Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District News

Thrissur

തൃ​ശൂ​രി​നു നേ​ട്ട​ബ​ജ​റ്റ്

തൃ​ശൂ​ർ: ധ​ന​മ​ന്ത്രി​കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ അ​വ​ത​രി​പ്പി​ച്ച യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ൽ തൃ​ശൂ​രി​നു നേ​ട്ട​ങ്ങ​ൾ.
അ​ന്ത​രി​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജോ​ൺ​സ​ൺ മാ​സ്റ്റ​റു​ടെ സ്മ​ര​ണ​യ്ക്കാ​യി തൃ​ശൂ​രി​ൽ ജോ​ൺ​സ​ൺ മാ​സ്റ്റ​ർ മ്യൂ​സി​ക് അ​ക്കാ​ദ​മി സ്ഥാ​പി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും കൊ​ച്ചി- തൃ​ശൂ​ർ ആ​ഭ​ര​ണ ഇ​ട​നാ​ഴി​യും തേ​ക്കി​ൻ​ക്കാ​ട് മൈ​താ​നം ന​വീ​ക​ര​ണ​ത്തി​നു പ​ത്തു കോ​ടി രൂ​പ​യു​മാ​ണു പ്ര​ധാ​ന നേ​ട്ട​ങ്ങ​ൾ. മ​ല​യാ​ളി​ക​ൾ​ക്കു മ​റ​ക്കാ​നാ​കാ​ത്ത ഒ​രു​പി​ടി ഗാ​ന​ങ്ങ​ൾ സ​മ്മാ​നി​ച്ച ജോ​ൺ​സ​ർ മാ​സ്റ്റ​റു​ടെ ഓ​ർ​മ​ക​ൾ നി​ല​നി​ർ​ത്താ​നും അ​തു​വ​ഴി സം​ഗീ​ത​മേ​ഖ​ല​യി​ലും സി​നി​മാ മേ​ഖ​ല​യി​ലും കൂ​ടു​ത​ൽ സം​ഭാ​വ​ന​ക​ൾ​ക്കും ജോ​ൺ​സ​ൺ മാ​സ്റ്റ​ർ മ്യൂ​സി​ക് അ​ക്കാ​ദ​മി സ​ഹാ​യ​ക​മാ​കും. അ​ഞ്ചു​കോ​ടി​യാ​ണ് ഇ​തി​നാ​യി ബ​ജ​റ്റി​ൽ നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്.
കേ​ര​ള​ത്തെ പ്ര​ധാ​ന സ്വ​ർ​ണ​വി​നി​മ​യ കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി- തൃ​ശൂ​ർ ബെ​ൽ​റ്റി​നെ ആ​ഭ​ര​ണ നി​ർ​മാ​ണ ഇ​ട​നാ​ഴി​യാ​ക്കി മാ​റ്റാ​ൻ പ​ത്തു​കോ​ടി രൂ​പ​യാ​ണു ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. സ്വ​ര്‍​ണ​വി​നി​മ​യ കേ​ന്ദ്ര​വും ആ​ഭ​ര​ണ​നി​ര്‍​മാ​ണ പാ​ര്‍​ക്കും സ്ഥാ​പി​ക്കാ​ൻ സ​ര്‍​ക്കാ​ര്‍ പി​ന്തു​ണ​ന​ല്‍​കും. കു​ട്ടി​ക​ളെ ആ​ഭ​ര​ണ ഡി​സൈ​ന​ർ​മാ​രും നി​ർ​മാ​താ​ക്ക​ളു​മാ​യി വ​ള​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ല്കു​മെ​ന്നും ബ​ജ​റ്റി​ൽ വാ​ഗ്ദാ​ന​മു​ണ്ട്.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ്വ​ർ​ണാ​ഭ​ര​ണ ഉ​പ​ഭോ​ഗ​സം​സ്ഥാ​ന​മാ​ണു കേ​ര​ള​മെ​ങ്കി​ലും സ്വ​ർ​ണാ​ഭ​ര​ണ നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ പി​ന്നി​ലാ​ണെ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് കൊ​ച്ചി- തൃ​ശൂ​ർ ആ​ഭ​ര​ണ നി​ർ​മാ​ണ ഇ​ട​നാ​ഴി മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്.

തൃ​ശൂ​രി​ന്‍റെ മു​ഖ​മു​ദ്ര​യാ​യ തേ​ക്കി​ൻ​ക്കാ​ട് മൈ​താ​നം ന​വീ​ക​ര​ണ​ത്തി​നാ​യി പ​ത്തു കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

മു​സി​രി​സ് പ​ദ്ധ​തി​യു​ടെ വി​പു​ലീ​ക​ര​ണ​ത്തി​ന് 19 കോ​ടി രൂ​പ വ​ക​യി​രു​ത്തി. ത​ദ്ദേ​ശീ​യ ടൂ​റി​സം വി​ക​സ​ന​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു പ്ര​ഖ്യാ​പ​നം. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പൈ​തൃ​ക സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണു മു​സി​രി​സ്. പു​രാ​ത​ന സ്മാ​ര​ക​ങ്ങ​ൾ സം​ര​ക്ഷി​ച്ച് പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യി മു​സി​രി​സ് ടൂ​റി​സം പ​ദ്ധ​തി കൂ​ടു​ത​ൽ വി​പു​ല​മാ​ക്കി ഹെ​റി​റ്റേ​ജ് ടൂ​റി​ത്തി​ന്‍റെ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന കേ​ന്ദ്ര​മാ​ക്കി മാ​റ്റും. ലൈ​വ് മ്യൂ​സി​യം, പൈ​തൃ​ക മ്യൂ​സി​യ​ങ്ങ​ൾ, പ​ര​ന്പ​രാ​ഗ​ത ജ​ല​പാ​ത​ക​ളി​ലൂ​ടെ​യു​ള്ള ബോ​ട്ടു​യാ​ത്ര എ​ന്നി​വ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും.
തി​രു​കൊ​ച്ചി മു​ഖ്യ​മ​ന്ത്രി​യും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ പ​ന​മ്പി​ള്ളി ഗോ​വി​ന്ദ മേ​നോ​നു ചാ​ല​ക്കു​ടി​യി​ൽ സ്മാ​ര​കം നി​ര്‍​മി​ക്കാ​ൻ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ഇ​തി​നാ​യി ഒ​രു​കോ​ടി രൂ​പ വ​ക​യി​രു​ത്തി. അ​തി​ര​പ്പ​ള്ളി​യി​ൽ ഇ​ക്കോ-​ഫ്ര​ണ്ട്‌​ലി ഡൈ​ന​മി​ക് ലൈ​റ്റിം​ഗ് പ​ദ്ധ​തി​ക്കാ​യി അ​ഞ്ചു​കോ​ടി, ചാ​ല​ക്കു​ടി​യി​ൽ റ​വ​ന്യൂ ട​വ​ർ സ്ഥാ​പി​ക്കും.

ശ​ബ​രി​മ​ല, ഗു​രു​വാ​യൂ​ർ, കൊ​ട്ടി​യൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ തി​രു​പ്പ​തി മോ​ഡ​ൽ വി​ക​സ​നം ന​ട​പ്പാ​ക്കി ദേ​ശീ​യ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളാ​ക്കി​മാ​റ്റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും, തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​നെ കോ​ൺ​സ്റ്റി​റ്റ്യു​വ​ന്‍റ് കോ​ള​ജ് ഓ​ഫ് യൂ​ണി​വേ​ഴ്സി​റ്റി പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തും. ഇ​തി​ലൂ​ടെ സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​മു​ള്ള യു​വ​ജ​ന​ങ്ങ​ളു​ടെ സേ​വ​നം സം​സ്ഥാ​ന​ത്തി​നു​ത​ന്നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും തൊ​ഴി​ൽ​തേ​ടി​യു​ള്ള കു​ടി​യേ​റ്റം ത​ട​യാ​നും സാ​ധി​ക്കും.

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ല​ഘൂ​ക​ര​ണം, കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു തു​ക വ​ക​യി​രു​ത്തി​യ​ത്, ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ​ക്കു​ള്ള സ​ഹാ​യം, പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ മേ​ഖ​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ, പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തി​നു​ള്ള സ​ഹാ​യ​ങ്ങ​ൾ, ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേ​രി​ല​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ്, പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി, ജെ​ൻ​സി​ക​ള്‍​ക്കാ​യി സ്റ്റാ​ര്‍​ട്ട് അ​പ്, തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്കു പ​ട്ട​യം, വ​നി​താ​ക്ഷേ​മം, ടൂ​റി​സം വി​ക​സ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ, പ്ര​വാ​സി ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ട്ര​സ്റ്റ് ഫ​ണ്ട്, മ​ണ്ണെ​ണ്ണ സ​ബ്സി​ഡി, പെ​ൻ​ഷ​ൻ പ​ദ്ധ​തി പ​രി​ഷ്ക​ര​ണം, സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ത്രൈ​മാ​സ നി​കു​തി ഇ​ള​വ്, എ​സ്‌​സി- എ​സ്ടി പ്ര​ത്യേ​ക ഭ​വ​ന പ​ദ്ധ​തി, മെ​ഡി​സെ​പ് പ​രി​ഷ്ക​ര​ണം, മ​ക​ൾ​ക്കൊ​പ്പം പ​ദ്ധ​തി, തൂ​ഫാ​ൻ പ​ദ്ധ​തി, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ, ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഗോ​ൾ​ഡ​ൻ ഹ​വ​ർ പ്രോ​ജ​ക്ട്, ഗേ​ൾ​സ് ഫ്ര​ണ്ട്‌​ലി കാ​ന്പ​സു​ക​ൾ തു​ട​ങ്ങി​യ പൊ​തു​വാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ടെ ഗു​ണ​ങ്ങ​ളും തേ​ടി​യെ​ത്തു​ന്ന​തോ​ടെ ബ​ജ​റ്റി​ൽ ജി​ല്ല​യ്ക്കു നേ​ട്ട​ക്ക​ണ​ക്കാ​ണ്.

 

ബ​ജ​റ്റി​ൽ തൃ​ശൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​നു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ൾ

സെ​ന്‍റ് തോ​മ​സ് കോ​ള​ജ് റോ​ഡ്‌-​കി​ഴ​ക്കും​പാ​ട്ടു​ക​ര പി​ഡ​ബ്ല്യൂ​ഡി റോ​ഡ് വി​ക​സ​നം (അ​ട​ങ്ക​ൽ തു​ക 50 കോ​ടി)

അ​ശ്വി​നി- പാ​ട്ടു​രാ​യ്ക്ക​ൽ- പൂ​ങ്കു​ന്നം ജം​ഗ്ഷ​നു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഫ്ലൈ​ഓ​വ​ർ നി​ർ​മാ​ണം ഒ​ന്നാം​ഘ​ട്ടം (150 കോ​ടി)

മു​ണ്ടു​പാ​ലം ജം​ഗ്ഷ​ൻ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നും ആ​ധു​നി​ക ട്രാ​ഫി​ക് സി​ഗ്ന​ലിം​ഗ് സം​വി​ധാ​നം ന​ട​പ്പാ​ക്കാ​നും (അ​ഞ്ചു​കോ​ടി)

തൃ​ശൂ​ർ- മ​ണ്ണു​ത്തി മോ​ഡ​ൽ റോ​ഡ്‌ നി​ർ​മാ​ണം (ഒ​ന്നാം​ഘ​ട്ടം അ​ട​ങ്ക​ൽ തു​ക പ​ത്തു​കോ​ടി)

തൃ​ശൂ​ർ മൃ​ഗ​ശാ​ല പു​ത്തൂ​രി​ലേ​ക്കു മാ​റ്റി​യ​സാ​ഹ​ച​ര്യ​ത്തി​ൽ, പ​ഴ​യ മൃ​ഗ​ശാ​ല പു​തി​യ കോ​ൺ​ക്രീ​റ്റ് നി​ർ​മാ​ണ​ങ്ങ​ളി​ല്ലാ​തെ​യും നി​ല​വി​ലു​ള്ള മ​ര​ങ്ങ​ൾ മു​റി​ക്കാ​തെ​യും ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നും പാ​ർ​ക്കു​മാ​യി സം​ര​ക്ഷി​ക്കാ​നു​ള്ള പ​ദ്ധ​തി (20 കോ​ടി)

പൂ​ങ്കു​ന്നം ജം​ഗ്ഷ​ൻ സ​മ​ഗ്ര വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്‌ (അ​ഞ്ചു​കോ​ടി)

പു​ല്ല​ഴി​യി​ൽ​നി​ന്നു വെ​ങ്കി​ട​ങ്ങി​ലേ​ക്കു​ള്ള റോ​ഡ് ടാ​ർ ചെ​യ്യാ​നും മ​റ്റു ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മു​ള്ള പ​ദ്ധ​തി (അ​ഞ്ചു​കോ​ടി)

തൃ​ശൂ​രി​ന്‍റെ ഭാ​വി ഗ​താ​ഗ​ത വി​ക​സ​ന​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ പു​ഴ​യ്ക്ക​ൽ മൊ​ബി​ലി​റ്റി ഹ​ബ് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ പ​ദ്ധ​തി (20 കോ​ടി)

തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് നി​വാ​ര​ണ​ത്തി​നു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി (പ​ത്തു​കോ​ടി)

വ​ടൂ​ക്ക​ര റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം നി​ർ​മി​ക്കാ​ൻ (15 കോ​ടി)

തൃ​ശൂ​രി​ന്‍റെ പ്ര​ധാ​ന വ്യാ​പാ​ര- ഗ​താ​ഗ​ത കേ​ന്ദ്ര​മാ​യ എം​ജി റോ​ഡ് ന​വീ​ക​ര​ണം, റോ​ഡ് വീ​തി വ​ർ​ധി​പ്പി​ക്ക​ൽ, ആ​ധു​നി​ക ന​ട​പ്പാ​ത​ക​ൾ, ഡ്രെ​യി​നേ​ജ് സം​വി​ധാ​നം, തെ​രു​വു​വി​ള​ക്കു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി സ​മ​ഗ്ര വി​ക​സ​നം (15 കോ​ടി)

തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നും വാ​ഹ​ന ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​നും പ​ടി​ഞ്ഞാ​റെ​കോ​ട്ട ഫ്ലൈ​ഓ​വ​ർ നി​ർ​മി​ക്കാ​നു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി (60 കോ​ടി)

തൃ​ശൂ​ർ- അ​യ്യ​ന്തോ​ൾ- പു​ഴ​യ്ക്ക​ൽ മോ​ഡ​ൽ റോ​ഡ്‌ നാ​ലാം​ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ (ഒ​രു​കോ​ടി)
ഈ ​പ​ദ്ധ​തി​ക​ൾ കൂ​ടാ​തെ മു​ൻ എം​എ​ൽ​എ​യു​ടെ കാ​ല​യ​ള​വി​ൽ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച മു​ഴു​വ​ൻ പ​ദ്ധ​തി​ക​ളും തു​ട​രു​മെ​ന്നും രാ​ജ​ൻ ജെ.​പ​ല്ല​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.

District News

മെ​റി​റ്റ് ഡേ ​ആ​ഘോ​ഷി​ച്ചു

തൃ​ശൂ​ർ: സെ​ന്‍റ് ക്ലെ​യേ​ഴ്സ് സി​ജി​എ​ച്ച്എ​സ്എ​സ് മെ​റി​റ്റ് ഡേ ​പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും കേം​ബ്രി​ഡ്ജ് യൂ​ണി​വേ​ഴ്സി​റ്റി ഇ​റ്റാ​ലി​യ​ൻ ക​മ്യൂ​ണി​റ്റി അം​ബാ​സ​ഡ​റു​മാ​യ ഡോ. ​മേ​രി ഷൈ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സീ​സി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഫോ​ണ്‍​സി മ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് തോ​മ​സ് കോ​ള​ജ് മീ​ഡി​യ സ്റ്റ​ഡീ​സ് വി​ഭാ​ഗം ഡ​യ​റ​ക്ട​റും എം​ഐ കോ​ണ്‍​വെ​ന്‍റ് ചാ​പ്ലെ​യി​നു​മാ​യ ഫാ. ​ഫി​ജോ ആ​ല​പ്പാ​ട​ൻ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ സി​സ്റ്റ​ർ റാ​ണി കു​രി​യ​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

ഹെ​ഡ് മി​സ്ട്ര​സ് സി​സ്റ്റ​ർ ഷാ​നി ലി​സ്ബ​ത്ത്, എം​ഐ കോ​ണ്‍​വെ​ന്‍റ് സു​പ്പീ​രി​യ​റും ലോ​ക്ക​ൽ മാ​നേ​ജ​റു​മാ​യ സി​സ്റ്റ​ർ അ​ൻ​സാ ജോ​ണ്‍, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മെ​റി​ൻ ജീ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി.​ബി. കി​ര​ണ്‍, ഇ.​വി. സി​യ, സി​സ്റ്റ​ർ ഡെ​ൻ​സി​റോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ന്‍​ഡ് നി​ര്‍​മാ​ണ​മു​ള്‍​പ്പെ​ടെ ഇ​രി​ങ്ങാ​ല​ക്കു​ട​യ്ക്ക് 300 കോ​ടി

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ന്‍​ഡ് ആ​ധു​നി​ക രീ​തി​യി​ല്‍ നി​ര്‍​മി​ക്കാ​ന്‍ 10 കോ​ടി, ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ 50 കോ​ടി, ആ​ളൂ​രി​ല്‍ സ​ര്‍​ക്കാ​ര്‍ കോ​ള​ജ്, സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ള്‍​ക്ക് പു​തി​യ കെ​ട്ടി​ടം തു​ട​ങ്ങി നി​ര​വ​ധി വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ തു​ക അ​നു​വ ദി​ച്ച​താ​യി തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.
ആ​ന​ന്ദ​പു​ര​ത്ത് സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ്, ആ​ളൂ​ര്‍, കൊ​മ്പൊ​ടി​ഞ്ഞാ​മാ​ക്ക​ല്‍ ജം​ഗ്ഷ​ന്‍ ന​വീ​ക​ര​ണം, ന​ട​വ​ര​മ്പ് ചി​റ​വ​ള​വ് നേ​രെ​യാ​ക്ക​ല്‍, ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ റോ​ഡു​ക​ള്‍ പു​ന​ര്‍​നി​ര്‍​മി​ക്ക​ല്‍, ആ​ളൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നു പു​തി​യ കെ​ട്ടി​ടം, ന​ന്തി ക​നാ​ല്‍ പാ​ലം സ്ലൂ​യി​സ് കം ​ബ്രി​ഡ്ജ് നി​ര്‍​മാ​ണം, കാ​ട്ടൂ​ര്‍ സി​എ​ച്ച്‌​സി​ക്ക് പു​തി​യ കെ​ട്ടി​ടം, ആ​ന​ന്ദ​പു​രം ന​മ്പ്യാ​ങ്കാ​വ് റോ​ഡ് വീ​തി​കൂ​ട്ടി നി​ര്‍​മി​ക്ക​ല്‍, ആ​ളൂ​ര്‍ ക​ദ​ളി​ച്ചി​റ ഡെ​സ്റ്റി​നേ​ഷ​ന്‍ ടൂ​റി​സം, ഇ​രി​ങ്ങാ​ല​ക്കു​ട വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​ക്ക് പു​തി​യ കെ​ട്ടി​ടം, ഇ​രി​ങ്ങാ​ല​ക്കു​ട കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ബ്ലോ​ക്ക് നി​ര്‍​മാ​ണം, ഇ​രി​ങ്ങാ​ല​ക്കു​ട പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സു​ക​ള്‍​ക്ക് പു​തി​യ കെ​ട്ടി​ട​ങ്ങ​ള്‍, ഇ​രി​ങ്ങാ​ല ക്കു​ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ റാ​മ്പ്, ടൈ​ല്‍ വി​രി​ക്ക​ല്‍, ഊ​ര​കം - കോ​മ്പാ​റ റോ​ഡ് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ല്‍ പു​ന​ര്‍​നി​ര്‍​മി​ക്ക​ല്‍, കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍ ഡി​ല്‍ ചു​റ്റു​മ​തി​ല്‍ നി​ര്‍​മാ​ണം, ന​ട​വ​ര​മ്പ് വി​എ​ച്ച്എ​സ്ഇ​ക്ക് പു​തി​യ കെ​ട്ടി​ടം, ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എം​ആ​ര്‍​ഐ സ്‌​കാ​ന്‍ ആ​ന്‍​ഡ് സി​ടി സ്‌​കാ​ന്‍, പ​ടി​യൂ​ര്‍ പ​ഞ്ചാ​യ ത്തി​ലെ കൂ​ത്തു​മാ​ക്ക​ല്‍ ഷ​ട്ട​ര്‍ നി​ര്‍​മാ​ണം, ക​രു​വ​ന്നൂ​ര്‍ പു​ഴ ഇ​ല്ലി​ക്ക​ല്‍ പ്ര​ദേ​ശ​ത്ത് സൈ​ഡ് കെ​ട്ട​ല്‍, ഇ​രി​ങ്ങാ​ല​ക്കു​ട മാ​ര്‍​ക്ക​റ്റ് ന​വീ​ക​ര​ണ​വും ആ​ധു​നി​ക​വ​ത്ക​ര​ണ​വും, ന​ന്തി - ക​രു​വ​ന്നൂ​ര്‍ പു​ഴ കെ​എ​ല്‍​ഡി​സി ടൂ​റി​സം, പെ​രു​വ​ല്ലി​പ്പാ​ടം വീ​തി​കൂ​ട്ടി പു​ന​ര്‍ നി​ര്‍​മാ​ണം, ഔ​ണ്ട​ര്‍​ച്ചാ​ല്‍ പാ​ലം നി​ര്‍​മാ​ണം, ഗ​വ. ഗേ​ള്‍​സ് സ്‌​കൂ​ളി​ല്‍ പു​തി​യ കെ​ട്ടി​ടം തു​ട​ങ്ങി നി​ര​വ​ധി പ്ര​വൃ​ത്തി​ക​ള്‍​ക്കാ​ണു പു​തി​യ ബ​ജ​റ്റി​ല്‍ തു​ക വ​ക​യി​രു​ത്തി​യി​രി ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച മു​ഴു​വ​ന്‍ പ്ര​വൃ​ത്തി​ക​ളും ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റി​ലും കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

