സ​ഹ​ക​ര​ണവ​കു​പ്പ് ഓഫീസുകളിലും ഉ​പ​ഭോ​ക്തൃസം​ഭ​ര​ണ​ശാ​ല​യി​ലും പരിശോധന
Sunday, August 11, 2024 5:38 AM IST
കോയ​മ്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​രി​ലെ സ​ഹ​ക​ര​ണ വ​കു​പ്പ് ഓഫീസുകളിലും ഉ​പ​ഭോ​ക്തൃ സം​ഭ​ര​ണ​ശാ​ല​യി​ലും ത​മി​ഴ്‌​നാ​ട് സ​ഹ​ക​ര​ണ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ഡോ.​ രാ​ധാ​കൃ​ഷ്ണ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി. ജീ​വ​ന​ക്കാ​രി​ൽ നി​ന്നും പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും അ​ഭി​പ്രാ​യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​രി​ന്‍റെ സ​ഹ​ക​ര​ണ വ​കു​പ്പ് രാ​ജ്യ​പു​രോ​ഗ​തി​ക്ക് നി​ർ​ണാ​യ​ക​മാ​ണെ​ന്നും സ​ഹ​ക​ര​ണ വ​കു​പ്പ് മു​ഖേ​ന ജ​ന​ങ്ങ​ൾ​ക്ക് വി​വി​ധ വാ​യ്പ​ക​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്നും ഈ ​വ​ർ​ഷം മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ൻ ഉ​ത്ത​ര​വി​ട്ട​താ​യും ഡോ. ​രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. കാ​ർ​ഷി​ക വാ​യ്പ​ക​ൾ, വി​ള വാ​യ്പ​ക​ൾ, സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ​ക്കു​ള്ള വാ​യ്പ​ക​ൾ, ചെ​റു​കി​ട വ്യ​വ​സാ​യ വാ​യ്പ​ക​ൾ, വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന വാ​യ്പ​ക​ളെകു​റി​ച്ച് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ഇ​തു​വ​രെ 24,000 കോ​ടി രൂ​പ​യാ​ണ് ഈ ​പ​ദ്ധ​തി​ക​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്ത​ത്. സ​ഹ​ക​ര​ണ വ​കു​പ്പി​നു കീ​ഴി​ലു​ള്ള റേ​ഷ​ൻ ക​ട​ക​ൾ വ​ഴി​യു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തും ഡോ.​രാ​ധാ​കൃ​ഷ്ണ​ൻ എ​ടു​ത്തു​പ​റ​ഞ്ഞു.


അ​രി, പ​ഞ്ച​സാ​ര, പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ ആ​വ​ശ്യ​ത്തി​ന് സ്റ്റോ​ക്കു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. ത​മി​ഴ്‌​നാ​ട്ടി​ലു​ട​നീ​ളം 3.1 ല​ക്ഷം പേ​ർ പു​തി​യ റേ​ഷ​ൻ കാ​ർ​ഡി​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന് ഡോ.​ രാ​ധാ​കൃ​ഷ്ണ​ൻ വെ​ളി​പ്പെ​ടു​ത്തി.

ഇ​തി​ൽ 2.8 ല​ക്ഷം അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ച്ചു. കോ​യ​മ്പ​ത്തൂ​രി​ൽ മാ​ത്രം 15,000 പു​തി​യ റേ​ഷ​ൻ കാ​ർ​ഡ് അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചു. പു​തി​യ റേ​ഷ​ൻ കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം ഈ ​മാ​സം ആ​രം​ഭി​ക്കും.ത​മി​ഴ്‌​നാ​ട്ടി​ലെ സ​ഹ​ക​ര​ണ ഗോ​ഡൗ​ണു​ക​ളി​ൽ നി​ല​വി​ൽ 33.6 ല​ക്ഷം നെ​ല്ല് സ്റ്റോ​ക്ക് ഉ​ണ്ടെ​ന്നും അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി പ​ങ്കു​വെ​ച്ചു.