കൂ​ക്കംപാ​ള​യം ഗ​വ. യു​പി സ്കൂ​ളി​ൽ ഇ​എ​ൽ​ഇ​പി പ​ദ്ധ​തി
Monday, September 9, 2024 1:35 AM IST
അ​ഗ​ളി: പ്രൈ​മ​റി ക്ലാ​സു​ക​ളി​ലെ മ​ല​യാ​ളം മീ​ഡി​യം കു​ട്ടി​ക​ളു​ടെ ഇം​ഗ്ലീ​ഷ് ഭാ​ഷ പ്രാ​വീണ്യം വ​ർ​ധിപ്പി​ക്കു​ന്ന​തി​നാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ഇ​എ​ൽ​ഇ​പി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ നി​ർ​വ​ഹി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ല​യി​ൽ ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന ഏ​ക സ്കൂ​ളാ​ണ് കൂ​ക്കംപാ​ള​യം ഗ​വ​. യു​പി സ്കൂ​ൾ.


പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു​മോ​ൾ അ​ധ്യ​ക്ഷ​യാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജി.​ ഷാ​ജു പെ​ട്ടി​ക്ക​ൽ, ബി​പി​സി ഭ​ക്തഗി​രീ​ഷ്, ഷി​ബു സി​റി​യ​ക്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​മീ​റ​ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ​ഫ് ആ​ന്‍റ​ണി സ്വാ​ഗ​ത​വും ധ​ന്യ ന​ന്ദി​യും പ​റ​ഞ്ഞു.