District News

കു​പ്ര​സി​ദ്ധ ഗു​ണ്ട ക​ണ്ഠാ​ര​ന്‍ രാ​ജു അ​റ​സ്റ്റി​ൽ

ആ​ളൂ​ര്‍: തൃ​ശൂ​ര്‍ റ​വ​ന്യൂ ജി​ല്ല​യി​ല്‍​നി​ന്ന് നാ​ടു​ക​ട​ത്തി​ക്കൊ​ണ്ടു​ള്ള സ​ഞ്ച​ല​ന നി​യ​ന്ത്ര​ണ ഉ​ത്ത​ര​വ് ലം​ഘി​ച്ച് ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ച്ച പ്ര​തി​യെ തൃ​ശൂ​ര്‍ റൂ​റ​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
വ​ധ​ശ്ര​മം അ​ട​ക്കം ഒ​മ്പ​ത് ക്രി​മി​ന​ല്‍​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ക​ല്ലേ​റ്റും​ക​ര വ​ട​ക്കേ​ട​ത്ത് വീ​ട്ടി​ല്‍ ക​ണ്ഠാ​ര​ന്‍ രാ​ജു എ​ന്ന​റി​യ​പ്പെ​ടു​ന്ന രാ​ജു (46) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
നി​ര​ന്ത​രം പൊ​തു​സ​മാ​ധാ​ന​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് കാ​പ്പ നി​യ​മ​പ്ര​കാ​രം ഒ​രു വ​ര്‍​ഷ​ക്കാ​ല​ത്തേ​ക്ക് ഇ​യാ​ളെ തൃ​ശൂ​ര്‍ റ​വ​ന്യൂ ജി​ല്ല​യി​ല്‍​നി​ന്ന് നാ​ടു​ക​ട​ത്തി​യി​രു​ന്നു.

തു​ട​ര്‍​ന്ന് ഇ​യാ​ള്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. കാ​പ്പ നി​യ​മ​പ്ര​കാ​ര​മു​ള്ള സ​ഞ്ച​ല​ന നി​യ​ന്ത്ര​ണ ഉ​ത്ത​ര​വ് ലം​ഘി​ച്ച് ഇ​യാ​ള്‍ ചാ​ല​ക്കു​ടി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ മൂ​ഞ്ഞേ​ലി​യി​ല്‍ എ​ത്തി​യ​താ​യി തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മു​ഹ​മ്മ​ദ് ന​ദീ​മു​ദ്ദീ​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ചാ​ല​ക്കു​ടി, ആ​ളൂ​ര്‍, കൊ​ട​ക​ര, വ​യ​നാ​ട്, ക​ല്‍​പ്പ​റ്റ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലാ​യി ഒ​രു വ​ധ​ശ്ര​മ​ക്കേ​സി​ലും വീ​ട് ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച് മാ​ന​ഹാ​നി വ​രു​ത്തി​യ ര​ണ്ട് കേ​സി​ലും മൂ​ന്ന് അ​ടി​പി​ടി​ക്കേ​സി​ലും അ​ട​ക്കം ഒ​മ്പ​ത് ക്രി​മി​ന​ല്‍​ക്കേ​സി​ലെ പ്ര​തി​യാ​ണ്.
ചാ​ല​ക്കു​ടി എ​സ്‌​ഐ വി​ശാ​ഖ്, ആ​ളൂ​ര്‍ എ​സ്‌​ഐ മ​നു പി. ​ചെ​റി​യാ​ന്‍, ജി​എ​സ്‌​ഐ കൃ​ഷ്ണ​ന്‍, എ​സ്‌​സി​പി​ഒ ജി​ജോ, സി​പി​ഒ ര​ങ്കേ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

District News

സ​ഹൃ​ദ​യ കോ​ള​ജി​ല്‍ ഐ​കെ​എ​സ് സെ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു

കൊ​ട​ക​ര: സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ലെ (ഓ​ട്ടോ​ണ​മ​സ്) ഇ​ന്ത്യ​ന്‍ നോ​ള​ജ് സി​സ്റ്റം (ഐ​കെ​എ​സ്) സെ​ല്ലി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​യു​ര്‍​വേ​ദ സം​ര​ഭ​ക ഷോ​ളി വ​ര്‍​ഗീ​സ് നി​ര്‍​വ​ഹി​ച്ചു. കോ​ള​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡോ. ജോ​ജി ക​ല്ലി​ങ്ങ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ര്‍​ന്ന് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​എ​ല്‍. ജോ​യ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ. ക​രു​ണ, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഫാ. ​സി​ബി​ന്‍ വാ​ഴ​പ്പി​ള്ളി, സെ​ല്‍ ക​ണ്‍​വീ​ന​ര്‍ ഡോ. ​സ്വ​പ്‌​ന സി. ​കോ​മ്പാ​ത്ത്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ മി​ന്ന ഫ്രാ​ന്‍​സി​സ്, സ്റ്റു​ഡ​ന്‍റ് കോ-​ഒാ​ര്‍​ഡി​നേ​റ്റ​ര്‍ ഹ​ണി ജ​യ്‌​സ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

അ​പ്ര​ഖ്യാ​പി​ത വൈ​ദ്യു​തി ത​ട​സം: കൊ​ര​ട്ടി​യി​ൽ വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധമാ​ർ​ച്ചും ധ​ർ​ണ​യും

കൊ​ര​ട്ടി: കൊ​ര​ട്ടി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തു​ട​രു​ന്ന അ​പ്ര​ഖ്യാ​പി​ത വൈ​ദ്യു​തി ത​ട​സ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി കൊ​ര​ട്ടി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു. കൊ​ര​ട്ടി ജം​ഗ്ഷ​നി​ൽ​നി​ന്ന് പ്ര​ക​ട​ന​മാ​യെ​ത്തി​യ വ്യാ​പാ​രി​ക​ളെ കെ​എ​സ്ഇ​ബി കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ൽ പൊ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്നു​ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ കൊ​ര​ട്ടി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. ഫ്രാ​ൻ​സി​സ്, സേ​വ് കൊ​ര​ട്ടി ട്ര​ഷ​റ​ർ ജോ​സ​ഫ് വ​ർ​ഗീ​സ്, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ വി.​പി. ജോ​ർ​ജ്, എം.​ഡി. പോ​ൾ, സി.​എ​സ്. ജ​യേ​ന്ദ്ര​ൻ, ടി.​ഒ. ഡേ​വി​സ്, ഡേ​വി​സ് ആ​ന്‍റ​ണി, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ്് സോ​ണ​റ്റ് മൈ​നാ​ട്ടി, വ​നി​താ​വിം​ഗ് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ധ​ർ​ണ​യ്ക്കു​ശേ​ഷം വ്യാ​പാ​രി​വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ കെ ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും മ​റ്റ് പ്ര​വ​ർ​ത്ത​ന ങ്ങ​ളും മു​ൻ​കൂ​ട്ടി അ​റി​യി​ച്ച ശേ​ഷ​മേ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടു​ത്തു ക​യു​ള്ളൂ വെ​ന്നും ഒ​രാ​ഴ്ച​ത്തെ പ്ര​വൃ​ത്തി ക്ര​മ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ വ്യാ​പാ​രി​ക​ളെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും മു​ൻ​കൂ​ട്ടി അ​റി​യി​ക്കു​മെ​ന്നും കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി​യ​താ​യി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

District News

ചാ​ല​ക്കു​ടി കാ​ർ​മ​ൽ സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വം

ചാ​ല​ക്കു​ടി: കാ​ര്‍​മ​ല്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ വി​ജ​യോ​ത്സ​വം 2026 ആ​ഘോ​ഷി​ച്ചു. രാ​ജ​ഗി​രി ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്ട​റും അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റു​മാ​യ ഫാ. ​ജോ​യ് കി​ളി​ക്കു​ന്നേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ഫ്രാ​ങ്കോ ചി​റ്റി​ല​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ആ​ലീ​സ് ഷി​ബു മു​ഖ്യ ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ന്‍ പ്രി​ന്‍​സി​പ്പ​ലും കു​ന്നം​കു​ളം ഗു​ഡ് ഷെ​പ്പേ​ര്‍​ഡ് സി​എം​ഐ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലു​മാ​യ ഫാ. ​ഡോ. ജോ​സ് താ​ണി​ക്ക​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​ര്‍​ക്ക് വാ​ങ്ങി​യ അ​ന​റ്റ് ഷി​ജു, സി​യോ​ണ്‍ സി​ജോ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു പ്രി​ൻ​സി​പ്പ​ൽ ഫാ. ​ബെ​ന്നി പേ​ങ്ങി​പ്പ​റ​മ്പി​ൽ, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ബി​ന്ദു ശ​ശി​കു​മാ​ര്‍, പി​ടി​ഡ​ബ്ലി​യു​എ പ്ര​സി​ഡ​ന്‍റ്് ഡോ. ​സി​നോ​ജ് ആ​ന്‍റ​ണി, അ​ക്ഷ​യ് പി. ​ജ​യ​ന്‍, നോ​റ ജോ​സി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

"50 വീ​ടു​ക​ളി​ൽ കു​ട്ടി​ലൈ​ബ്ര​റി' പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി

മേ​ലൂ​ർ: കു​ട്ടി​ക​ളി​ൽ വാ​യ​നാ​ശീ​ലം വ​ള​ർ​ത്തു​ക​യും വാ​യ​ന​യെ കു​ടും​ബ​സം​സ്‌​കാ​ര​മാ​ക്കി മാ​റ്റു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പൂ​ലാ​നി ന​വ​മാ​റ്റൊ​ലി കു​ട്ടി​ലൈ​ബ്ര​റി "അ​മ്പ​ത് വീ​ടു​ക​ളി​ൽ കു​ട്ടി​ലൈ​ബ്ര​റി" പ​ദ്ധ​തി ആ​രം​ഭി​ച്ചു.

വീ​ടു​ക​ളി​ൽ​ത​ന്നെ ലൈ​ബ്ര​റി സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ലൂ​ടെ കു​ട്ടി​ക​ളോ​ടൊ​പ്പം കു​ടും​ബാം​ഗ​ങ്ങ​ളെ​യും വാ​യ​ന​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ക​യാ​ണ് ല​ക്ഷ്യം. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ 50 വീ​ടു​ക​ളി​ലേ​ക്ക് 30 പു​സ്ത​ക​ങ്ങ​ൾ വീ​തം സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യും. തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ വാ​യ​നാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ പു​സ്ത​ക​ങ്ങ​ൾ ല​ഭ്യ​മാ​ക്കും. വ്യ​ക്തി​ക​ൾ, പെ​ൻ​ഷ​ൻ​കാ​രു​ടെ കൂ​ട്ടാ​യ്മ​ക​ൾ, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ ടെ​യാ​ണു പ​ദ്ധ​തി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ക.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി പു​ളി​ക്ക​ൻ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സൗ​മ്യ ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷോ​ൺ പെ​ല്ലി​ശേ​രി വി​ശി​ഷ്ടാ​തി​ഥി​യാ​യി.

District News

മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലും വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കു പ​രി​ഗ​ണ​ന

മ​ണ്ണാ​ർ​ക്കാ​ട്: സം​സ്ഥാ​ന ബ​ജ​റ്റി​ൽ മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ക അ​നു​വ​ദി​ച്ച​താ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീ​ൻ അ​റി​യി​ച്ചു.

കു​ന്തി​പ്പു​ഴ​ക്കു കു​റു​കെ കു​ള​പ്പാ​ടം ച​ങ്ങ​ലീ​രി പാ​ലം നി​ർ​മാ​ണ​ത്തി​ന് മൂ​ന്നു​കോ​ടി, അ​ട്ട​പ്പാ​ടി അ​ഗ​ളി- ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന സാ​മ്പാ​ർ​കോ​ട് പാ​ലം നി​ർ​മാ​ണ​ത്തി​ന് അ​ഞ്ചു കോ​ടി, ആ​ലു​ങ്ങ​ൽ കൊ​മ്പം​ക​ല്ല് റോ​ഡ് ന​വീ​ക​ര​ണ​ത്തി​നു മൂ​ന്നു​കോ​ടി, വ​ട്ട​മ്പ​ലം കോ​ട്ട​പ്പു​റം റോ​ഡ് ന​വീ​ക​ര​ണ​ത്തി​നു നാ​ലു കോ​ടി, തെ​ന്നാ​രി മു​ക്കാ​ട് പ്ര​ദേ​ശ​ത്ത് പൊ​ട്ടി​ത്തോ​ടി​നു കു​റു​കെ പാ​ലം നി​ർ​മാ​ണം, വെ​ള്ളി​യാ​ർ പു​ഴ​യ്ക്കു​പു​റ​കെ പാ​തി​രാ​മ​ണ്ണ ശി​വ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം ത​ട​യ​ണ നി​ർ​മാ​ണം, എ​ട​ത്ത​നാ​ട്ടു​ക​ര​യി​ലെ ത​ടി​യം​പ​റ​മ്പ് കൊ​മ്പ​ങ്ക​ല്ല് പാ​ലം നി​ർ​മാ​ണ​വും അ​നു​ബ​ന്ധ റോ​ഡും, തി​രു​വി​ഴാം​കു​ന്ന് ഏ​വി​യ​ൻ സ​യ​ൻ​സ് കോ​ള​ജി​ൽ ഹോ​സ്റ്റ​ൽ കെ​ട്ടി​ടം നി​ർ​മാ​ണം, കൂ​ടാ​തെ മ​ണ്ണാ​ർ​ക്കാ​ട് മി​നി സൈ​ബ​ർ പാ​ർ​ക്ക്, സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ പോ​ളി​ടെ​ക്നി​ക്ക്, അ​ട്ട​പ്പാ​ടി​യി​ൽ ഫ​യ​ർ സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യ പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി അ​ഡ്വ.​എ​ൻ. ഷം​സു​ദ്ദീ​ൻ അ​റി​യി​ച്ചു.

District News

ജി​ല്ല​യ്ക്കു പ്ര​ത്യേ​ക പ​ദ്ധ​തി​ക​ളി​ല്ല; കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സം

പാ​ല​ക്കാ​ട്: പ​ത്തു​വ​ർ​ഷ​ത്തി​നു​ശേ​ഷം വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ൽ ജി​ല്ല​യു​ടെ നേ​ട്ട​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സ​മ്മി​ശ്ര പ്ര​തി​ക​ര​ണം.
വ​ലി​യ വി​ക​സ​ന പ്ര​തീ​ക്ഷ​ക​ളാ​യി​രു​ന്നു പാ​ല​ക്കാ​ട് ജി​ല്ല​യ്ക്കു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ മ​റ്റു ജി​ല്ല​ക​ൾ​ക്ക് നി​ര​വ​ധി പ​ദ്ധ​തി​ക​ളും പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ളും പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ പാ​ല​ക്കാ​ടി​നു പേ​രി​നു​മാ​ത്രം പ​ദ്ധ​തി​ക​ളാ​ണ് ല​ഭി​ച്ച​തെ​ന്ന വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
മ​ണ്ണാ​ർ​ക്കാ​ട് ജ​യി​ലി​ന്‍റെ നി​ർ​മാ​ണ​വും വി​ക​സ​ന​വും മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും ചാ​ലി​ശേ​രി സി​എ​ച്ച്സി യു​ടെ പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി ര​ണ്ടു​കോ​ടി രൂ​പ, തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ൽ കെ.​ആ​ർ. നാ​രാ​യ​ണ​ൻ സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ദ​മി​ക്ക് 50 ല​ക്ഷം രൂ​പ എ​ന്നി​വ​യും വ​ക​യി​രു​ത്തി​യ​തൊ​ഴി​ച്ചാ​ൽ ജി​ല്ല​യെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മ​റ്റ് പ്ര​ധാ​ന പ​ദ്ധ​തി​ക​ളൊ​ന്നും ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ല്ല.

വ്യ​വ​സാ​യം, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, ടൂ​റി​സം, ജ​ല​സേ​ച​നം, ഗ​താ​ഗ​തം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും പാ​ല​ക്കാ​ടി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ലെ​ന്ന പ​രാ​തി​യാ​ണു​യ​രു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ നെ​ല്ല​റ​യെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​ല​ക്കാ​ട് കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ൾ രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ട​നാ​ട് പാ​ക്കേ​ജി​ന് സ​മാ​ന​മാ​യി ജി​ല്ല​ക്ക് പ്ര​ത്യേ​ക കാ​ർ​ഷി​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ക​ർ​ഷ​ക​ർ വ​ർ​ഷ​ങ്ങ​ളാ​യി ഉ​ന്ന​യി​ച്ചു​വ​രി​ക​യാ​ണ്. നെ​ല്ലു​സം​ഭ​ര​ണ​ത്തി​ലെ കാ​ല​താ​മ​സം, പ​ണം ല​ഭി​ക്കു​ന്ന​തി​ലെ അ​നി​ശ്ചി​ത​ത്വം, ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ലെ വ​ർ​ധ​ന എ​ന്നി​വ മൂ​ലം ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റി​ലും ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റേ​തു​പോ​ലെ പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കാ​ത്ത​ത് നി​രാ​ശ​യു​ണ്ടാ​ക്കി.

നെ​ല്ലു​സം​ഭ​ര​ണം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും സം​ഭ​ര​ണ​വി​ല ക​ർ​ഷ​ക​ർ​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​മാ​ണ് ഏ​ക ആ​ശ്വാ​സ​മാ​യി ക​ർ​ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്. വ​ന്യ​മൃ​ഗ​ശ​ല്യം നി​യ​ന്ത്രി​ക്കാ​ൻ കൂ​ടു​ത​ൽ പ​ണം വ​ക​യി​രു​ത്തി​യ​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. നാ​ളി​കേ​ര​ത്തി​ന് സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ പു​തി​യ സം​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും ജി​ല്ല​യി​ലെ കേ​ര​ക​ർ​ഷ​ക​ർ​ക്കു പ്ര​തീ​ക്ഷ ന​ൽ​കു​ന്നു​ണ്ട്.
കൃ​ഷി മേ​ഖ​ല​യി​ലെ വ​നി​ത​ക​ളു​ടെ പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വ​നി​താ ക​ർ​ഷ​ക വി​ക​സ​ന​പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കാ​ർ​ഷി​ക സം​രം​ഭ​ങ്ങ​ൾ​ക്കും ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ​ക്കും പ്രോ​ത്സാ​ഹ​നം ന​ൽ​കു​മെ​ന്നും ബ​ജ​റ്റി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. നി​ർ​മി​ത​ബു​ദ്ധി അ​ധി​ഷ്ഠി​ത ഡ്രോ​ണു​ക​ൾ, ഐ​ഒ​ടി സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, നൂ​ത​ന കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം വ്യാ​പി​പ്പി​ച്ച് ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളെ അ​തി​ജീ​വി​ക്ക​നു​ള്ള ശേ​ഷി ശ​ക്തി​പ്പെ​ടു​ത്താ​നു​മു​ള്ള പ​ദ്ധ​തി​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കു​ന്ന​തി​നും യു​വാ​ക്ക​ളെ കൃ​ഷി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​ക​ൾ​ക്കും ബ​ജ​റ്റി​ൽ പ്രാ​ധാ​ന്യം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​വ​യു​ടെ പൊ​തു​വാ​യ ഗു​ണം ജി​ല്ല​യ്ക്ക് ല​ഭി​ക്കു​മെ​ന്ന നേ​ട്ട​മാ​ണു​ള്ള​ത്.

