യോഗാ പരിപാടി നടന്നു. ആയിരത്തിലധികം വിദ്യാർഥികൾ പങ്കെടുത്ത പരിപാടിയിൽ തമിഴ്നാട് ഗവർണറും കാർഷിക സർവകലാശാല ചാൻസലറുമായ ആർ.എൻ. രവി വിശിഷ്ടാതിഥിയായിരുന്നു.
സർവകലാശാല വൈസ് ചാൻസലർ ഗീതാലക്ഷ്മി ഉൾപ്പെടെ വിവിധ അധ്യാപകരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
കോയമ്പത്തൂർ: ലോക യോഗാ ദിനത്തോടനുബന്ധിച്ച് കോയമ്പത്തൂർ പോലീസ് ഡിപ്പാർട്ട്മെന്റ് കോയമ്പത്തൂർ ആംഡ് ഫോഴ്സ് ഗ്രൗണ്ടിൽ യോഗ ദിനം ആചരിച്ചു. കോയമ്പത്തൂർ പോലീസ് കമ്മീഷണർ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന ഈ യോഗ പരിശീലനത്തിൽ മുന്നൂറിലധികം പോലീസ് ഉദ്യോഗസ്ഥരും ഇൻസ്പെക്ടർമാരും പോലീസുകാരും പങ്കെടുത്തു.
കോയമ്പത്തൂർ: ലോക യോഗാ ദിനത്തോടനുബന്ധിച്ച് ഇഷ ആദിയോഗി പ്രതിമയ്ക്ക് മുന്നിൽ നടന്ന യോഗ ക്ലാസിൽ നൂറുകണക്കിന് സിആർപിഎഫ് സൈനികർ പങ്കെടുത്തു.
കോയമ്പത്തൂരിൽ സെൻട്രൽ ജയിൽ, റെയിൽവേ സ്റ്റേഷൻ, എയർഫോഴ്സ് മാനേജ്മെന്റ് ട്രെയിനിംഗ് കോളജ്, ഐഎൻഎസ് അഗ്രാനി, സുല്ലൂർ എയർഫോഴ്സ് ബേസ്, സിആർപിഎഫ് സെൻട്രൽ ട്രെയിനിംഗ് കോളജ്, ഇൻഫോസിസ് ഓഫീസ്, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും യോഗദിനം ആചരിച്ചു.