മുതലമട വനമേഖലയിൽ 13 കിലോമീറ്റർ തൂക്ക് ഫെൻസിംഗ് പ്രവർത്തിച്ചു തുടങ്ങി
1457673
Monday, September 30, 2024 1:42 AM IST
മുതലമട: പുതിയ വാർഷിക പദ്ധതിയിൽ ത്രിതല പഞ്ചായത്തുകൾ സംയുക്തമായി നിർമിച്ച സോളാർ ഹാംഗിഗ് ഫെൻസിംഗ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു.
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ചിന്നക്കുട്ടൻ അധ്യക്ഷത വഹിച്ചു.
പാലക്കാട് ഫോറസ്റ്റ് ഈസ്റ്റേൺ സർക്കിൾ ചീഫ് കൺസർവേട്ടർ കെ. വിജയാനന്ദൻ ഐഎഫ്എസ്, നെന്മാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി. പ്രവീൺകുമാർ , മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കല്പനാ ദേവി, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ, ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ശാലിനി കറുപ്പേഷ്, കൊലങ്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. മുംതാജ്, മുതലമട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. താജുദീൻ എന്നവർ പ്രസംഗിച്ചു .
ത്രിതലപഞ്ചായത്തുകൾ സംയുക്തമായി 1,62,72000 രൂപ ചെലവഴിച്ചാണ് 13 കിലോമീറ്റർ ഫെൻസിംഗ് നിർമിച്ചിരിക്കുന്നത്.