റ​ബ​ർ​ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി റ​ബ​ർ പ്രൊ​ഡ​ക്്ഷ​ൻ ഇ​ൻ​സ​ന്‍റീ​വ് സ്കീ​മി​ന്‍റെ ഭാ​ഗ​മാ​യി താ​ങ്ങു​വി​ല കി​ലോ​ഗ്രാ​മി​ന് 200 രൂ​പ​യി​ൽ​നി​ന്ന് 250 രൂ​പ​യാ​യി ഉ​യ​ർ​ത്തി​യ​തും ശ്ര​ദ്ധേ​യ​മാ​ണ്.
ജി​ല്ല​യി​ലെ റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് പ്ര​ത്യേ​കി​ച്ച് മ​ല​യോ​ര​മേ​ഖ​ല​യ്ക്ക് ഇ​തു ഗു​ണ​ക​ര​മാ​കും. എ​ന്നാ​ൽ പാ​ല​ക്കാ​ടി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​മേ​ഖ​ല​ക​ളി​ൽ ഏ​റെ​ക്കാ​ല​മാ​യി ഉ​ന്ന​യി​ക്ക​പ്പെ​ടു​ന്ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പ​രി​ഗ​ണ​ന ന​ൽ​കാ​ൻ ബ​ജ​റ്റി​ന് ക​ഴി​ഞ്ഞി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് പൊ​തു​വേ ഉ​യ​രു​ന്ന​ത്.

District News

ഒ​റ്റ​പ്പാ​ലം കോ​ട​തി​സ​മു​ച്ച​യം പ​ദ്ധ​തി​ക്കു വീ​ണ്ടും ചി​റ​കു മു​ള​യ്ക്കു​ന്നു

ഒ​റ്റ​പ്പാ​ലം: കോ​ട​തി​സ​മു​ച്ച​യം പ​ദ്ധ​തി​ക്ക്‌ വീ​ണ്ടും ചി​റ​ക് മു​ള​ക്കു​ന്നു. സം​സ്ഥാ​ന ബ​ജ​റ്റി​ൽ പ്രാ​രം​ഭ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി ഒ​രു​കോ​ടി രൂ​പ അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​വാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ക​ണ്ണി​യ​മ്പു​റ​ത്ത് ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ സ്ഥ​ല​ത്താ​ണ് പ​ദ്ധ​തി വ​രാ​ൻ പോ​കു​ന്ന​ത്.
ഒ​റ്റ​പ്പാ​ല​ത്തെ നി​ല​വി​ലു​ള്ള കോ​ട​തി കെ​ട്ടി​ടം ക​ണ്ണി​യം​മ്പു​റ​ത്ത് പ്ര​ധാ​ന പാ​ത​യോ​ര​ത്താ​യി കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ഒ​റ്റ​പ്പാ​ലം ഡി​വി​ഷ​ൻ ഓ​ഫി​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥ​ല​ത്തെ 60 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് സ്ഥാ​പി​ക്കു​ക.

സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പ് 23.35 കോ​ടി​രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കാ​ൻ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ പ​ദ്ധ​തി​യാ​ണു കോ​ർ​ട്ട് കോം​പ്ല​ക്സ്. ഒ​റ്റ​പ്പാ​ല​ത്തു നി​ല​വി​ലു​ള്ള കോ​ട​തി സ​മു​ച്ച​യം പൊ​ളി​ച്ചു​നീ​ക്കി ത​ൽ​സ്ഥാ​ന​ത്തു പു​തി​യ സ​മു​ച്ച​യം നി​ർ​മി​ക്കാ​നാ​യി​രു​ന്നു നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

ഒ​ന്ന​ര നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​വും ച​രി​ത്ര​പ്രാ​ധാ​ന്യ​വു​മു​ള്ള കെ​ട്ടി​ടം പൈ​തൃ​ക സ്മാ​ര​ക​മാ​യി നി​ല​നി​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും തൊ​ട്ട​ടു​ത്തു​ള്ള സ​ബ് ജ​യി​ലി​നു സ​മീ​പം ബ​ഹു​നി​ല കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തു ജ​യി​ലി​ന്‍റെ സു​ര​ക്ഷാ വ്യ​വ​സ്ഥ​ക​ൾ​ക്കു വി​രു​ദ്ധ​മാ​കു​മെ​ന്ന ആ​ക്ഷേ​പ​വും മു​ൻ​നി​ർ​ത്തി, മ​റ്റൊ​രു സ്ഥ​ലം ക​ണ്ടെ​ത്താ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​പ്ര​കാ​രം, പ​ദ്ധ​തി​ക്കു ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ സ്ഥ​ലം വി​ട്ടു​കൊ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ശി​പാ​ർ​ശ ചെ​യ്യു​ക​യാ​യി​രു​ന്നു.

District News

ത​ളി​ക​ക്ക​ല്ല് ആ​ദി​വാ​സി ഉ​ന്ന​തി റോ​ഡി​ലേ​ക്ക് കാ​ട്ടാ​ന മ​രം ത​ള്ളി​യി​ട്ടു

മം​ഗ​ലം​ഡാം:​ ക​ട​പ്പാ​റ​ക്ക​ടു​ത്ത് വ​ന​ത്തി​ന​ക​ത്തെ ത​ളി​ക​ക്ക​ല്ല് ആ​ദി​വാ​സി ഉ​ന്ന​തി​യി​ലേ​ക്കു​ള്ള റോ​ഡി​ൽ മ​രം ത​ള്ളി​യി​ട്ട് കാ​ട്ടാ​ന ആ​ദി​വാ​സി​ക​ളു​ടെ വ​ഴി​മു​ട​ക്കി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.
രാ​വി​ലെ ഉ​ന്ന​തി​യി​ൽ നി​ന്നും ക​ട​പ്പാ​റ ഗ​വ. എ​ൽ​പി സ്‌​കൂ​ളി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ എ​ടു​ക്കാ​നാ​യി വി​ദ്യാ​വാ​ഹി​നി പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ജീ​പ്പു​മാ​യി പോ​കു​മ്പോ​ഴാ​ണ് റോ​ഡി​നു കു​റു​കെ മ​രം വീ​ണ് കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. സ​മീ​പ​ത്ത് ആ​ന​പ്പി​ണ്ട​വും ആ​ന​യു​ടെ കാ​ൽ​പ്പാ​ടു​ക​ളു​മു​ണ്ടാ​യി​രു​ന്ന​താ​യി ജീ​പ്പ് ഡ്രൈ​വ​ർ ര​തീ​ഷ് പ​റ​ഞ്ഞു.

പ്ര​ത്യേ​ക പ​ഴ​മു​ണ്ടാ​കു​ന്ന മ​ര​മാ​ണി​ത്. താ​ഴെ വീ​ഴു​ന്ന പ​ഴം തി​ന്നാ​ൻ ആ​ന​ക​ൾ എ​ത്താ​റു​ണ്ട്. പ​ഴ​ത്തി​നാ​യി മ​രം ത​ള്ളി​യി​ട്ടാ​താ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഡ്രൈ​വ​ർ ര​തീ​ഷ് ത​ന്നെ മ​ര​ത്തി​ന്‍റെ കൊ​മ്പു​ക​ൾ വെ​ട്ടി​മാ​റ്റി​യാ​ണ് ജീ​പ്പു​മാ​യി ത​ളി​ക​ക്ക​ല്ലി​ൽ പോ​യി കു​ട്ടി​ക​ളെ സ്‌​കൂ​ളി​ലെ​ത്തി​ച്ച​ത്. ഉ​ന്ന​തി വ​ഴി​യി​ൽ പോ​ത്തം​തോ​ട് ഭാ​ഗ​ത്ത് സ്ഥി​ര​മാ​യി ആ​ന​യു​ണ്ടെ​ന്നു ഉ​ന്ന​തി മൂ​പ്പ​ൻ നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു.

ഇ​തു​മൂ​ലം അ​ത്യാ​വ​ശ്യ​ത്തി​ന് രാ​ത്രി കാ​ല​ങ്ങ​ളി​ലു​ള്ള യാ​ത്ര ഭീ​തി​ജ​ന​ക​മാ​ണ്. വ​ന​ത്തി​ലൂ​ടെ​യും മ​റ്റും അ​ഞ്ചു​കി​ലോ​മീ​റ്റ​ർ യാ​ത്ര​ചെ​യ്ത് ക​ട​പ്പാ​റ​യി​ലെ​ത്തി അ​വി​ടെ നി​ന്നും 12 കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ട് മം​ഗ​ലം​ഡാ​മി​ലെ​ത്തി വേ​ണം ആ​ദി​വാ​സി​ക​ൾ​ക്കു മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പോ​കാ​ൻ.

District News

വാ​ഹ​നം വാ​ട​ക​യ്ക്കു​ന​ൽ​കി പ​ണം​ത​ട്ടി​പ്പ്: കൊ​ല്ലം സ്വ​ദേ​ശി പി​ടി​യി​ൽ

വ​ട​ക്ക​ഞ്ചേ​രി: വാ​ഹ​നം വാ​ട​ക​യ്ക്കു ന​ൽ​കി പ​ണം​ത​ട്ടു​ന്ന കൊ​ല്ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കൊ​ല്ലം അ​ഞ്ച​ൽ അ​ഹ​സ് ജു​വ​ൽ (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഫേ​സ് ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം തു​ട​ങ്ങി​യ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ വാ​ഹ​നം വാ​ട​ക​ക്ക് കൊ​ടു​ക്കാ​നു​ണ്ടെ​ന്നു പ​ര​സ്യം ന​ല്കി​യാ​ണ് ഇ​ട​പാ​ടു​കാ​രെ വ​ല​യി​ലാ​ക്കു​ന്ന​ത്.

കാ​ർ ഇ​ത്ത​ര​ത്തി​ൽ കൈ​മാ​റി വ​ൻ​തു​ക കൈ​പ്പ​റ്റും. പി​ന്നീ​ട് കാ​റി​ൽ ഘ​ടി​പ്പി​ച്ച ജി​പി​എ​സ് പി​ന്തു​ട​ർ​ന്ന് കാ​ർ മോ​ഷ്ടി​ക്കും. വാ​ങ്ങി​യ തു​ക തി​രി​കെ ന​ല്കു​ക​യു​മി​ല്ല. നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച തു​ക​യു​ടെ കു​റ​ച്ച് സം​ഖ്യ അ​ക്കൗ​ണ്ട് വ​ഴി കൈ​ക്ക​ലാ​ക്കു​ക​യും പ​രാ​തി വ​ന്നാ​ൽ ഈ ​തു​ക മാ​ത്രം തി​രി​കെ ന​ല്കു​ക​യു​മാ​ണ് പ​തി​വ്. ഇ​ത്ത​ര​ത്തി​ൽ ഇ​യാ​ളു​ടെ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ വ​ട​ക്ക​ഞ്ചേ​രി വ​ലി​യ​കു​ളം സ്വ​ദേ​ശി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. ഇ​യാ​ളു​ടെ പേ​രി​ൽ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന​മാ​യ കേ​സു​ക​ളു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വാ​വി​നെ റി​മാ​ൻ​ഡു​ചെ​യ്തു.

എ​സ്ഐ സ​നീ​ഷ്, എ​എ​സ്ഐ ജൂ​ബി​ഇ​ഗ്നേ​ഷ്യ​സ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ജി. ​ബ​വീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്.

District News

തൊ​ഴി​ലു​റ​പ്പു​വേ​ത​നം ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ പ​ട്ടി​ക​വ​ർ​ഗ​വി​ഭാ​ഗ​ത്തി​ലു​ള്ള കു​ട്ടി​ക​ളു​ടെ പ​ഠ​നം മു​ട​ങ്ങാ​തി​രി​ക്കാ​ൻ അ​വ​രു​ടെ ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ​യും അ​ർ​ഹ​രാ​യ മ​റ്റു​ള്ള​വ​രു​ടെ​യും തൊ​ഴി​ലു​റ​പ്പ്പ​ദ്ധ​തി വേ​ത​നം അ​ടി​യ​ന്ത​ര​മാ​യി ന​ൽ​ക​ണ​മെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ്.

മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ നി​ന്നു​ള്ള വേ​ത​നം ല​ഭി​ക്കാ​ത്ത​തു​കാ​ര​ണം പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് ല​ഭി​ച്ച സൗ​ജ​ന്യ സ്കൂ​ൾ യൂ​ണി​ഫോ​മി​ന്‍റെ ത​യ്യ​ൽ​കൂ​ലി ന​ൽ​കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും ഇ​തു കാ​ര​ണം കു​ട്ടി​ക​ൾ സ്കൂ​ളി​ൽ പോ​കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നു ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ച​ത്.
28670 കു​ടും​ബ​ങ്ങ​ളാ​ണ് വേ​ത​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​റും ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​റും പ​ഞ്ചാ​യ​ത്ത് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ, ജി​ല്ലാ പ​ട്ടി​ക വ​ർ​ഗ​വി​ക​സ​ന ഓ​ഫീ​സ​ർ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രാ​തി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ഹ​രി​ക്ക​ണം. പ​ട്ടി​ക​വ​ർ​ഗ​വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ​യോ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടേ​യോ സ​ഹാ​യ​ത്തോ​ടെ യൂ​ണി​ഫോ​മി​ന്‍റെ ത​യ്യ​ൽ​കൂ​ലി ന​ൽ​കാ​ൻ ക​ഴി​യു​മോ എ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ​രി​ശോ​ധി​ക്ക​ണം.
വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ, ജി​ല്ലാ പ​ട്ടി​ക വ​ർ​ഗ​വി​ക​സ​ന ഓ​ഫീ​സ​ർ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണം ഇ​ക്കാ​ര്യ​ത്തി​ൽ തേ​ടാ​വു​ന്ന​താ​ണ്. കു​ട്ടി​ക​ൾ​ക്ക് സ്കൂ​ൾ മു​ട​ങ്ങ​രു​തെ​ന്ന് ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് നി​ർ​ദേ​ശി​ച്ചു.

ജി​ല്ലാ ക​ള​ക്ട​ർ, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ, പ​ഞ്ചാ​യ​ത്ത് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ, പ​ട്ടി​ക വ​ർ​ഗ​വി​ക​സ​ന ഓ​ഫീ​സ​ർ, അ​ഗ​ളി, പു​തൂ​ർ, ഷോ​ള​യാ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം.
ജി​ല്ലാ ക​ള​ക്ട​ർ, പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ളും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ജൂ​ലൈ 22 ന് ​രാ​വി​ലെ പ​ത്തി​നു പാ​ല​ക്കാ​ട് റ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ ഹാ​ജ​രാ​ക​ണം.

അ​ഗ​ളി,പു​തൂ​ർ, ഷോ​ള​യാ​ർ സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളാ​ണ് സ്കൂ​ളി​ൽ എ​ത്താ​ത്ത​ത്.

District News

വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ പു​തി​യ സ്ഥ​ല​ത്തേ​ക്കു മാ​റി​ത്തു​ട​ങ്ങി

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ പു​തി​യ സ്ഥ​ല​ത്തേ​ക്കു മാ​റി​ത്തു​ട​ങ്ങി. ഏ​താ​നും ക​ച്ച​വ​ട​ക്കാ​ർ ഇ​ന്ന​ലെ​ത​ന്നെ അ​വ​രു​ടെ ഉ​ന്തു​വ​ണ്ടി​ക​ളും സാ​ധ​ന​ങ്ങ​ളും പു​തി​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ടൗ​ൺ റോ​ഡി​ലെ 35 ക​ച്ച​വ​ട​ക്കാ​രി​ൽ ഇ​രു​പ​തോ​ളം​പേ​ർ ഇ​തി​ന​കം മാ​റാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് പ​ഞ്ചാ​യ​ത്തി​ൽ ക​ത്തു​ന​ൽ​കി​യി​ട്ടു​ണ്ട്. മ​റ്റു​ള്ള​വ​ർ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വ​ഴി​യോ​ര​ത്തു നി​ന്നും ക​ച്ച​വ​ടം മാ​റ്റു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് പ​ഞ്ചാ​യ​ത്തി​നു​ള്ള​ത്. മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി റോ​ഡി​ൽ വ​ണ്ടി​യി​ട്ട് വ​ഴി​യോ​ര​ത്ത് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രും ഈ ​കൂ​ട്ട​ത്തി​ലു​ണ്ട്. ടൗ​ണി​ൽ​ത​ന്നെ കി​ഴ​ക്ക​ഞ്ചേ​രി റോ​ഡി​ൽ മു​മ്പ് ദി​വ​സ​ച്ച​ന്ത ന​ട​ന്നി​രു​ന്ന സ്ഥ​ല​ത്തേ​ക്കാ​ണ് വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​പ്പി​ക്കു​ന്ന​ത്. ഏ​തു​സ​മ​യ​വും തി​ര​ക്കേ​റി​യ സ്ഥ​ല​മാ​ണി​ത്.

ടൗ​ൺ റോ​ഡി​ൽ​നി​ന്നും ഒ​ഴി​യാ​ൻ പ​ത്തു​ദി​വ​സം​കൂ​ടി ക​ച്ച​വ​ട​ക്കാ​ർ​ക്ക് സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഈ ​ദി​വ​സ​ത്തി​നു​ള്ളി​ൽ മാ​റി​യി​ല്ലെ​ങ്കി​ൽ പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തോ​ടെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ്സ് വി​ഭാ​ഗം ഒ​ഴി​പ്പി​ക്ക​ൽ ന​ട​ത്തും.

District News

ബജറ്റിൽ പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​നു 20 കോ​ടി

പാ​ല​ക്കാ​ട്: വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ​ബ​ജ​റ്റി​ൽ പാ​ല​ക്കാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​നു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 20 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത് ഏ​റെ സ്വാ​ഗ​താ​ർ​ഹ​വും വ​ലി​യ നേ​ട്ട​വു​മാ​ണെ​ന്ന് പി​ന്നോ​ക്ക​ക്ഷേ​മ മ​ന്ത്രി കെ.​എ. തു​ള​സി.

ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ക്കാ​ല​മാ​യി ഒ​ന്നും​ര​ണ്ടും പി​ണ​റാ​യി സ​ർ​ക്കാ​രു​ക​ളു​ടെ കാ​ല​യ​ള​വി​ൽ ബ​ജ​റ്റി​ൽ ക​ടു​ത്ത അ​വ​ഗ​ണ​ന നേ​രി​ട്ട മെ​ഡി​ക്ക​ൽ കോ​ള​ജി​ന് പു​തി​യ ബ​ജ​റ്റ് വി​ഹി​തം വ​ലി​യ ആ​ശ്വാ​സ​മാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് വേ​ഗം കൂ​ട്ടാ​നും കോ​ള​ജി​ന്‍റെ തു​ട​ർ​വി​ക​സ​ന​ത്തി​നു പു​തി​യ ഊ​ർ​ജം പ​ക​രാ​നും ഈ ​തു​ക സ​ഹാ​യി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും ജ​ന​കീ​യ​വു​മാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
സം​സ്ഥാ​ന ബ​ജ​റ്റി​ൽ പ​ട്ടി​ക​ജാ​തി​പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും വി​ക​സ​ന​ത്തി​നും സ​ർ​ക്കാ​ർ വ​ലി​യ പ​രി​ഗ​ണ​ന​യാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്.

