ഡാളസ് കേരള അസോസിയേഷൻ വാർഷിക പിക്നിക് ഇന്ന്
പി.പി. ചെറിയാൻ
Saturday, October 11, 2025 11:01 AM IST
ഡാളസ്: ഡാളസിലെ കേരള അസോസിയേഷൻ വാർഷിക പിക്നിക് ശനിയാഴ്ച കെഎഡി - ഐസിഇസി ഓഫീസിന്റെ ഗ്രൗണ്ടിൽ വച്ച് (3821 Broadway Blvd, Garland, TX 75043, USA) രാവിലെ പത്ത് മുതൽ സംഘടിപ്പിക്കുന്നു
വാർഷിക പിക്നിക്കിനോട് അനുബന്ധിച്ച് രുചികരമായ ഭക്ഷണങ്ങൾ, ഉല്ലാസകരമായ ഗെയിമുകളും കായികമത്സരങ്ങളും സംഗീതവും വിനോദവും സാംസ്കാരിക പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്.
വാർഷിക പിക്നിക്കിലേക്ക് എല്ലാ അംഗങ്ങളെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായും പൂർവകാല അനുഭവങ്ങൾ പങ്കിടുന്നതിനും ബന്ധം പുനസ്ഥാപിക്കാനുന്നതിനുമുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും സംഘാടകർ അഭ്യർഥിച്ചു.