വണ്ടിത്താവളം: പ്രധാന റോഡുകൾക്കിരുവശത്തും മാലിന്യത്തിനു തീകൊളുത്തുന്നതു മൂലമുണ്ടാവുന്ന പുകപടലം വാഹന സഞ്ചാരത്തിന് ഭീഷണിയാകുന്നു.
പ്രഭാത സമയങ്ങളിലാണ് കൂടുതലായും ഇത്തരത്തിൽ മാലിന്യത്തിന് തീയിടുന്നത്. റോഡിൽ എത്തുന്ന പുകകാരണം എതിർദിശയിൽ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
ഇരുചക്രവാഹനമോടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും പുക ശ്വസിക്കുന്നതുമൂലം അസ്വസ്ഥതകളുമുണ്ടാകുന്നുണ്ട്. തീകൊളുത്തിയ ഭാഗത്ത് വെള്ളമൊഴിച്ച് അണയ്ക്കാത്തതിനാൽ പുല്ലു തിന്നാനെത്തുന്ന വളർത്തു മൃഗങ്ങൾക്കും തീപ്പൊള്ളൽ ഏൽക്കുന്നുണ്ട്. അനധികൃതമായി റോഡ് വക്കത്ത് മാലിന്യം കത്തിക്കുന്നവർക്കെതിരെ കർശനനടപടി ഉണ്ടാകണമെന്നാണ് ആവശ്യം.