സ​മൂ​ഹ​ത്തി​ലെ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ സാ​മൂ​ഹി​ക, വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ പു​രോ​ഗ​തി​ക്ക് പു​തി​യ ബ​ജ​റ്റി​ൽ പ്ര​ത്യേ​ക ഊ​ന്ന​ൽ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.
ആ​ദി​വാ​സി സ​മൂ​ഹ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​ക്കും സാം​സ്കാ​രി​ക പൈ​തൃ​ക സം​ര​ക്ഷ​ണ​ത്തി​നു​മാ​യി വ​യ​നാ​ട്ടി​ൽ ട്രൈ​ബ​ൽ സ​ർ​വ​ക​ലാ​ശാ​ല​യും ത​ദ്ദേ​ശീ​യ വി​ജ്ഞാ​ന മേ​ഖ​ല​യും ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

പ​ട്ടി​ക​ജാ​തി ഉ​പ​പ​ദ്ധ​തി​ക​ൾ​ക്കാ​യി 2,979.32 കോ​ടി രൂ​പ​യും ഇ​തി​ന് പു​റ​മെ അ​ധി​ക​മാ​യി 527.68 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു. പ​ട്ടി​ക​വ​ർ​ഗ ഉ​പ​പ​ദ്ധ​തി​ക​ൾ​ക്കാ​യി 859.48 കോ​ടി രൂ​പ​യും അ​ധി​ക​മാ​യി 152.52 കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

ഈ ​തു​ക പൂ​ർ​ണ​മാ​യും പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ ഭ​വ​ന നി​ർ​മാ​ണം, വി​ദ്യാ​ഭ്യാ​സം, സാ​മൂ​ഹി​ക വി​ക​സ​നം എ​ന്നി​വ​യ്ക്കാ​യാ​ണ് വി​നി​യോ​ഗി​ക്കു​ക​യെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

District News

പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധം വി​ല​യി​രു​ത്തി ജി​ല്ലാ​ത​ല അ​വ​ലോ​കന​യോ​ഗം

പാ​ല​ക്കാ​ട്: പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​നാ​യും ജി​ല്ല​യി​ലെ നി​ല​വി​ലെ പ​ക​ര്‍​ച്ച​വ്യാ​ധി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യും ചേ​ര്‍​ന്ന യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് എ​ന്‍. സ​രി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​ക്കി​ള്‍​സെ​ല്‍ അ​നീ​മി​യ (അ​രി​വാ​ള്‍ രോ​ഗം) ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ പോ​സ്റ്റ​ര്‍ പ്ര​കാ​ശ​ന​വും പ്ര​സി​ഡ​ന്‍റ് നി​ര്‍​വ​ഹി​ച്ചു.

ജി​ല്ല​യി​ലെ എ​ല്ലാ ഗ്രാ​മ, ബ്ലോ​ക്ക്, ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​ര്‍​ക്കാ​യാ​ണ് യോ​ഗം ചേ​ര്‍​ന്ന​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ ഷീ​ലാ​ദേ​വി ടീ​ച്ച​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ.​ടി.​വി. റോ​ഷ് സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ക്കു​ന്ന ഡ്രൈ​ഡേ കാ​മ്പ​യി​ന്‍, ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നു​ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ള്‍ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്താ​വു​ന്ന പ​ദ്ധ​തി​ക​ള്‍ എ​ന്നി​വ​യെ​കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. ജി​ല്ലാ ആ​ര്‍​സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ.​എ.​കെ. അ​നി​ത, ഡോ. ​ഗീ​തു മ​രി​യ ജോ​സ​ഫ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​കെ.​പി. അ​ഹ​മ്മ​ദ് അ​ഫ്‌​സ​ല്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ വി.​കെ. ഹ​മീ​ദ ജെ​ലീ​സ, ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ.​ബി. റി​യാ​സ്, ജി​ല്ലാ ആ​ര്‍​ദ്രം നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ ​അ​നൂ​പ് റ​സാ​ക്ക്, പ്രാ​ണി​ജ​ന്യ രോ​ഗ നി​യ​ന്ത്ര​ണ പ​രി​പാ​ടി ജി​ല്ലാ ഓ​ഫീ​സ​ര്‍ പി.​വി. സാ​ജ​ന്‍ , പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് സി.​എം. രാ​ധാ​കൃ​ഷ്ണ​ന്‍ , ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ന്‍ മീ​ഡി​യ ഓ​ഫീ​സ​ര്‍ എ​സ്. സ​യ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ല​ഹ​രി​ക്കെ​തി​രേ ഗോ​ൾ​മ​ഴ​തീ​ർ​ത്ത് പേ​ഴു​ങ്ക​ര ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

പാ​ല​ക്കാ​ട്: ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രാ​യ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മോ​ഡ​ൽ ഹൈ​സ്കൂ​ൾ പേ​ഴു​ങ്ക​ര​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘1000 ഗോ​ൾ എ​ഗെ​യി​ൻ​സ്റ്റ് ഡ്ര​ഗ്സ്’ എ​ന്ന പ്ര​ത്യേ​ക ഫു​ട്ബോ​ൾ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

‘കി​ക്ക് ഔ​ട്ട് ഡ്ര​ഗ്സ്, സ്കോ​ർ ഫോ​ർ ലൈ​ഫ്’ എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഫു​ട്ബോ​ളി​ലൂ​ടെ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ല​ഹ​രി​യു​ടെ ദോ​ഷ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചും കു​ട്ടി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.

ഫി​ഫ ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശം നെ​ഞ്ചി​ലേ​റ്റി സ്കൂ​ളി​ലെ ആ​യി​രം വി​ദ്യാ​ർ​ഥി​ക​ൾ ഗോ​ൾ​പോ​സ്റ്റി​ലേ​ക്ക് പ്ര​തീ​കാ​ത്മ​ക​മാ​യി ഗോ​ള​ടി​ച്ച് ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ലേ​ക്ക് എ​ത്തി​ച്ചു.
പ​രി​പാ​ടി നൂ​റു​ൽ ഹു​ദാ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ഹൈ​ദ​ര​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് റി​യാ​സ് ഖാ​ലി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ബ്ദു​പ്പ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഡി.​എം. ഷെ​രീ​ഫ്, സ്കൂ​ൾ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, പ്രി​ൻ​സി​പ്പ​ൽ എം.​പി. പു​ഷ്പ​രാ​ജ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പി.​എം. ബ​ഷീ​ർ, അ​ധ്യാ​പ​ക​ർ, പി​ടി​എ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ധ്യാ​പ​ക​രാ​യ യു. ​ഉ​മ്മ​ർ, മ​ൻ​സൂ​ർ, ഷാ​ഹു​ൽ ഹ​മീ​ദ്, ലൈ​ജു, അ​ബ്ദു​ൾ ഗ​ഫൂ​ർ, എം.​എ​സ്. നു​സൈ​ബ, സ​ജീ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രേ പ്ര​തി​ജ്ഞ​യെ​ടു​ത്തു.

District News

ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്കു നിവേദനവുമായി എംഎ​ൽഎ ​

ഷൊ​ർ​ണൂ​ർ: ഓ​ങ്ങ​ല്ലൂ​ർ- മ​ഞ്ഞ​ളു​ങ്ങ​ൽ പാ​ലം നി​ർ​മാ​ണ​വും പ​ട്ടാ​മ്പി ടൗ​ൺ ഡ്രെ​യി​നേ​ജ് പ്ര​വൃ​ത്തി​ക​ളും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ തീ​ർ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം​എ​ൽ​എ വ​കു​പ്പു​മ​ന്ത്രി പി.​കെ. ബ​ഷീ​റി​നെ ക​ണ്ടു.

ഈ ​റോ​ഡി​ൽ 17 ക​ലു​ങ്കു​ക​ളു​ടെ നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും ആ​ദ്യ​ഘ​ട്ട​ത്തി​ൽ കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഓ​ങ്ങ​ല്ലൂ​ർ മ​ഞ്ഞ​ളു​ങ്ങ​ൽ പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു​പ​ക​രം ര​ണ്ട് സൈ​ഡി​ലും നീ​ളം കൂ​ട്ടു​ന്ന​തി​നു മാ​ത്ര​മാ​ണ് തീ​രു​മാ​നി​ച്ച​ത്.

എ​ന്നാ​ൽ ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന യോ​ഗ​ത്തി​ൽ പാ​ലം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​തു​കൂ​ടി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കി​യ​ത്.
നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ചു​രു​ങ്ങി​യ​ത് ര​ണ്ട​ര മാ​സ​ത്തോ​ളം റോ​ഡ് പൂ​ർ​ണ​മാ​യി അ​ട​ച്ചി​ടേ​ണ്ടി വ​രു​മെ​ന്നാ​ണ് അ​ന്ന് നി​ർ​മ്മാ​ണ​ക്ക​മ്പ​നി അ​റി​യി​ച്ച​ത്. എ​ന്നാ​ൽ ദീ​ർ​ഘ​നാ​ൾ റോ​ഡ് അ​ട​ച്ചി​ടു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കും എ​ന്ന​തി​നാ​ൽ അ​ട​ച്ചി​ടു​ന്ന​തി​നെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​ക​യും ബ​ദ​ൽ​മാ​ർ​ഗം കാ​ണ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​ണ് ചെ​യ്ത​തെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. മ​ഴ​ക്കാ​ല​ത്ത് പ​ട്ടാ​മ്പി ടൗ​ണി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ഡ്രെ​യി​നേ​ജ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും മ​ന്ത്രി​ക്ക് മു​ന്നി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

District News

നെ​ന്മാ​റ സെ​ന്‍റ് ജോ​ൺ​സ് ഹൈ​സ്കൂ​ൾ വി​ജ​യോ​ത്സ​വം

നെ​ന്മാ​റ: അകംപാടം സെ​ന്‍റ് ജോ​ൺ​സ് ഹൈ​സ്കൂ​ൾ വി​ജ​യോ​ത്സ​വം കെ. ​പ്രേ​മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രൊ​വി​ൻ​ഷ്യാ​ൾ മ​ദ​ർ സു​പ്പീ​രി​യ​ർ വെ​ൺ​മ സി​എ​സ്‌​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ സി​സ്റ്റ​ർ ര​ശ്മി സി​എ​സ്‌​സി, വൈ​സ് പ്രൊ​വി​ൻ​ഷ്യാ​ൾ സു​പ്പീ​രി​യ​ൽ സി​സ്റ്റ​ർ പു​ഷ്പ സി​എ​സ്‌​സി, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ റോ​ഷ്നി സി​എ​സ്‌​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് കു​മാ​ർ, കെ​പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി​റ്റി വി​ൻ​സ​ന്‍റ് പ്ര​സം​ഗി​ച്ചു.

District News

താ​മ​ര​ക്കു​ള​ത്ത് ക​നാ​ൽ​പ്പാ​ലം നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​യെ​ന്ന് ആ​രോ​പ​ണം; പ​ണി നി​ർ​ത്തി

വ​ണ്ടി​ത്താ​വ​ളം: താ​മ​ര​ക്കു​ള​ത്തെ ത​ക​ർ​ന്ന​പാ​ല​ത്തി​ന്‍റെ ന​വീ​ക​ര​ണ ജോ​ലി​ക​ൾ ഒ​രു​വി​ഭാ​ഗം ക​ർ​ഷ​ക​രു​ടെ പ​രാ​തി​യെ​തു​ട​ർ​ന്ന് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ളം ക​ർ​ഷ​ക​ർ നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത ചൂ​ണ്ടി​ക്കാ​ട്ടി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. നാ​ൽ​പ്പ​തേ​ക്ക​റോ​ളം പാ​ട​ത്ത് നെ​ൽ​കൃ​ഷി​ക്കു വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു പ​രാ​തി. നി​ല​വി​ലെ പാ​ലം പൊ​ളി​ക്കു​ന്ന​തു​വ​രെ പാ​ട​ത്ത് വെ​ള്ളം ല​ഭ്യ​മാ​യി​രു​ന്നു.

അ​ടു​ത്താ​ഴ്ച ക​ന്പാ​ല​ത്ത​റ ഏ​രി​യി​ൽ​നി​ന്നു വെ​ള്ള​മി​റ​ക്കു​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​മു​ണ്ട്. വെ​ള്ള​മെ​ത്തു​ന്ന​തി​നു ത​ട​സ​മി​ല്ലാ​ത്ത ത​ര​ത്തി​ൽ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്താ​മെ​ന്നു ക​രാ​റു​കാ​ര​ൻ അ​റി​യി​ച്ചെ​ങ്കി​ലും പ​ണി നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്.
പ്ര​ധാ​ന റോ​ഡി​ലെ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ സ​മീ​പ​ത്തെ പാ​ട​ത്തു​കൂ​ടെ​യാ​ണ് താ​ത്കാ​ലി​ക വാ​ഹ​ന​സ​ഞ്ചാ​രം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഒ​ന്ന​ര​മാ​സ​ത്തെ സ​മ​യ​പ​രി​ധി​യാ​ണ് ഉ​ട​മ ക​രാ​റു​ക​രാ​നു ന​ൽ​കി​യി​രു​ന്ന​ത്. ഈ ​സ​മ​യ​പ​രി​ധി തീ​രാ​റാ​യി​ട്ടു​മു​ണ്ട്.

District News

വാ​യ​നാ​മാ​സാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെയ്തു

ചെ​ര്‍​ക്ക​ള: ജി​ല്ലാ ഭ​ര​ണ​സം​വി​ധാ​ന​വും വി​വ​ര​പൊ​തു​ജ​ന സ​മ്പ​ര്‍​ക്ക വ​കു​പ്പ് ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന വാ​യ​ന മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ചെ​ര്‍​ക്ക​ള ജി​എ​ച്ച്എ​സ്എ​സി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സാ​ബു ഏ​ബ്ര​ഹാം നി​ര്‍​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​സ​ന്ത​ന്‍ അ​ജ​ക്കോ​ട് അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അ​ബ്ദു​ള്ള​ക്കു​ഞ്ഞി ചെ​ര്‍​ക്ക​ള വി​ശി​ഷ്ടാ​തി​ഥി​യാ​യി.

ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം.​ മ​ധു​സൂ​ദ​ന​ന്‍ സ്വാ​ഗ​ത​വും അ​സി.​ എ​ഡി​റ്റ​ര്‍ എ.​പി.​ ദി​ല്‍​ന ന​ന്ദി​യും പ​റ​ഞ്ഞു.

District News

ആ​ന്തൂ​ർ ന​ഗ​ര​സ​ഭ റെ​യ്ഡ്; മൂ​ന്ന് ഹോ​ട്ട​ലു​ക​ളി​ൽനി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി

ധ​ർ​മ​ശാ​ല: മ​ഴ​ക്കാ​ല രോ​ഗ പ്ര​തി​രോ​ധ​ത്തി​ന്‍റേ​യും ഷി​ഗെല്ല രോ​ഗ​ത്തി​ന്‍റേ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ന്തൂ​ർ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽനി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി.

ത​ളി​പ്പ​റ​ന്പ് മേ​ഖ​ല​യി​ലെ 20 ഹോ​ട്ട​ലു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ൽ ധ​ർ​മ​ശാ​ല​യി​ലെ ഉ​ടു​പ്പി വെ​ജി​റ്റേ​റി​യ​ൻ ഹോ​ട്ട​ലി​ൽനി​ന്ന് ഫ്രൈ​ഡ്റൈ​സ്, ന്യൂ​ഡി​ൽ​സ്, ക​ട​ല​ക്ക​റി, മ​സാ​ല​ക്ക​റി എ​ന്നി​വ​യും കോ​ൾ​മൊ​ട്ട​യി​ലെ അ​ന​ന്ത​ര​സ വെ​ജി​റ്റേ​റി​യ​ൻ ഹോ​ട്ട​ലി​ൽനി​ന്ന് കൂ​ട്ടു​ക​റി, പൂ​പ്പ​ൽ​പി​ടി​ച്ച പ​രി​പ്പ് ക​റി, മ​സാ​ല ച​ട്ട്ണി, നെ​യ്ച്ചോ​ർ, പ​രി​പ്പ് വ​ട എ​ന്നി​വ​യും കൂ​ഴി​ച്ചാ​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ പ​ത്തെ വ​നി​ത ക​ഫേ​യി​ൽനി​ന്ന് ബീ​ഫ് ഫ്രൈ, ​മീ​ൻ പൊ​രി​ച്ച​ത്, നെ​യ്ച്ചോ​ർ, ചി​ക്ക​ൻ പൊ​രി​ച്ച​ത്, ഇ​ള​മ്പ​ക്ക​ഫ്രൈ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു.

വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കു​മെ​ന്നും സെ​ക്ര​ട്ട​റി കെ. ​മ​നോ​ജ്‌​കു​മാ​ർ അ​റി യി​ച്ചു.

ചി​ല ക​ട​ക​ളി​ൽ ശു​ചി​ത്വം ഇ​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് നോ​ട്ടീ​സും ന​ൽ​കി​യി​ട്ടു​ണ്ട്. ക്ലീ​ൻ​സി​റ്റി മാ​നേ​ജ​ർ ടി. ​അ​ജി​ത്ത്, സീ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട‌​ർ ടി. ​ജോ​ഷ്വാ ജോ​സ​ഫ്, പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ ക‌​ട​ർ​മാ​രാ​യ പി.​പി അ​ജീ​ർ, ടി. ​ര​ജി​ന, പി.​പി. അ​ഫ്‌​സി​ല എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യിരു​ന്നു പ​രി​ശോ​ധ​ന.

District News

ചെ​റു​പു​ഴ സെ​ൻ​ട്ര​ൽ ബ​സാ​റി​ലെ ഡി​വൈ​ഡ​ർ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ തി​രി​ക്കു​ന്ന​തി​ന് ത​ട​സ​മാ​കു​ന്നു

ചെ​റു​പു​ഴ: ട്രാ​ഫി​ക് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സെ​ൻ​ട്ര​ൽ ബ​സാ​റി​ൽ തി​രു​മേ​നി റോ​ഡി​നു സ​മീ​പ​ത്തു നി​ന്നും പ​യ്യ​ന്നൂ​ർ ഭാ​ഗ​ത്തേ​ക്കു നി​ർ​മി​ച്ച ഡി​വൈ​ഡ​ർ ഗ​താ​ഗ​ത​പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു.
ബ​സ്, ലോ​റി തു​ട​ങ്ങി​യ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ തി​രു​മേ​നി റോ​ഡി​ൽ നി​ന്നും വ​ന്ന് പ​യ്യ​ന്നൂ​ർ ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​വാ​ൻ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. തി​രു​മേ​നി റോ​ഡി​നോ​ട് ചേ​ർ​ന്നു നി​ർ​മി​ച്ച ഡി​വൈ​ഡ​റാ​ണ് പ്ര​ശ്നം. ര​ണ്ടും മൂ​ന്നും ത​വ​ണ പി​ന്നോ​ട്ട് എ​ടു​ത്ത​ശേ​ഷ​മാ​ണു വാ​ഹ​ന​ങ്ങ​ൾ ഡി​വൈ​ഡ​റി​ൽ ത​ട്ടാ​തെ മു​ന്നോ​ട്ടു പോ​കു​ന്ന​ത്. ഈ ​ഭാ​ഗ​ത്ത് ഡി​വൈ​ഡ​ർ ര​ണ്ടു മീ​റ്റ​ർ ക​ട്ട് ചെ​യ്ത് മാ​റ്റ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ൾ പ​ഞ്ചാ​യ​ത്തി​നും പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ​ക്കും ന​ൽ​കി​യി​ട്ടു​ണ്ട്.

