കരിമ്പ പഞ്ചായത്തിലെ ഹൈമാസ്റ്റ് ലൈറ്റുകൾ നാടിനു സമർപ്പിച്ചു
1436496
Tuesday, July 16, 2024 1:23 AM IST
കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിൽ കാഞ്ഞിക്കുളം, ചെറുളി പ്രദേശങ്ങളിൽ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകൾ വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് കരിമ്പ മണ്ഡലം പ്രസിഡന്റ് സി.എം. നൗഷാദ് അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ചെയർമാൻ കെ.കെ. ചന്ദ്രൻ, കൺവീനർ പികെഎം. മുസ്തഫ, ആന്റണി മതിപ്പുറം,യൂസഫ് പാലക്കൽ, പി.കെ. അബ്ദുക്കുട്ടി, ഡോ. മാത്യു കല്ലടിക്കോട്, കാദർ, കെ.ജെ. മുഹമ്മദുപ്പ, എൻ.പി. രാജൻ, നവാസ് മുഹമ്മദ്, മുഹമ്മദ് അസ്ലം, പി.വി. അനൂപ്, മോഹൻദാസ്, കുഞ്ഞിക്കണ്ണൻ, രാജി പഴയകളം, ഉമൈബാൻ, രാധാലക്ഷ്മണൻ, പി.കെ. മുഹമദാലി തുടങ്ങിയവർ പ്രസംഗിച്ചു.