District News

ബ​ജ​റ്റ്; കാ​ർ​ഷി​ക വി​ഷ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് എ​കെ​സി​സി

ചെ​മ്പേ​രി: കേ​ര​ള ബ​ജ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചേ​ർ​ന്ന ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി 2026-27 കേ​ര​ള ബ​ജ​റ്റി​ലെ ജ​ന​ക്ഷേ​മ-​വി​ക​സ​ന നി​ർ​ദേ​ശ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു. എ​ന്നാ​ൽ സാ​ധാ​ര​ണ​ക്കാ​രു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും കാ​ഴ്ച​പ്പാ​ടി​ൽ ബ​ജ​റ്റി​നെ വി​ല​യി​രു​ത്തു​മ്പോ​ൾ മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ വ​ർ​ഷ​ങ്ങ​ളാ​യി നേ​രി​ടു​ന്ന അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ വ്യ​ക്ത​വും ശ​ക്ത​വു​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ആ​വ​ശ്യ​മാ​യി​രു​ന്നു​വെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്ക​ൽ, വ​ന്യ​ജീ​വി ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം, കാ​ർ​ഷി​ക ക​ട​ബാ​ധ്യ​ത​ക​ളി​ൽ ആ​ശ്വാ​സം, മ​ല​യോ​ര റോ​ഡു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ​യും വി​ക​സ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

മ​ല​ബാ​ർ മേ​ഖ​ല​യു​ടെ​യും പ്ര​ത്യേ​കി​ച്ച് മ​ല​യോ​ര ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സ​മ​ഗ്ര വി​ക​സ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നും കാ​ർ​ഷി​ക മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​മാ​രെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും അ​ടി​യ​ന്ത​ര​മാ​യി നേ​രി​ൽ ക​ണ്ട് നി​വേ​ദ​നം സ​മ​ർ​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​തോ​മ​സ് ത​യ്യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വെ​ളി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ഫി​ലി​പ്പ് ക​വി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​പോ​ൾ വ​ള്ളോ​പ്പി​ള്ളി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​മാ​ർ​ട്ടി​ൻ തു​റ​ക്ക​ൽ, ജി​മ്മി ഐ​ത്ത​മ​റ്റം, പീ​യൂ​സ് പ​റേ​ടം, സു​രേ​ഷ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ബി​ജു മ​ണ്ഡ​പ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

കണ്ണൂരിൽ വൻ പദ്ധതികൾ

ക​ണ്ണൂ​ർ
130 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ പു​തി​യ പ​ദ്ധ​തി​ക​ളാ​ണ് ക​ണ്ണൂ​ർ മ​ണ്ഡ​ല​ത്തി​ന് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തെ​ന്ന് ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​ര​ണം 20 കോ​ടി.*ആ​ന​യി​ടു​ക്ക് സി​റ്റി റോ​ഡ് വീ​തി കൂ​ട്ടി പ​രി​ഷ്ക​രി​ക്ക​ൽ 15 കോ​ടി.*മേ​ലേ ചൊ​വ്വ മു​ത​ൽ കാ​ഞ്ഞി​രോ​ട് ക​ണ്ണൂ​ർ മ​ണ്ഡ​ല അ​തി​ർ​ത്തി വ​രെ നാ​ലു​വ​രി​പ്പാ​ത 60 കോ​ടി.*ന​ടാ​ൽ -താ​ഴെ​ചൊ​വ്വ മേ​ൽ​പ്പാ​ലം സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ര​ണ്ടു​കോ​ടി.* വ​ലി​യ​ന്നൂ​ർ- മു​ണ്ടേ​രി മൊ​ട്ട റോ​ഡ് വീ​തി കൂ​ട്ടി പ​രി​ഷ്ക​രി​ക്ക​ൽ അ​ഞ്ചു കോ​ടി.*ഏ​ച്ചൂ​ർ ന​ല്ലാ​ഞ്ചി​ക്കു​ളം ന​വീ​ക​രി​ക്ക​ൽ ര​ണ്ടു​കോ​ടി.*താ​ഴെ​ചൊ​വ്വ- ച​ക്ക​ര​ക്ക​ല്ല് എ​യ​ർപോ​ർ​ട്ട്‌ റോ​ഡ് ന​വീ​ക​ര​ണം 15 കോ​ടി.*കു​ടു​ക്കി​മൊ​ട്ട- പു​റ​വൂ​ർ ക​ണ്ണൂ​ർ മ​ണ്ഡ​ലം അ​തി​ർ​ത്തി വ​രെ റോ​ഡ് സൗ​ന്ദ​ര്യ​വ​ത്ക​ര​ണം ര​ണ്ടു കോ​ടി. *മു​ണ്ടേ​രി ​പ​ഞ്ചാ​യ​ത്തി​ന് പു​തി​യ ഓ​ഫീ​സ് കെ​ട്ടി​ടം അ​ഞ്ചു കോ​ടി. *മു​ണ്ടേ​രി പൊ​തുശ്മ​ശാ​നം 1.5 കോ​ടി * മു​ണ്ടേ​രി പ​ക്ഷി സ​ങ്കേ​ത​ത്തോ​ട​നു​ബ​ന്ധി​ച്ച് ഹാ​പ്പി​ന​സ് പാ​ർ​ക്ക് 2 കോ​ടി. *ആ​ന​യി​ടു​ക്ക് റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ര​ണ്ട് കോ​ടി *മു​ണ്ട​യാ​ട് -മ​തു​ക്കോ​ത്ത് റോ​ഡ് ബാ​ക്കി ഭാ​ഗം ടാ​റിം​ഗ് മൂ​ന്നു കോ​ടി. * ഏ​ച്ചൂ​ർ ബാ​ങ്ക് -പ​ള്ളി​പ്പൊ​യി​ൽ റോ​ഡ് ര​ണ്ടു കോ​ടി *ഹാ​ജി​മൊ​ട്ട മാ​ച്ചേ​രി റോ​ഡ് ഒ​രു കോ​ടി *മാ​പ്പി​ള ബേ ​ഹാ​ർ​ബ​ർ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്ക​ൽ ഒ​രു കോ​ടി.
ഇ​രി​ക്കൂ​ർ
ഇ​രി​ക്കൂ​ര്‍ മ​ണ്ഡ​ല​ത്തി​ന് 35.75 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി സ​ജീ​വ് ജോ​സ​ഫ് എം​എ​ല്‍​എ അ​റി​യി​ച്ചു. * ശ്രീ​ക​ണ്ഠ​പു​ര​ത്ത് ഫ​യ​ര്‍​സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കും.* വ​ട്ട്യാം​തോ​ട് പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്നി​ന് 9.5 കോ​ടി * ഇ​രി​ക്കൂ​ര്‍ മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ഒ​ന്നാം ഘ​ട്ട​ത്തി​ന് 5 കോ​ടി* എ​രു​വാ​ട്ടി - വി​മ​ല​ശേ​രി - തേ​ര്‍​ത്ത​ല്ലി റോ​ഡി​ന് ഒ​രു കോ​ടി* ജ​നു​വ​രി​യി​ലെ ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച മ​ണ​ക്ക​ട​വ് - മൂ​രി​ക്ക​ട​വ് - കാ​പ്പി​മ​ല റോ​ഡി​ന് 15 കോ​ടി രൂ​പ യും ​ഉ​ളി​ക്ക​ൽ - ഇ​രി​ട്ടി റോ​ഡി​ന് (‍ഉ​ളി​ക്ക​ല്‍ മു​ത​ല്‍ ചെ​ട്ടി​യാ​ര്‍​പീ​ടി​ക വ​രെ) 5.25 കോ​ടി രൂ​പ​യും പു​തു​ക്കി​യ ബ​ജ​റ്റി​ലും ഉ​ള്‍​പ്പെ​ടു​ത്തി.
പേ​രാ​വൂ​ർ
പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ 27.25 കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ അ​നു​വ​ദി​ച്ച​താ​യി വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. കൊ​ട്ടി​യൂ​ർ ക്ഷേ​ത്ര​ത്തി​ന് തീ​ർ​ഥാ​ട​ന പ​ദ​വി. നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നാ​കെ ചൂ​ക്കാ​ൻ പി​ടി​ക്കു​ന്ന പ്ര​ഖ്യാ​പ​ന​മാ​യി അ​ത് മാ​റും. * പേ​രാ​വൂ​ർ- മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന മു​രി​ങ്ങോ​ടി- മേ​ൽ മു​രി​ങ്ങോ​ടി മു​ഴ​ക്കു​ന്ന് റോ​ഡി​ന് ഒ​രു കോ​ടി.*ഓ​ട​ന്തോ​ട്-​ച​പ്പാ​ത്ത് റോ​ഡ് ബി​എം​ആ​ൻ​ഡ് ബി​സി ചെ​യ്ത് ന​വീ​ക​രി​ക്കു​ന്ന​തി​ന് 25 ല​ക്ഷം.  *കേ​ള​കം - അ​ട​യ്ക്കാ​ത്തോ​ട് റോ​ഡ് ബി​എം​ആ​ൻ​ഡ്ബി​സി​ക്ക് ര​ണ്ട് കോ​ടി.* ക​രി​ക്കോ​ട്ട​ക്ക​രി- ഇ​ട​പ്പു​ഴ- വാ​ള​ത്തോ​ട് റോ​ഡ് മെ​ക്കാ​ഡം ചെ​യ്യു​ന്ന​തി​ന് 11 കോ​ടി. 20 ശ​ത​മാ​നം തു​ക​യാ​യ 2.2 കോ​ടി അ​നു​വ​ദി​ച്ചു.
ത​ളി​പ്പ​റ​ന്പ്
നാ​ടു​കാ​ണി​യി​ൽ പു​തി​യ സ​ര്‍​ക്കാ​ര്‍ കോ​ള​ജ് 20 കോ​ടി *ബാ​ല​പു​രം മ​ണാ​ട്ടി കോ​ട്ട​ക്ക​ട​വ് കു​റ്റി​പ്പു​ഴ നെ​ല്ലി​പ്പാ​റ റോ​ഡ് മെ​ക്കാ​ടം ടാ​റി​ംഗ് 2.5 കോ​ടി രൂ​പ *ത​ടി​ക്ക​ട​വ് വി​യ​ർ കം ​ബ്രി​ഡ്ജ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ 15 ല​ക്ഷം *ത​ളി​പ്പ​റ​മ്പ് ഫ​യ​ർ സ്റ്റേ​ഷ​ൻ നി​ർ​മാ​ണം ര​ണ്ടാം​ഘ​ട്ടം 2.5 കോ​ടി * ക​രി​മ്പം ജി​ല്ല കൃ​ഷി​ത്തോ​ട്ട​ത്തി​ല്‍ ഓ​ഡി​റ്റോ​റി​യം 1 കോ​ടി *ഗേ​ള്‍​സ് റ​സ്റ്റ് റൂം 50 ​ല​ക്ഷം *ത​ളി​പ്പ​റ​ന്പ് എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് കെ​ട്ടി​ടം ന​വീ​ക​ര​ണം 1 കോ​ടി * മ​ണ​ക്ക​ട​വ് മൂ​രി​ക്ക​ട​വ് കാ​പ്പി​മ​ല മെ​ക്കാ​ഡം 15 കോ​ടി. * സ്റ്റേ​ജ് ഓ​ഡി​റ്റോ​റി​യം ഓ​പ്പ​ണ്‍ ജിം 2 ​കോ​ടി *തെ​യ്യം മ്യൂ​സി​യം 1 കോ​ടി *വ്യ​വ​സാ​യ പാ​ര്‍​ക്ക് 3 കോ​ടി *പ​റ​ശി​നി റ​സ്റ്റ് ഹൗ​സ് 5 കോ​ടി *ധ​ര്‍​മ​ശാ​ല സൗ​ന്ദ​ര്യ​വ​ത്ക​ര​ണം 1 കോ​ടി *ത​ളി​പ്പ​റ​മ്പ് കോ​ട​തി സ​മു​ച്ച​യം (പി​ഡ​ബ്ല്യു​ഡി) 10കോ​ടി* വി​മ​ന്‍ കോ-​വ​ര്‍​ക്കിം​ഗ് സെ​ന്‍റ​ര്‍ ആ​ൻ​ഡ് ഷീ ​ലോ​ഡ്ജ് 2 കോ​ടി * മ​യ്യി​ൽ ബ​സ്‌​സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് 5 കോ​ടി *കു​പ്പം - ഇ​രി​ങ്ങ​ല്‍ തീ​ര​ദേ​ശ റോ​ഡ് മെ​ക്കാ​ടം 3 കോ​ടി *കാ​ലി​ക്ക​ട​വ് -ക​രി​മ്പം -കു​റ്റി​ക്കോ​ൽ പു​ഴ ന​വീ​ക​ര​ണം 5 കോ​ടി *പൊ​ക്കു​ണ്ട് തേ​ര്‍​ത്ത​ല റോ​ഡ് 8 കോ​ടി *കൊ​ള​ന്ത​ക​ട​വ് പാ​ലം 15 കോ​ടി

പ​യ്യ​ന്നൂ​ര്‍

ഏ​ഴി​മ​ല ടോ​പ് റോ​ഡ് ന​വീ​ക​ര​ണം- 14 കോ​ടി. *പാ​ടി​ച്ചാ​ല്‍-​തി​മി​രി-​പെ​രു​വാ​മ്പ റോ​ഡ്-​ഏ​ഴ് കോ​ടി. *പ​യ്യ​ന്നൂ​ര്‍ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ്-​അ​ഞ്ചു കോ​ടി (കേ​ന്ദ്ര​ഫ​ണ്ട്) *ബൈ​പ്പാ​സ് റോ​ഡ-​പെ​രു​ന്പ പു​ഴ പാ​ലം-​അ​ഞ്ചു കോ​ടി. എ​ര​മം-​കു​റ്റൂ​ര്‍ ഐ​ടി പാ​ര്‍​ക്ക്- അ​ഞ്ചു കോ​ടി. *പെ​രി​ങ്ങോം-​വ​യ​ക്ക​ര പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ടം- നാ​ലു കോ​ടി * അ​ര​വ​ഞ്ചാ​ല്‍- പു​റ​ക്കു​ന്ന്-​മാ​ത​മം​ഗ​ലം റോ​ഡ്- മൂ​ന്ന് കോ​ടി. * പ​യ്യ​ന്നൂ​ര്‍ എ​ഇ​ഒ ഓ​ഫീ​സ് പു​തി​യ എ​ഡു​ക്കേ​ഷ​ന്‍ കോം​പ്ല​ക്‌​സ്-​ര​ണ്ട് കോ​ടി. പ​യ്യ​ന്നൂ​ര്‍ -തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചും പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മ​വു​മാ​വു​ന്ന ഉ​ളി​യ​ത്ത് ക​ട​വ് റെ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജി​നാ​യി 80 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി​യും ല​ഭി​ച്ചി​ട്ടു​ണ്ട്.

കൂ​ത്തു​പ​റ​ന്പ്

ചെ​റ്റ​ക്ക​ണ്ടി - തെ​ക്കും​മു​റി - വി​ള​ക്കോ​ട്ടൂ​ര്‍ റോ​ഡ്‌ ന​വീ​ക​ര​ണം- ര​ണ്ട് കോ​ടി * മൊ​കേ​രി ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​ര്‍ നി​ര്‍​മാ​ണം ര​ണ്ടാം ഘ​ട്ടം- ഒ​രു കോ​ടി, * പ​ള്ളി​ക്കു​നി - ക​ക്ക്യ​പ്ര​ത്ത് - പ​ട​ന്ന​ക്ക​ര റോ​ഡ്‌ ന​വീ​ക​ര​ണം- ര​ണ്ട് കോ​ടി, * കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ​യെ പാ​ട്യം പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ​ത്ത​ലാ​യി കു​ഞ്ഞി​ക്ക​ണ്ണ​ന്‍ റോ​ഡ്‌ ന​വീ​ക​ര​ണം- ര​ണ്ട് കോ​ടി* നാ​മ​ത്ത് പ​ള്ളി - അ​ക്കാ​നി​ശേ​രി - മാ​ക്കൂ​ല്‍​പീ​ടി​ക റോ​ഡ്‌ -ഒ​രു കോ​ടി, * സ​മ്പൂ​ര്‍​ണ്ണ തെ​രു​വ് വി​ള​ക്ക് സ്ഥാ​പി​ക്ക​ല്‍ - സ്ട്രീ​റ്റ് ലൈ​റ്റ് മെ​യി​ന്‍ ലൈ​ന്‍ വ​ലി​ക്ക​ല്‍- ര​ണ്ട് കോ​ടി.

മ​ട്ട​ന്നൂ​ർ

  • ശി​വ​പു​രം വെ​മ്പ​ടി കാ​യ​ലൂ​ർ റോ​ഡ് അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്ത​ൽ ര​ണ്ട് കോ​ടി * ചി​റ്റാ​രി​പ്പ​റ​മ്പ് - തി​ല്ല​ങ്കേ​രി -കീ​ഴ​ല്ലൂ​ർ ടൗ​ൺ ന​വീ​ക​ര​ണ​ത്തി​ന് മൂ​ന്ന് കോ​ടി * പ​ഴ​ശി-പ​ടി​യൂ​ർ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്തി​ക​ൾ ഒ​രു കോ​ടി * മ​ട്ട​ന്നൂ​ർ സ്റ്റേ​ഡി​യം നി​ർ​മാ​ണം ഒ​രു കോ​ടി * ഉ​രു​വ​ച്ചാ​ൽ - ശി​വ​പു​രം- കാ​ക്ക​യ​ങ്ങാ​ട് റോ​ഡ് ര​ണ്ട് കോ​ടി.
  • അ​ഴീ​ക്കോ​ട്

  • കേ​ര​ള​ത്തെ വ​രു​ന്ന അ‍​ഞ്ചു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ തു​റ​മു​ഖ ന​ഗ​ര​മാ​യി വി​ഭാ​വ​നം ചെ​യ്തു കൊ​ണ്ടു​ള്ള വ​ൻ​കി​ട വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കാ​ൻ അ​ഴീ​ക്കോ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ അ​ഴീ​ക്ക​ൽ തു​റ​മു​ഖ​വും. പ്ര​ധാ​ന മേ​ജ​ർ തു​റ​മു​ഖ​ങ്ങ​ളാ​യ വി​ഴി​ഞ്ഞം കോ​വ​ളം, കൊ​ല്ലം, ബേ​പ്പൂ​ർ എ​ന്നി​വ​യ്ക്കൊ​പ്പം അ​ഴീ​ക്ക​ലി​നേ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കേ​ര​ള​ത്തെ ഒ​രു പോ​ർ​ട്ട് സി​റ്റി​യാ​ക്കി മാ​റ്റു​മെ​ന്നാ​ണ് ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം. 4.1 മീ​റ്റ​ർ ആ​ഴ​വും 5,000 ടി​ഇ​യു (ഇ​രു​പ​ത് അ​ടി ത​ത്തു​ല്യ യൂ​ണി​റ്റ്) ശേ​ഷി​യു​ള്ള പ​നാ​മ​ക്സ് വ​ലി​പ്പ​മു​ള്ള ക​ണ്ടെ​യ്ന​ർ ക​പ്പ​ലു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ ശേ​ഷി​യു​ള്ള​തു​മാ​യ ഒ​രു തു​റ​മു​ഖ​മാ​ണ് അ​ഴീ​ക്ക​ലി​ൽ ല​ക്ഷ്യ​മി​ടു​ന്ന​ത്.

District News

മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ ലോ​റി​ മ​റി​ഞ്ഞു

ഇ​രി​ട്ടി: മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ ലോ​റി​ക്കു​ള്ളി​ൽ ഡ്രൈ​വ​ർ കു​ടു​ങ്ങി​ക്കി​ട​ന്ന​ത് ര​ണ്ട​ര മ​ണി​ക്കൂ​ർ. ഇ​രു​കാ​ലു​ക​ൾ​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ടി​യൂ​ർ ക​ര​വൂ​ർ സ്വ​ദേ​ശി പി.​സി. വേ​ണു (52) ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.30തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
പാ​ർ​സ​ലു​മാ​യി നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി വീ​രാ​ജ്‌​പേ​ട്ട​യി​ൽ നി​ന്നു ക​ണ്ണൂ​രി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു.

ചു​രം പാ​ത​യി​ൽ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് വ​ള​വി​ൽ കൊ​ക്ക​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. ലോ​റി വ​ലി​യ മ​ര​ങ്ങ​ളി​ൽ ത​ട്ടി നി​ന്ന​തി​നാ​ലാ​ണു വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞാ​ണ് അ​പ​ക​ട വി​വ​രം അ​റി​യു​ന്ന​ത്.
ഇ​രി​ട്ടി​യി​ൽ നി​ന്നും അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും എ​ത്തിയാണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്.

District News

കൊ​ട്ടി​യൂ​ർ ച​പ്പ​മ​ല​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി

കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ ച​പ്പ​മ​ല​യി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. പേ​ന്താ​ന​ത്ത് മാ​ത്യു​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ കാ​ട്ടാ​ന തെ​ങ്ങ്, വാ​ഴ, ക​മു​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ചു. വ​യോ​ധി​ക​രാ​യ മാ​ത്യു​വും ഭാ​ര്യ​യും ത​നി​ച്ചാ​ണ് താ​മ​സി​ച്ചു വ​രു​ന്ന​ത്. ഇ​വ​രു​ടെ വീ​ടി​നു സ​മീ​പം വ​രെ കാ​ട്ടാ​ന​യു​ൾ​പ്പ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ എ​ത്തു​ന്ന​ത് പ​തി​വാ​ണ്. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വി​ടെ കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി ഫാം ​ഗാ​ർ​ഡ് സം​വി​ധാ​നം സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തി​ല്ലാ​ത്ത ഭാ​ഗ​ത്തു കൂ​ടി​യാ​ണ് കാ​ട്ടാ​ന ക​ട​ന്നുവ​രു​ന്ന​ത്.

​പ്പ​മ​ല മേ​ഖ​ല​യി​ലെ വ​ന്യ​ജീ​വി ശ​ല്യം ദി​നം​പ്ര​തി രൂ​ക്ഷ​മാ​കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ആ​ന​ത്താ​ര പ​ദ്ധ​തി പ്ര​കാ​രം ഈ ​പ്ര​ദേ​ശ​ത്തെ നി​ര​വ​ധി ഭൂ​മി​ക​ൾ വ​നംവ​കു​പ്പ് ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​റ​ച്ചു കു​ടും​ബ​ങ്ങ​ൾ സ്വ​ന്തം സ്ഥ​ലം വ​നം വ​കു​പ്പി​ന് വി​ട്ടു​ന​ൽ​കി മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് താ​മ​സം മാ​റ്റു​ക​യും ചെ​യ്തു. എ​ന്നാ​ൽ പ​ദ്ധ​തി പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം നേ​രി​ടു​ന്ന​തി​നാ​ൽ ബാ​ക്കി​യു​ള്ള കു​ടും​ബ​ങ്ങ​ൾ ഇ​പ്പോ​ഴും ഇ​വി​ടെ ദു​രി​ത​ജീ​വി​തം ന​യി​ക്കു​ക​യാ​ണ്. ആ​ന​ത്താ​ര പ​ദ്ധ​തി വൈ​കു​ന്ന​തി​നാ​ൽ വ​നം വ​കു​പ്പ് ഏ​റ്റെ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞ ഭൂ​മി​ക​ൾ പ​ല​തും ഇ​പ്പോ​ഴും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ലെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു. ജ​ന​വാ​സ മേ​ഖ​ല​യും വ​ന​മേ​ഖ​ല​യും ത​മ്മി​ലു​ള്ള അ​തി​ർ​ത്തി വ്യ​ക്ത​ത​യി​ല്ലാ​ത്ത അ​വ​സ്ഥ തു​ട​രു​ക​യാ​ണ്. ഇ​താ​ണ് വ​ന്യ​ജീ​വി​ക​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് നി​ര​ന്ത​രം ഇ​റ​ങ്ങി​വ​രാ​ൻ കാ​ര​ണ​മാ​കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

District News

കാ​ട്ടു​പ​ന്നിശ​ല്യം രൂ​ക്ഷം; 200 വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചു

ഇ​രി​ട്ടി: പ​ന്നി​ശ​ല്യം മൂ​ലം പൊ​റു​തി മു​ട്ടി​യി​രി​ക്കു​ക​യാ​ണ് ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലെ വ​ളോ​ര ചെ​റു​വ​യ​ൽ മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ. ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ചി​ല​ർ കൃ​ഷി​യി​റ​ക്കു​ന്ന​ത് ത​ന്നെ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി മേ​ഖ​ല​യി​ൽ എ​ത്തി​യ പ​ന്നി​ക്കൂ​ട്ടം വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്.

സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി​യി​റ​ക്കി​യ വി. സ​ജേ​ഷി​ന്‍റെ ഇ​രു​ന്നൂ​റി​ല​ധി​കം നേ​ന്ത്ര വാ​ഴ​ക​ൾ പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു. സ​ജേ​ഷ് സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് 4000 ത്തോ​ളം വാ​ഴ​ക​ൾ ന​ട്ട​ത്. കു​ല​യ്ക്കാ​ൻ നാ​ലു​മാ​സം മാ​ത്രം അ​വ​ശേ​ഷി​ച്ചി​രി​ക്കെ​യാ​ണ് വാ​ഴ​ക​ൾ പ​ന്നി​ക്കൂ​ട്ടം കു​ത്തി വീ​ഴ്ത്തി​യ​ത്.
ഉ​പ​ദ്ര​വ​കാ​രി​ക​ളാ​യ പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​നു​ള​ള അം​ഗീ​കൃ​ത ഷൂ​ട്ട​ർ​മാ​ർ ന​ഗ​ര​സ​ഭ​യി​ൽ ഉ​ണ്ടെ​ങ്കി​ലും അ​വ​രെ വേ​ണ്ട​വി​ധം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നാ​ണു ക​ർ​ഷ​ക​രു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും പ​രാ​തി. കു​ര​ങ്ങി​നെ പ്ര​തി​രോ​ധി​ക്കാ​ൻ തോ​ക്കി​ന് ലൈ​സ​ൻ​സ് നേ​ടാ​നു​ള്ള ശ്ര​മ​വും പ​ല ക​ർ​ഷ​ക​രും ന​ട​ത്തു​ക​യാ​ണ്.

District News

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വൈ​ദ്യു​ത തൂ​ണി​ലും നി​ർ​ത്തി​യി​ട്ട സ്‌​കൂ​ട്ടറിലും ഇ​ടി​ച്ച് അ​പ​ക​ടം

ഇ​രി​ട്ടി: ഉ​ളി​യി​ൽ ടൗ​ണി​ൽ ജു​മാ മ​സ്ജി​ദി​നു സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വൈ​ദ്യു​ത തൂ​ണി​ലും നി​ർ​ത്തി​യി​ട്ട സ്‌​കൂ​ട്ട​റി​ലും ഇ​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ രാ​വി​ലെ 6.40 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​ർ യാ​ത്രി​ക​രും കൂ​ത്തു​പ​റ​മ്പ് കൈ​തേ​രി സ്വ​ദേ​ശി​ക​ളു​മാ​യ സി​റാ​ജ്, ബ​ന്ധു​വാ​യ മ​റ്റൊ​രാ​ൾ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും ക​ണ്ണൂ​രി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബം​ഗ​ളൂ​രു​വി​ൽനി​ന്നും കൂ​ത്തു​പ​റ​മ്പി​ലെ വീ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റാ​ണ് തൂ​ണി​ലും സ്‌​കൂ​ട്ട​റി​ലും ഇ​ടി​ച്ച​ത്. സ്‌​കൂ​ട്ട​ർ പൂ​ർ​ണ​മാ​യും കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​വും ത​ക​ർ​ന്നു. വൈ​ദ്യു​ത തൂ​ൺ ത​ക​ർ​ന്ന​തി​നാ​ൽ മേ​ഖ​ല​യി​ൽ ഏ​റെ​നേ​രം വൈ​ദ്യു​ത ബ​ന്ധം ത​ക​രാ​റി​ലാ​യി.

District News

ദീ​പി​ക മ​ല​യാ​ള​നാ​ടി​ന് വാ​യ​ന​യു​ടെ സം​സ്‌​കാ​രം പ​ക​ര്‍ന്ന ആ​ദ്യ​ദി​ന​പ​ത്രം: മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍

ച​ങ്ങ​നാ​ശേ​രി: മ​ല​യാ​ള​നാ​ടി​ന് വാ​യ​ന​യു​ടെ സം​സ്‌​കാ​രം പ​ക​ര്‍ന്ന ആ​ദ്യ​ദി​ന​പ​ത്ര​മാ​യ ദീ​പി​ക മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ന​രം​ഗ​ത്ത് ന​ല്‍കു​ന്ന സേ​വ​നം മ​ഹ​ത്ത​ര​മാ​ണെ​ന്ന് ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍.

ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ച​ങ്ങ​നാ​ശേ​രി എ​സ്ബി ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു ആ​ര്‍ച്ച്ബി​ഷ​പ്. വി​ദ്യാ​ര്‍ഥി​ക​ളു​ടെ ഭാ​ഷാ​പ​ഠ​ന​ത്തി​നും വി​ജ്ഞാ​ന​സ​മ്പാ​ദ​ന​ത്തി​നും വാ​യ​ന അ​നി​വാ​ര്യ​മാ​ണെ​ന്നും അ​റി​വ് സ്വ​പ്‌​ന​ങ്ങ​ളി​ലേ​ക്കു ന​യി​ക്കു​മെ​ന്നും ആ​ര്‍ച്ച്ബി​ഷ​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​റും അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് സ​മ്മേ​ള​ന​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​ത കോ​ര്‍പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ.​ഡോ.​ആ​ന്‍റ​ണി മൂ​ല​യി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ദീ​പി​ക ജ​ന​റ​ല്‍മാ​നേ​ജ​ര്‍ സ​ര്‍ക്കു​ലേ​ഷ​ന്‍ ഫാ. ​ജോ​ര്‍ജ് മാ​ന്തു​രു​ത്തി​ല്‍ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​വും ന​ട​ത്തി.

പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​റോ​ജി വ​ല്ല​യി​ല്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ വി​നോ​ദ് ബാ​ബു. എ​സ്, മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ലി​മ്മ ടോ​മി, വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ ഷൈ​നി വ​ര്‍ഗീ​സ്, ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് സം​സ്ഥാ​ന വ​നി​താ​വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് ആ​ന്‍സി ചേ​ന്നോ​ത്ത്, അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി മ​ല​യി​ല്‍, വ​നി​താ​വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് പ​രി​മ​ള്‍ ആ​ന്‍റ​ണി, ദീ​പി​ക ബാ​ല​സ​ഖ്യം മേ​ഖ​ലാ ഓ​ര്‍ഗ​നൈ​സ​ര്‍ ജോ​ഷി കൊ​ല്ലാ​പു​രം, എ​സ്ബി ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി സ്പോ​ണ്‍സ​ര്‍ ചെ​യ്തി​രി​ക്കു​ന്ന കൂ​ട്ടു​മ്മേ​ല്‍ ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ അ​നി​ല്‍ കൂ​ട്ടു​മ്മേ​ല്‍, എ​ച്ച്ടു​ഒ വാ​ട്ട​ര്‍പ്യൂ​രി​ഫ​യ​ര്‍ ച​ങ്ങ​നാ​ശേ​രി ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ സു​നി​ല്‍കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

എ​രു​മേ​ലി​യി​ൽ​നി​ന്ന് കാ​ണാ​താ​യ വ്യാ​പാ​രി ത​മി​ഴ്നാ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

എ​രു​മേ​ലി: എ​രു​മേ​ലി​യി​ൽ​നി​ന്ന് കാ​ണാ​താ​യ വ്യാ​പാ​രി​യെ ത​മി​ഴ്നാ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ 15ന് ​കോ​ട്ട​യ​ത്തി​ന് പോ​വു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ​നി​ന്ന് പോ​യ എ​രു​മേ​ലി മ​റ്റ​ന്നൂ​ർ​ക്ക​ര കു​ന്ന​ത്തു​വീ​ട്ടി​ൽ സു​മേ​ഷ് ലാ​ലി (57) നെ ​കാ​ണാ​താ​യെ​ന്ന് ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​മി​ഴ്നാ​ട് മ​ധു​ര​യ്ക്ക് സ​മീ​പം പു​ത്തൂ​രി​ലു​ള്ള ലോ​ഡ്ജി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് സു​മേ​ഷി​നെ കാ​ണാ​താ​കു​ന്ന​ത്. അ​ന്ന് വൈ​കു​ന്നേ​രം ത​ന്നെ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത​താ​യാ​ണ് വി​വ​രം. എ​രു​മേ​ലി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ സൈ​ബ​ർ സെ​ൽ വ​ഴി​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ മൊ​ബൈ​ൽ ന​മ്പ​ർ സി​ഗ്ന​ൽ മ​ധു​ര​യി​ൽ പു​ത്തൂ​ർ ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് എ​രു​മേ​ലി പോ​ലീ​സി​ൽ​നി​ന്ന് ഒ​രു എ​സ്ഐ​യും ര​ണ്ട് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രും പു​ത്തൂ​രി​ലെ ലോ​ഡ്ജി​ൽ മൃ​ത​ദേ​ഹം സു​മേ​ഷ് ലാ​ലി​ന്‍റേ​താ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.
പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കും. എ​രു​മേ​ലി​യി​ൽ റ​ബ​ർ വ്യാ​പാ​ര​വും ഒ​പ്പം പെ​യി​ന്‍റ് ക​ട​യി​ൽ മാ​നേ​ജ​രാ​യും ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു സു​മേ​ഷ് ലാ​ൽ. സു​മേ​ഷി​ന് സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു.

District News

ശബരിപാതയെയും വിമാനത്താവളത്തെയും മറന്നു

കോ​​ട്ട​​യം: ശ​ബ​രി വി​മാ​ന​ത്താ​വ​ള​വും റെ​യി​ല്‍പാ​ത​യും ബ​ജ​റ്റി​ല്‍ മ​റ​ന്നു. എ​രു​മേ​ലി ശ​ബ​രി വി​മാ​ന​ത്താ​വ​ളം, ശ​ബ​രി റെ​യി​ല്‍പ്പാ​ത എ​ന്നി​വ​യ്ക്കാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ര്‍ന​ട​പ​ടി​ക​ള്‍ക്കാ​യി ബ​ജ​റ്റി​ല്‍ തു​ക പോ​ലും മാ​റ്റി​വ​ച്ചി​ട്ടി​ല്ല. കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍ സം​യു​ക്ത​മാ​യി ശ​ബ​രി പാ​ത നി​ര്‍മാ​ണം ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് ബ​ജ​റ്റി​ല്‍ റെ​യി​ല്‍പാ​ത​യെ മു​ഖ്യ​മ​ന്ത്രി​യും സ​ര്‍ക്കാ​രും മ​റ​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് ബ​ജ​റ്റി​ല്‍ വി​മാ​ന​ത്താ​വ​ള​വും ഉ​ൾ​പ്പെ​ടാ​തി​രു​ന്ന​ത്.

District News

ആ​​കാ​​ശ പാ​​ത​​യ്ക്ക് 15 കോടി

ഒ​​രു പ​​തി​​റ്റാ​​ണ്ടു​​കാ​​ല​​ത്തെ രാ​​ഷ്‌​​ട്രീ​​യ വി​​വാ​​ദ​​ങ്ങ​​ളു​​ടെ കേ​​ന്ദ്ര​​ബി​​ന്ദു​​വാ​​യി​​രു​​ന്ന കോ​​ട്ട​​യ​​ത്തെ ആ​​കാ​​ശ​​പാ​​ത പ​​ദ്ധ​​തി ക​​ന്നി ബ​​ജ​​റ്റി​​ലൂ​​ടെ പു​​ന​​രു​​ജ്ജീ​​വി​​പ്പി​​ച്ച് യു​​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​ര്‍. 15 കോ​​ടി രൂ​​പ​​യാ​​ണ് ഇ​​തി​​നാ​​യു​​ള്ള ബ​​ജ​​റ്റ് വി​​ഹി​​തം. ഉ​​മ്മ​​ന്‍​ചാ​​ണ്ടി സ​​ര്‍​ക്കാ​​രി​​ന്‍റെ കാ​​ല​​ത്ത് കോ​​ട്ട​​യ​​ത്തെ എം​​എ​​ല്‍​എ​​യും മ​​ന്ത്രി​​യു​​മാ​​യി​​രു​​ന്ന തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ കോ​​ട്ട​​യ​​ത്തി​​ന്‍റെ സ്വ​​പ്ന​​പ​​ദ്ധ​​തി​​യാ​​യി ആ​​വി​​ഷ്‌​​ക​​രി​​ച്ച​​താ​​യി​​രു​​ന്നു പ​​ഴ​​യ ശീ​​മാ​​ട്ടി റൗ​​ണ്ടാ​​ന​​യി​​ലെ ആ​​കാ​​ശ​​പാ​​ത.

2016 ഫെ​​ബ്രു​​വ​​രി​​യി​​ലാ​​ണ് ആ​​കാ​​ശ​​പാ​​ത​​യു​​ടെ നി​​ര്‍​മാ​​ണം ആ​​രം​​ഭി​​ച്ച​​ത്. കി​​റ്റ്കോ​​യ്ക്കാ​​യി​​രു​​ന്നു നി​​ര്‍​മാ​​ണ ചു​​മ​​ത​​ല. പ​​ക്ഷേ ഫ്രെ​​യിം​​വ​​ര്‍​ക്ക് സ്ഥാ​​പി​​ച്ച് മാ​​സ​​ങ്ങ​​ള്‍​ക്ക് ശേ​​ഷം നി​​ര്‍​മാ​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ പെ​​ട്ടെ​​ന്ന് നി​​ര്‍​ത്തി​​വ​​യ്ക്കേ​​ണ്ടി വ​​ന്നു. ആ​​കാ​​ശ​​പാ​​ത​​യു​​ടെ തൂ​​ണു​​ക​​ള്‍ അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ലാ​​ണെ​​ന്ന് ആ​​രോ​​പി​​ച്ച് സ്വ​​കാ​​ര്യ വ്യ​​ക്തി ഫ​​യ​​ല്‍ ചെ​​യ്ത അ​​ന്യാ​​യ​​ത്തെ തു​​ട​​ര്‍​ന്ന് കോ​​ട​​തി ഇ​​ട​​പെ​​ടു​​ക​​യും തൂ​​ണു​​ക​​ളു​​ടെ ബ​​ല പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ക​​യും ചെ​​യ്തു.

2024 ജൂ​​ണി​​ല്‍, കോ​​ട്ട​​യ​​ത്തെ ആ​​കാ​​ശ​​പാ​​ത പ​​ദ്ധ​​തി അ​​പ്രാ​​യോ​​ഗി​​ക​​മാ​​ണെ​​ന്ന് അ​​ന്ന​​ത്തെ ഗ​​താ​​ഗ​​ത​​മ​​ന്ത്രി കെ.​​ബി. ഗ​​ണേ​​ഷ് കു​​മാ​​ര്‍ നി​​യ​​മ​​സ​​ഭ​​യി​​ല്‍ പ​​റ​​ഞ്ഞി​​രു​​ന്നു.

District News

റ​ബ​ർ, നെ​ൽ ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സം

കോ​​ട്ട​​യം: ക​​ടു​​ത്ത സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​ക​​ള്‍​ക്കി​​ട​​യി​​ലും പു​​തു​​യു​​ഗ കേ​​ര​​ളം ല​​ക്ഷ്യ​​മി​​ട്ടു​​ള്ള ബ​​ജ​​റ്റി​​ല്‍ ജി​​ല്ല​​യ്ക്ക് നേ​​രി​​ട്ടു​​ള്ള വ​​ലി​​യ പ​​ദ്ധ​​തി​​ക​​ളും പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ളു​​മി​​ല്ലെ​​ങ്കി​​ലും ക​​ര്‍​ഷ​​ക​​ര്‍​ക്ക് ആ​​ശ്വാ​​സ​​വും പ്ര​​തീ​​ക്ഷ​​യും. എ​​ങ്കി​​ലും കോ​​ട്ട​​യം നി​​വാ​​സി​​ക​​ള്‍ പ്ര​​തീ​​ക്ഷ​​യോ​​ടെ കാ​​ത്തി​​രു​​ന്ന ആ​​കാ​​ശ​​പാ​​ത യാ​​ഥാ​​ര്‍​ഥ്യ​​മാ​​ക്കു​​മെ​​ന്നും പ്ര​​വൃ​​ത്തി​​ക​​ള്‍ പു​​ന​​രാ​​രം​​ഭി​​ക്കു​​മെ​​ന്നു​​ള്ള പ്ര​​ഖ്യാ​​പ​​നം കോ​​ട്ട​​യ​​ത്തി​​നു ബ​​ജ​​റ്റി​​ലെ വി​​സ്മ​​യ​​മാ​​യി മാ​​റി.
റ​​ബ​​റി​​ന്‍റെ നാ​​ടാ​​യ കോ​​ട്ട​​യ​​ത്തെ ക​​ര്‍​ഷ​​ക​​ര്‍​ക്കും ബ​​ജ​​റ്റ് ആ​​ശ്വാ​​സം പ​​ക​​രു​​ന്ന​​താ​​ണ്. റ​​ബ​​ര്‍ പ്രൊ​​ഡ​​ക്‌​​ഷ​​ന്‍ ഇ​​ന്‍​സെ​​ന്‍റീ​​വ് സ്‌​​കീം പ്ര​​കാ​​രം താ​​ങ്ങു​​വി​​ല 200 രൂ​​പ​​യി​​ല്‍ നി​​ന്നും 250 രൂ​​പ​​യാ​​ക്കി​​യ​​ത് റ​​ബ​​ര്‍​ക​​ര്‍​ഷ​​ക​​ര്‍​ക്ക് വ​​ലി​​യ ആ​​ശ്വാ​​സം പ​​ക​​രു​​ന്ന കാ​​ര്യ​​മാ​​ണ്. നെ​​ല്ലു സം​​ഭ​​ര​​ണം കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കു​​ന്ന​​തി​​നും സം​​ഭ​​ര​​ണ വി​​ല ക​​ര്‍​ഷ​​ക​​ര്‍​ക്ക് കൃ​​ത്യ​​മാ​​യി ല​​ഭി​​ക്കു​​ന്ന​​തി​​നും ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നു ബ​​ജ​​റ്റ് പ്ര​​ഖ്യാ​​പി​​ക്കു​​ന്നു.

റ​​ബ​​ര്‍ ക​​ര്‍​ഷ​​ക​​ര്‍​ക്ക് ആ​​ശ്വാ​​സം

ജി​​ല്ല​​യു​​ടെ സാ​​മ്പ​​ത്തി​​ക അ​​ടി​​ത്ത​​റ​​യാ​​യ റ​​ബ​​ര്‍ കൃ​​ഷി​​ക്ക് ബ​​ജ​​റ്റി​​ല്‍ വ​​ലി​​യ മു​​ന്‍​ഗ​​ണ​​ന​​യാ​​ണ് ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. റ​​ബ​​റി​​ന്‍റെ താ​​ങ്ങു​​വി​​ല 200 രൂ​​പ​​യി​​ല്‍ നി​​ന്ന് 250 രൂ​​പ​​യാ​​യി ഉ​​യ​​ര്‍​ത്തി​​യ​​ത് ജി​​ല​​യി​​ലെ ഭൂ​​രി​​ഭാ​​ഗം വ​​രു​​ന്ന മ​​ധ്യ​​വ​​ര്‍​ഗ, ചെ​​റു​​കി​​ട റ​​ബ​​ര്‍ ക​​ര്‍​ഷ​​ക​​ര്‍​ക്ക് വ​​ലി​​യ ആ​​ശ്വാ​​സം ന​​ല്‍​കു​​ന്ന പ്ര​​ഖ്യാ​​പ​​ന​​മാ​​ണി​​ത്.

നെ​​ല്‍​ക​​ര്‍​ഷ​​ക​​ര്‍​ക്ക്
പ്ര​​തീ​​ക്ഷ

അ​​പ്പ​​ര്‍​കു​​ട്ട​​നാ​​ട​​ന്‍ പ്ര​​ദേ​​ശ​​ത്ത് നെ​​ല്‍​ക​​ര്‍​ഷ​​ക​​ര്‍​ക്ക് പ്ര​​തീ​​ക്ഷ ന​​ല്‍​കു​​ന്ന പ്ര​​ഖ്യാ​​പ​​ന​​മാ​​ണ് ബ​​ജ​​റ്റി​​ലു​​ള്ള​​ത്. നെ​​ല്ലു​​സം​​ഭ​​ര​​ണം കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കു​​ന്ന​​തി​​നും സം​​ഭ​​ര​​ണ​​വി​​ല കൃ​​ത്യ​​മാ​​യി ല​​ഭി​​ക്കു​​ന്ന​​തി​​നും ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നാ​​ണ് ബ​​ജ​​റ്റി​​ല്‍ പ​​റ​​യു​​ന്ന​​ത്. എ​​ന്നാ​​ല്‍ നെ​​ല്‍​ക​​ര്‍​ഷ​​ക സം​​ര​​ക്ഷ​​ണ സ​​മി​​തി ഉ​​ള്‍​പ്പെ​​ടെ ക​​ര്‍​ഷ​​ക​​ര്‍ നി​​ര​​ന്ത​​രം ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന റി​​വോ​​ള്‍​വിം​​ഗ് ഫ​​ണ്ടി​​ന്‍റെ കാ​​ര്യ​​ത്തി​​ല്‍ ബ​​ജ​​റ്റി​​ല്‍ പ്ര​​ത്യേ​​ക പ​​രാ​​മ​​ര്‍​ശം ഇ​​ല്ലാ​​ത്ത​​ത് ക​​ര്‍​ഷ​​ക​​രെ നി​​രാ​​ശ​​രാ​​ക്കി​​യി​​ട്ടു​​ണ്ട്.

എ​​രു​​മേ​​ലി വി​​ക​​സി​​ക്കും

തീ​​ര്‍​ഥാ​​ട​​ന ടൂ​​റി​​സ​​ത്തെ ആ​​ഗോ​​ള നി​​ല​​വാ​​ര​​ത്തി​​ലേ​​ക്ക് ഉ​​യ​​ര്‍​ത്തു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ശ​​ബ​​രി​​മ​​ല ക്ഷേ​​ത്ര​​ത്തെ തി​​രു​​പ്പ​​തി മോ​​ഡ​​ലി​​ല്‍ വി​​ക​​സി​​പ്പി​​ക്കു​​മെ​​ന്ന് ബ​​ജ​​റ്റി​​ല്‍ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. ശ​​ബ​​രി​​മ​​ല​​യു​​ടെ പ്ര​​ധാ​​ന ഇ​​ട​​ത്താ​​വ​​ള​​മാ​​യ എ​​രു​​മേ​​ലി ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ ഇ​​ന്‍​ഫ്രാ​​സ്ട്ര​​ക്ച​​ര്‍ വി​​ക​​സ​​ന​​ത്തി​​നും തീ​​ര്‍​ഥാ​​ട​​ക സൗ​​ക​​ര്യ​​ങ്ങ​​ള്‍​ക്കും പ​​ദ്ധ​​തി വ​​ന്‍​തോ​​തി​​ല്‍ ഗു​​ണം ചെ​​യ്യും.

ടൂ​​റി​​സം കു​​തി​​ക്കും

ജീ​​വി​​താ​​നു​​ഭ​​വ വി​​നോ​​ദ​​സ​​ഞ്ചാ​​ര മേ​​ഖ​​ല​​യ്ക്കാ​​ണ് ബ​​ജ​​റ്റി​​ല്‍ പ്രാ​​മു​​ഖ്യം ന​​ല്‍​കി​​യി​​രി​​ക്കു​​ന്ന​​ത്. കു​​മ​​ര​​കം, ഇ​​ല്ലി​​ക്ക​​ല്‍​ക്ക​​ല്ല്, ഇ​​ല​​വീ​​ഴാ​​പൂ​​ഞ്ചി​​റ എ​​ന്നീ കേ​​ന്ദ്ര​​ങ്ങ​​ളും ഉ​​ത്ത​​ര​​വാ​​ദി​​ത്വ ടൂ​​റി​​സം കേ​​ന്ദ്ര​​ങ്ങ​​ളാ​​യ കു​​മ​​ര​​കം, അ​​യ്മ​​നം, ആ​​ര്‍​പ്പൂ​​ക്ക​​ര, എ​​ഴു​​മാ​​ന്തു​​രു​​ത്ത്, വൈ​​ക്കം പ്ര​​ദേ​​ശ​​ങ്ങ​​ളും ടൂ​​റി​​സം രം​​ഗ​​ത്ത് കു​​തി​​ച്ചു​​യ​​രും.

ടൂ​​റി​​സ​​ത്തെ വ്യ​​വ​​സാ​​യ​​മാ​​യി പ്ര​​ഖ്യാ​​പി​​ക്കു​​ക​​യും വ്യ​​വ​​സാ​​യ​​ങ്ങ​​ള്‍​ക്ക് ല​​ഭി​​ക്കു​​ന്ന എ​​ല്ലാ ആ​​നു​​കൂ​​ല്യ​​ങ്ങ​​ളും ല​​ഭി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​ത് കു​​മ​​ര​​ക​​ത്തെ ടൂ​​റി​​സ​​ത്തി​​നു മു​​ത​​ല്‍​ക്കൂ​​ട്ടാ​​കും.

കേ​​ര​​ള​​ത്തി​​ന്‍റെ ത​​ന​​തു പാ​​ര​​മ്പ​​ര്യ​​വും ഭ​​ക്ഷ്യ​​സം​​സ്‌​​ക​​ര​​ണ​​വും സാം​​സ്‌​​കാ​​രി​​ക​​വും പൈ​​തൃ​​ക​​വും സം​​ര​​ക്ഷി​​ച്ചു തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ള്‍ സൃ​​ഷ്ടി​​ക്കു​​ന്ന ക​​മ്മ്യൂ​​ണി​​റ്റി അ​​ധി​​ഷ്ഠി​​ത ടൂ​​റി​​സം ഹ​​ബ്ബു​​ക​​ള്‍, സ്ത്രീ​​ക​​ള്‍ ന​​യി​​ക്കു​​ന്ന ടൂ​​റി​​സം സം​​രം​​ഭ​​ങ്ങ​​ള്‍, ഹോം ​​സ്റ്റേ​​ക​​ള്‍ എ​​ന്നി​​വ​​യു​​ടെ പ്രോ​​ത്സാ​​ഹ​​നം ജി​​ല്ല​​യി​​ലെ ഉ​​ത്ത​​ര​​വാ​​ദി​​ത്വ ടൂ​​റി​​സം പ​​ദ്ധ​​തി​​ക്ക് ക​​രു​​ത്താ​​കും.

ക​​യ​​ര്‍​മേ​​ഖ​​ല ശ​​ക്തി​​പ്പെ​​ടും

വൈ​​ക്കം ഉ​​ള്‍​പ്പെ​​ടു​​ന്ന ക​​യ​​ര്‍ മേ​​ഖ​​ല​​യ്ക്ക് 107.64 കോ​​ടി രൂ​​പ​​യാ​​ണ് അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ക​​യ​​ര്‍ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ വി​​പ​​ണി ഉ​​റ​​പ്പു വ​​രു​​ത്തു​​ന്ന​​തി​​നാ​​യി വി​​ദേ​​ശ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് ക​​യ​​റ്റു​​മ​​തി വ​​ര്‍​ധി​​പ്പി​​ക്കാ​​ന്‍ സ​​ര്‍​ക്കാ​​ര്‍ സ​​ഹാ​​യം ന​​ല്‍​കും. വി​​പ​​ണി വി​​ക​​സ​​ന സ​​ഹാ​​യ​​മാ​​യി 10 കോ​​ടി​​യും അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്. വി​​ല​​സ്ഥി​​ര​​താ ഫ​​ണ്ടാ​​യി 35 കോ​​ടി​​യും അ​​നു​​വ​​ദി​​ച്ചു.

District News

ക​ർ​ഷ​ക​ഭാ​രം കു​റ​യ്ക്കു​ന്ന അ​ന​ന്തു മാ​ജി​ക്

പൂ​വ​ത്തി​ള​പ്പ്: അ​ധ്വാ​നി​ക്കു​ന്ന ക​ർ​ഷ​ക​ന് ആ​ശ്വാ​സ​മാ​കു​ന്ന ക​ണ്ടു​പി​ടി​ത്ത​ത്തി​ന്‍റെ ത്രി​ല്ലി​ലാ​ണ് അ​ന​ന്തു ദി​ലീ​പ്. ക​ർ​ഷ​ക​ന്‍റെ അ​ധ്വാ​ന​ഭാ​രം പ​കു​തി​യാ​യി കു​റ​യ്ക്കു​ന്ന നൂ​ത​ന ക​ണ്ടു​പി​ടി​ത്ത​മാ​ണ് മ​ണ​ലു​ങ്ക​ല്‍ സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹൈ​സ്‌​കൂ​ളി​ലെ ഈ ​പ​ത്താം ക്ലാ​സു​കാ​ര​നെ ശ്ര​ദ്ധേ​യ​നാ​ക്കു​ന്ന​ത്.
കു​രു​മു​ള​ക് ചെ​ടി​ക​ള്‍​ക്ക് യാ​തൊ​രു കേ​ടു​പാ​ടും വ​രു​ത്താ​തെ നാ​ല് മ​ണി​ക്കൂ​ര്‍ കൊ​ണ്ട് തീ​ര്‍​ക്കു​ന്ന വി​ള​വെ​ടു​പ്പ് ര​ണ്ട് മ​ണി​ക്കൂ​റി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ഉ​പ​ക​ര​ണ​മാ​ണ് അ​ന​ന്തു​വി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.

വി​ള​വെ​ടു​പ്പ് സ​മ​യ​ത്ത് ചെ​ടി​യു​ടെ ത​ണ്ട്, ഇ​ല​ക​ള്‍, വ​ള്ളി​ക​ള്‍ എ​ന്നി​വ​യ്ക്ക് നാ​ശം സം​ഭ​വി​ക്കാ​തെ വേ​ഗ​ത്തി​ല്‍ വി​ള​വെ​ടു​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന​താ​ണ് ഈ ​സാ​ങ്കേ​തി​ക​വി​ദ്യ. ക​ര്‍​ഷ​ക​രു​ടെ സ​മ​യ​വും അ​ധ്വാ​ന​വും ലാ​ഭി​ക്കു​ന്ന​തി​നൊ​പ്പം വി​ള​വ് ന​ഷ്ട​വും ഒ​ഴി​വാ​ക്കാം. കേ​ന്ദ്ര ശാ​സ്ത്ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഇ​ന്‍​സ്പെ​യ​ര്‍ പു​ര​സ്കാ​ര​ത്തി​നും ഈ ​കൊ​ച്ചു​മി​ടു​ക്ക​ൻ അ​ർ​ഹ​നാ​യി.
ഇ​ന്‍​സ്പെ​യ​ര്‍ മ​നാ​ക് പ​ദ്ധ​തി വ​ഴി അ​ന​ന്തു​വി​ന് ജ​പ്പാ​ന്‍ യാ​ത്ര​യ്ക്കും അ​വ​സ​രം ല​ഭി​ച്ചു. 28 മു​ത​ല്‍ ജൂ​ലൈ 4 വ​രെ ന​ട​ക്കു​ന്ന സ​കു​റ സ​യ​ന്‍​സ് ഹൈ​സ്‌​കൂ​ള്‍ പ്രോ​ഗ്രാ​മി​ല്‍ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​ന​ന്തു പ​ങ്കെ​ടു​ക്കും.

2023-26 ബാ​ച്ചി​ലെ വി​ദ്യാ​ര്‍​ഥി​യാ​യ അ​ന​ന്തു​വി​ന്‍റെ നേ​ട്ടം ആ​ഘോ​ഷ​മാ​ക്കി സ്‌​കൂ​ളി​ല്‍ അ​നു​മോ​ദ​ന സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​തോ​മ​സ് ആ​യി​ലു​കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ തോ​മ​സ് മാ​മ്പു​ഴ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​മ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ജു ഏ​ബ്ര​ഹാം അ​ന​ന്തു​വി​ന് ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു.
കൊ​ഴു​വ​നാ​ല്‍ എ​ഇ​ഒ കെ.​ആ​ര്‍. ബി​ന്ദു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​ന്‍റി ബാ​ബു, ഹെ​ഡ്മാ​സ്റ്റ​ർ ജോ​ജി തോ​മ​സ്, അ​ധ്യാ​പി​ക ബി. ​ദീ​പ​മോ​ള്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. വി​ജു​മോ​ന്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി. ​മ​ഞ്ജി​മ മ​രി​യ​റ്റ് ജോ​സ്, സാ​നി മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ​ള്ളി​ക്ക​ത്തോ​ട് ഒ​ന്നാം മൈ​ല്‍ കൂ​ട്ടു​ങ്ക​ര ദി​ലീ​പ് കു​മാ​ർ-​സ​നി​ത ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​നാ​ണ് അ​ന​ന്തു. സ​ഹോ​ദ​ര​ൻ: അ​ശ്വി​ന്‍.

District News

ഇ​ട​മ​ല​ക്കു​ടി​ നി​വാ​സി​ക​ളു​ടെ സ്വ​പ്‌​ന​ങ്ങ​ളി​ല്‍ ക​രി​നി​ഴ​ല്‍

മൂ​ന്നാ​ര്‍: സം​സ്ഥാ​ന​ത്തെ ആ​ദ്യ ഗോ​ത്രവ​ര്‍​ഗ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി​ക്ക് ഒ​ട്ടേ​റെ വി​ക​സ​ന സ്വ​പ്‌​ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ നി​സം​ഗ​ത​മൂ​ലം ഉ​ന്ന​തി​ക​ളു​ടെ വി​ക​സ​നം മു​ര​ടി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​രു​ന്നു. ഇ​ട​മ​ല​ക്കു​ടി​യി​ല്‍ എ​ളു​പ്പ​ത്തി​ല്‍ എ​ത്തി​ച്ചേ​രാ​വു​ന്ന സൊ​സൈ​റ്റി​കു​ടി ഒ​ഴി​ച്ചാ​ല്‍ ഉ​ള്‍​വ​ന​ത്തി​ലു​ള്ള മ​റ്റ് ഉ​ന്ന​തി​ക​ളി​ല്‍ വി​ക​സ​നം ഇ​നി​യും എ​ത്തി​യി​ട്ടി​ല്ല.

വ​ന​ത്തി​നു​ള്ളി​ല്‍ റോ​ഡി​ല്ലാ​ത്ത ഉ​ന്ന​തി​ക​ള്‍ ഇ​പ്പോ​ഴു​മു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള ഇ​ഡ്ഡ​ലി​പ്പാ​റ റോ​ഡി​ന്‍റെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യെ​ങ്കി​ലും പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല. 13.5 കി​ലോ​മീ​റ്റ​ര്‍ റോ​ഡാ​ണ് ഇ​നി​യും പൂ​ര്‍​ത്തി​യാ​കാ​നു​ള്ള​ത്. കാ​ല​ങ്ങ​ളാ​യി കു​ടിനി​വാ​സി​ക​ള്‍ കാ​ത്തി​രി​ക്കു​ന്ന ഞാ​വ​ല്‍ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​വും എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. ഗോ​ത്രവി​ഭാ​ഗ​ത്തി​ന്‍റെ സം​സ്‌​കാ​ര​ത്തെ​യും ഭാ​ഷ​യെ​യും ചോ​ദ്യംചെ​യ്യു​ന്ന പ​ഠ​നരീ​തി​ക്കെ​തി​രേ​യും ആ​ക്ഷേ​പ​മു​ണ്ട്.

വ​ന​വി​ഭ​വ​ങ്ങ​ളും കാ​ര്‍​ഷി​ക വി​ള​ക​ളു​മെ​ല്ലാം ശേ​ഖ​രി​ച്ച് സ്വ​ന്തം നി​ല​യി​ല്‍ പു​റ​ത്തുകൊ​ണ്ടു​പോ​യി വി​ല്‍​ക്കാ​നു​ള്ള ആ​വ​ശ്യം വ​ര്‍​ഷ​ങ്ങ​ളാ​യി കു​ടിനി​വാ​സി​ക​ള്‍ ഉ​യ​ര്‍​ത്തു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. സൊ​സൈ​റ്റി​കു​ടി​യി​ല്‍നി​ന്നു നെ​ല്‍​മ​ണ​ല്‍​കു​ടി, കൂ​ട​ല്ലാ​ര്‍​കു​ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ കു​ടി​ക​ളി​ലു​ള്ള​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ശ​ക്ത​മാ​ക്കു​ന്ന​തി​ന് മാ​ര്‍​ഗ​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. ഇ​തുമൂ​ലം പ​ല കു​ടി​ക​ളും ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്.

ദു​ര്‍​ഘ​ടപ്ര​ദേ​ശ​മാ​യ ഇ​ട​മ​ല​ക്കു​ടി​യി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥി​ര​മാ​യി താ​മ​സി​ക്കാ​ത്ത​തും വി​ക​സ​ന മു​ര​ടി​പ്പി​ന് കാ​ര​ണ​മാ​ണ്. ഇ​വി​ടെ നി​യ​മ​നം ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥി​ര​മാ​യി ജോ​ലി​ക്കെ​ത്താ​റി​ല്ല. മാ​സ​ത്തി​ല്‍ 15 ദി​വ​സ​മെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വി​ടെ സേ​വ​നം ചെ​യ്യ​ണ​മെ​ന്ന ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പ​ല​പ്പോ​ഴും പാ​ലി​ക്ക​പ്പെ​ടാ​റി​ല്ല.

ഇ​ട​മ​ല​ക്കു​ടി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് വ​നം, പൊ​തു​മ​രാ​മ​ത്ത്, റ​വ​ന്യു വ​കു​പ്പ് ഉ​ള്‍​പ്പെ​ടെ വ​കു​പ്പു​ക​ള്‍ ത​മ്മി​ലു​ള്ള ഏ​കോ​പ​നം ഇ​ല്ലാ​ത്ത​തും വി​ക​സ​ന​ത്തി​ന് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ഉ​ന്ന​തി​യി​ലു​ള്ള​വ​രു​ടെ ആ​ക്ഷേ​പം.

District News

മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

​മൂ​ല​മ​റ്റം: തൊ​ടു​പു​ഴ-പു​ളി​യ​ന്‍​മ​ല സം​സ്ഥാ​ന​പാ​ത​യി​ല്‍ കു​രു​തി​ക്ക​ള​ത്തി​ന് സ​മീ​പം മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. റോ​ഡ​രി​കി​ല്‍ നി​ന്ന വ​ലി​യ ത​ണ​ല്‍​മ​ര​മാ​ണ് റോ​ഡി​ന് കു​റു​കെ വീ​ണ​ത്. ഇ​തോ​ടെ ഒ​രു മ​ണി​ക്കൂ​റോ​ളം ഇ​രു​ഭാ​ഗ​ത്തേ​ക്കു​മു​ള്ള ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ട്ടു.

സം​ഭ​വ സ​മ​യ​ത്ത് വാ​ഹ​ന​ങ്ങ​ളോ ആ​ളു​ക​ളോ ക​ട​ന്നു​പോ​കാ​ത്ത​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ഏ​റെ തി​ര​ക്കേ​റി​യ സ​മ​യ​ത്ത് മ​രം വീ​ണ​തി​നാ​ല്‍ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ജോ​ലി​ക്കാ​യി പോ​കു​ന്ന​വ​രും ഉ​ള്‍​പ്പെ​ടെ വ​ഴി​യി​ല്‍ കു​ടു​ങ്ങു​ക​യും ചെ​യ്തു. യാ​ത്ര​ക്കാ​രാ​ണ് വി​വ​രം അ​ഗ്‌​നിര​ക്ഷാസേ​ന​യെ അ​റി​യി​ച്ച​ത്. ഉ​ട​ന്‍​ത​ന്നെ മൂ​ല​മ​റ്റ​ത്തുനി​ന്നു സേ​നാം​ഗ​ങ്ങ​ള്‍ സ്ഥ​ല​ത്തെ​ത്തി.

വൈ​ദ്യു​ത പോ​സ്റ്റു​ക​ളും ലൈ​നു​ക​ളും ത​ക​ര്‍​ന്ന​തി​നാ​ല്‍ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രെ വി​ളി​ച്ചു​വ​രു​ത്തി ലൈ​ന്‍ ഓ​ഫ് ചെ​യ്ത ശേ​ഷം മ​രം മു​റി​ച്ചു നീ​ക്കു​ക​യാ​യി​രു​ന്നു. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മരം റോ​ഡ​രി​കി​ലേ​ക്ക് മാ​റ്റി​യശേ​ഷം ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. ഫ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി​ബി​ന്‍ എ.​ ത​ങ്ക​പ്പ​ന്‍, റോ​യി മാ​ത്യു, കെ.​ സ​ന്ദീ​പ്, ജയിം​സ് തോ​മ​സ്, എ.​ആ​ര്‍.​ അ​ര​വി​ന്ദ്, കെ.​ പ്ര​ശാ​ന്ത് എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ മു​ന്നു​ങ്ക​വ​യ​ലി​ല്‍ മ​രം വീ​ണ​തും സേ​ന മു​റി​ച്ചു​മാ​റ്റി​യി​രു​ന്നു. പാ​ല​ത്തി​ലേ​ക്കു​ള്ള ന​ട​പ്പാ​ത​യി​ലാ​ണ് മ​രം വീ​ണ​ത്. അ​തി​നാ​ല്‍ പാ​ലംവ​ഴി വീ​ടു​ക​ളി​ലേ​ക്ക് ക​ട​ന്നു​പോ​കു​ന്ന നി​ര​വ​ധി ആ​ളു​ക​ള്‍ ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു.

അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തം​ഗം ലി​സിമോ​ള്‍ വി​വ​ര​മ​റി​യി​ച്ച​തി​നെത്തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ സേ​നാം​ഗ​ങ്ങ​ള്‍ മ​രം മു​റി​ച്ചുമാ​റ്റി ഗതാഗതത​ട​സം ഒ​ഴി​വാ​ക്കി.

District News

വാ​യ​ന​മാ​സം ആ​ഘോ​ഷ​ത്തി​ന് തു​ട​ക്കം

തൊ​ടു​പു​ഴ: ദേ​ശീ​യ വാ​യ​നമാ​സാ​ഘോ​ഷ​ത്തി​ന് കാ​ളി​യാ​ര്‍ സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ തു​ട​ക്ക​മാ​യി. ജി​ല്ലാ ഭ​ര​ണ​കൂ​ടം, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ്, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, പി.എ​ന്‍. ​പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ജി​ല്ലാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജോ​സ് വ​ഴു​ത​ന​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ഭാ​സ്‌​ക​ര്‍ മു​ഖ്യാ​തി​ഥി​യാ​യി. പി.​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കാ​ട്ടു​പ​ള്ളി റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​തോ​മ​സ് പോ​ത്ത​നാ​മു​ഴി വാ​യ​ന​ദി​ന സ​ന്ദേ​ശം ന​ല്‍​കി.

വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി.​സി.​ ഗീ​ത, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഐ.​ആ​ര്‍. പ്ര​സാ​ദ്, പ്ര​ഫ. ചാ​ക്കോ ക​രി​ന്തോ​ളി​ല്‍, സു​കു​മാ​ര്‍ അ​രി​ക്കു​ഴ, നെ​സി തോ​മ​സ്, ജോ​ര്‍​ജ് അ​ഗ​സ്റ്റി​ന്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ ​മാ​ത്യു, ലാ​ലു ച​ക​നാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​സ്എ​സ്എ​ല്‍​സിക്ക് മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും എ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും വി​വി​ധ മേ​ഖ​ല​യി​ല്‍ മി​ക​വു കാ​ട്ടി​യ​വ​രെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

District News

മൂ​ന്നാ​റി​ലെ ഗ​താ​ഗ​തക്കു​രു​ക്ക്: അ​ടി​യ​ന്ത​ര ന​ട​പ​ടി ‌സ്വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​ന​ം

മൂ​ന്നാ​ര്‍: വി​നോ​ദ​സ​ഞ്ചാ​രകേ​ന്ദ്ര​മാ​യ മൂ​ന്നാ​റി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ദേ​വി​കു​ളം എം​എ​ല്‍​എ എ​ഫ്. രാ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന ട്രാ​ഫി​ക് ഉ​പ​ദേ​ശ​ക സ​മി​തി തീ​രു​മാ​നി​ച്ചു. ​ട്രാ​ഫി​ക് നി​യ​ന്ത്രി​ക്കാ​ന്‍ നി​ല​വി​ല്‍ പോ​ലീ​സു​കാ​രു​ടെ എ​ണ്ണം കു​റ​വാ​യ​തി​നാ​ല്‍ ഹോം ​ഗാ​ര്‍​ഡു​ക​ളെ​യും ട്രാ​ഫി​ക് വാ​ര്‍​ഡ​നെ​യും നി​യ​മി​ക്കും. പാ​ര്‍​ക്കിം​ഗ് ഫീ​സി​ല്‍നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ല്‍നി​ന്നും ഇ​വ​ര്‍​ക്കു​ള്ള വേ​ത​നം ന​ല്‍​കും. രാ​ജ​മ​ല​യി​ല്‍ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍ ത​ങ്ങ​ളു​ടെ വാ​ഹ​നം ദേ​ശീ​യോ​ദ്യാ​ന​ത്തി​ല്‍ പാ​ര്‍​ക്കിം​ഗി​ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്തു പാ​ര്‍​ക്കു ചെ​യ്യ​ണം. സ്ഥ​ലം മ​തി​യാ​കാ​തെ വ​ന്നാ​ല്‍ മാ​ത്രം റോ​ഡി​ല്‍ ഒ​രു വ​ശ​ത്ത് പാ​ര്‍​ക്കു ചെ​യ്യാ​ന്‍ അ​നു​മ​തി ന​ല്‍​കു​ക​യും ചെ​യ്യും.

ആ​ന​ച്ചാ​ല്‍ ഭാ​ഗ​ത്തെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ന്‍ ആ​ല്‍​ത്ത​റ​യി​ല്‍ പോ​ലീ​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തും. പ​ഴ​യ മൂ​ന്നാ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യ്ക്കു പു​റ​ത്ത് ദേ​ശീ​യ പാ​ത​യ്ക്കു സ​മീ​പം കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ നി​ര്‍​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. ദേ​ശീ​യ​പാ​ര്‍​ക്കി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍​ക്ക് സ​ന്ദ​ര്‍​ശ​ന​ത്തി​ന് സ​മ​യപ​രി​ധി നി​ശ്ച​യി​ക്കും.

മൂ​ന്നാ​റി​ല്‍ ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍ പോ​യി​ന്‍റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത ആ​രാ​യാ​ന്‍ റോ​ഡ് വി​ഭാ​ഗം ചീ​ഫ് എ​ന്‍​ജി​നി​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ വ​ണ്‍​വേ സം​വി​ധാ​നം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ്പാ​ക്കും. ഇ​തി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കാ​ന്‍ മൂ​ന്നാ​ര്‍ ഡി​വൈ​എ​സ്പി​യെ ചു​മ​ത​ല​പ്പെ​ടു​ത്തും. മൂ​ന്നാ​ര്‍ ടൗ​ണി​ലെ ഓ​ട്ടോ​ക​ളെ നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. ഇ​ത​നു​സ​രി​ച്ച് റോ​ഡി​നു സ​മാ​ന്ത​ര​മാ​യി ഓ​ട്ടോ നി​ര്‍​ത്താ​ന്‍ മാ​ത്ര​മേ അ​നു​മ​തി ന​ല്‍​കൂ.
കോ​ട​തി ഉ​ത്ത​ര​വി​ല്ലാ​ത്ത അ​ന​ധി​കൃ​ത വ​ഴി​യോ​ര വി​ല്‍​പ്പ​നശാ​ല​ക​ള്‍ ഒ​ഴി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​യും

അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കും. മാ​ട്ടു​പ്പെ​ട്ടി, ല​ക്കം എ​ന്നി​വി​ട​ങ്ങ​ള്‍ പു​തി​യ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​വാ​ന്‍ കെ​ഡി​എ​ച്ച്പി ക​മ്പ​നി​ക്കും കേ​ര​ള ഫോ​റ​സ്റ്റ് ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. തീ​രു​മാ​ന​ങ്ങ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​പ്പാ​ക്കു​ന്നു​ണ്ടോ​യെ​ന്ന് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ര്‍ വി​ല​യി​രു​ത്തും.

യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. മൂ​ന്നാ​ര്‍ ഡി​വൈ​എ​സ്പി എ​സ്.​ ച​ന്ദ്ര​കു​മാ​ര്‍ അ​ധ്യ​ക്ഷത വ​ഹി​ച്ചു. മൂ​ന്നാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ വി​ജ​യ​കു​മാ​ര്, ദേ​വി​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ ശ​ര​ണ്യ, പ​ള്ളി​വാ​സ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​യ സാ​ജു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

ക​ഞ്ഞി​ക്കു​ഴി​യി​ൽ വ​നി​ത ഓ​പ്പ​ൺ ജിം ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു​

ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി​യി​ൽ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച വ​നി​താ ഓ​പ്പ​ൺ ജിം ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് വ​നി​താ ഘ​ട​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി10 ല​ക്ഷം രൂ​പ മു​ട​ക്കി നി​ർ​മി​ച്ച ഓ​പ്പ​ൺ ജിമ്മി​ന്‍റെ ഉ​ദ്ഘാ​ട​നം റോ​യി കെ. ​പൗ​ലോ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഴ​യ​രി​ക്ക​ണ്ടം ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് ഓ​പ്പ​ൺ ജിം ​നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​മ​ളം മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​യി​മോ​ൻ സ​ണ്ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​തു​ല്യ വി. ​കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സോ​ന ട്രീ​സാ ജോ​ബി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത് കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സാ​വി​ത്രി സ​തീ​ശ​ൻ, രാ​ജേ​ശ്വ​രി രാ​ജ​ൻ, ദീ​പ ജോ​സ​ഫ്, സി​ബി​ച്ച​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ഇ​ടു​ക്കി ഹാ​പ്പി!

അ​ടി​മാ​ലി: മ​ല​യോ​ര ജ​ന​ത​യ്ക്ക് ആ​ശ്വാ​സ​മാ​യി യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റ്. ഇ​ടു​ക്കി ഉ​ള്‍​പ്പെ​ടെ​യു​ള്ള ജി​ല്ല​ക​ളി​ലെ ക​രി​നി​യ​മ​ങ്ങ​ള്‍​ക്കും ഭൂ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും അ​റു​തി​വ​രു​ത്താ​നു​ള്ള നി​ര്‍​ണാ​യ​ക നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് ബ​ജ​റ്റി​ല്‍ ഇ​ടം​പി​ടി​ച്ച​ത്.

കാ​ല​ഹ​ര​ണ​പ്പെ​ട്ട ഭൂ​പ​തി​വ് നി​യ​മ​ഭേ​ദ​ഗ​തി, വ​ന്യ​മൃ​ഗ​ശ​ല്യം തു​ട​ങ്ങി​യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ബ​ജ​റ്റി​ല്‍ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. പ​ട്ട​യ ഭൂ​മി​യി​ലെ നി​ര്‍​മാ​ണ​ങ്ങ​ള്‍ ഉ​പാ​ധി​ര​ഹി​ത​മാ​യി ക്ര​മ​വ​ത്ക​രി​ച്ചു ന​ല്‍​കാ​നു​ള്ള ബ​ജ​റ്റ് നി​ര്‍​ദേ​ശം ഭൂ​പ​തി​വ് നി​യ​മ​ത്തി​ല്‍ കാ​ത​ലാ​യ ഭേ​ദ​ഗ​തി​ക്ക് വ​ഴി​യൊ​രു​ക്കും.

ഏ​ക​വി​ള തോ​ട്ട​ങ്ങ​ളു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​നാ​യി ബ​ഹു​വി​ള കൃ​ഷി​രീ​തി പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നും ഫാം ​ടൂ​റി​സ​ത്തി​ന് അ​നു​മ​തി ന​ല്‍​കു​മെ​ന്നു​മു​ള്ള പ്ര​ഖ്യാ​പ​നം കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് ഉ​ണ​ര്‍​വേ​കും.

തൊ​ടു​പു​ഴ​യ്ക്ക്
മി​ക​ച്ച പ​രി​ഗ​ണ​ന​യെ​ന്ന് അ​പു

തൊ​ടു​പു​ഴ: മ​ല​ങ്ക​ര​യി​ല്‍ ടൂ​റി​സ​ത്തി​നും ഫി​ലിം ആ​ൻ​ഡ് നോ​ള​ഡ്ജ് സി​റ്റി​യു​ടെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും തൊ​ടു​പു​ഴ സ്റ്റേ​ഡി​യം നി​ര്‍​മാ​ണ​ത്തി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നു​ള്ള പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ഒ​രു കോ​ടി രൂ​പ വീ​തം വ​ക​യി​രു​ത്തി​യെ​ന്ന് ചീ​ഫ് വി​പ് അ​പു ജോ​ൺ ജോ​സ​ഫ്.
പു​റ​പ്പു​ഴ-​വ​ഴി​ത്ത​ല റോ​ഡ്, മു​ട്ടം ബൈ​പാ​സ്, മു​ത​ല​ക്കോ​ടം ബൈ​പാ​സ്, കാ​രി​ക്കോ​ട്-​ചു​ങ്കം ബൈ​പാ​സ് എ​ന്നി​വ​യ്ക്ക് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി ഓ​രോ കോ​ടി രൂ​പ​യും ബ​ജ​റ്റി​ല്‍ അ​നു​വ​ദി​ച്ചു. കാ​രി​ക്കോ​ട്-​ചാ​ലം​കോ​ട്-​പ​ട്ട​യം​ക​വ​ല റോ​ഡി​ന് 2.5 കോ​ടി​യും നെ​ല്ലാ​പ്പാ​റ-​മ​ട​ക്ക​ത്താ​നം ബൈ​പാ​സ് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലി​ന് 50 ല​ക്ഷ​വും അ​നു​വ​ദി​ച്ചു.

തൊ​ടു​പു​ഴ-​ക​ലൂ​ര്‍ റോ​ഡി​ന് നാ​ലു കോ​ടി, ഇ​റ​ക്കും​പു​ഴ-​പു​ലി​മ​ന റോ​ഡ് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലി​ന് 50 ല​ക്ഷം, വെ​ങ്ങ​ല്ലൂ​ർ-​മു​ണ്ട​ന്‍​മു​ടി റോ​ഡി​ന് ര​ണ്ടു​കോ​ടി​യും തൊ​ടു​പു​ഴ​യാ​റി​ന് കു​റു​കെ ഒ​ള​മ​റ്റ​ത്ത് പാ​ലം നി​ര്‍​മാ​ണ​ത്തി​നും തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

വ​ണ്ണ​പ്പു​റം-​തൊ​മ്മ​ന്‍​കു​ത്ത് റോ​ഡ്, വെ​ള്ളി​യാ​മ​റ്റം-​കു​രു​തി​ക്ക​ളം റോ​ഡ്, പ​ടി. കോ​ടി​ക്കു​ളം-​ക​ലൂ​ര്‍ റോ​ഡ്, കെ​എ​സ്ആ​ര്‍​ടി​സി ജം​ഗ്ഷ​ന്‍ വി​ക​സ​നം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള്‍​ക്കും ബ​ജ​റ്റി​ല്‍ ടോ​ക്ക​ണ്‍ തു​ക നീ​ക്കി​വ​ച്ചി​ട്ടു​ണ്ടെ​ന്നും അ​പു ജോ​ണ്‍ ജോ​സ​ഫ് പ​റ​ഞ്ഞു.
മ​ല​യോ​ര ജ​ന​ത​യ്ക്കു​ള്ള സ​മ്മാ​ന​മെ​ന്ന് ജോ​യി വെ​ട്ടി​ക്കു​ഴി

ക​ട്ട​പ്പ​ന: പ​ട്ട​യ​ഭൂ​മി​യി​ൽ നി​ല​വി​ലു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ ഉ​പാ​ധി​ര​ഹി​ത​മാ​യി ക്ര​മ​വ​ത്ക​രി​ക്കു​മെ​ന്ന ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം മ​ല​യോ​ര ജ​ന​ങ്ങ​ൾ​ക്കു​ള്ള സ​മ്മാ​ന​മാ​ണെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി. ക​ർ​ഷ​ക​താ​ത്പ​ര്യം പ​രി​ഗ​ണി​ച്ച് കോ​ട​തി​ക​ളി​ലെ കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി പ​ട്ട​യം വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ഹൈ​റേ​ഞ്ചി​ലെ ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്.

ഏ​ലം പ​ട്ട​യ​ഭൂ​മി​യി​ലെ നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കാ​ൻ പാ​ടി​ല്ലെ​ന്ന മു​ൻ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കാ​നു​ള്ള നി​ർ​ദേ​ശം ക​ർ​ഷ​ക​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കും.

ഫാം ​ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​വും റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 250 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ന്ന​തും കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വ് ന​ൽ​കു​മെ​ന്നും ജോ​യി വെ​ട്ടി​ക്കു​ഴി പ​റ​ഞ്ഞു.

District News

മു​ല്ല​പ്പെ​രി​യാ​ര്‍:ത​മി​ഴ്‌​നാ​ട് നി​ല​പാ​ട് കേ​ര​ളവി​രു​ദ്ധം

​തൊ​ടു​പു​ഴ: മു​ല്ല​പ്പെ​രി​യാ​റി​ല്‍ പു​തി​യ അ​ണ​ക്കെ​ട്ട് അ​നു​വ​ദി​ക്കി​ല്ലെ​ന്ന ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ലെ നി​ല​പാ​ട് കേ​ര​ളവി​രു​ദ്ധ​വും ഫെ​ഡ​റ​ല്‍ വ്യ​വ​സ്ഥ​യോ​ടു​ള്ള വെ​ല്ലു​വി​ളി​യും ആ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ശ​ക്ത​മാ​യ നി​ല​പാ​ട് എ​ടു​ക്ക​ണ​മെ​ന്നും മു​ല്ല​പ്പെ​രി​യാ​ര്‍ ജ​ന​സം​ര​ക്ഷ​ണ​സ​മി​തി ജ​ന​റ​ല്‍ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ന്‍റെ സ്ഥ​ല​ത്ത് സു​ര​ക്ഷ​യ്ക്കാ​യി ഡാം ​നി​ര്‍​മാ​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്ന ത​മി​ഴ്‌​നാ​ട് നി​ല​പാ​ട് അ​പ​ല​പ​നീ​യ​മാ​ണ്.

ദേ​ശീ​യ​വും അ​ന്ത​ര്‍​ദേ​ശീ​യ​വു​മാ​യ ഏ​ജ​ന്‍​സി​ക​ള്‍ ന​ട​ത്തി​യ പ​ഠ​നം അ​ണ​ക്കെ​ട്ടി​ന്‍റെ ഗു​രു​ത​ര അ​പ​ക​ടാ​വ​സ്ഥ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​താ​ണ്. ഭൂ​ക​മ്പ​സാ​ധ്യ​താ പ്ര​ദേ​ശ​മെ​ന്ന പ​ഠ​ന റി​പ്പോ​ര്‍​ട്ടും ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ നാ​ല്‍​പ​ത് ല​ക്ഷ​ത്തി​ല​ധി​കം ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന അ​ണ​ക്കെ​ട്ട് പുതു​ക്കി നി​ര്‍​മി​ക്കാ​ന്‍ യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ഇ​ച്ഛാ​ശ​ക്തി കാ​ണി​ക്ക​ണം.

ത​മി​ഴ്‌​നാ​ട്ടി​ല്‍ വി​ജ​യ് സ​ര്‍​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കു​ന്ന കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട് ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട് തി​രു​ത്തി​ക്കാ​ന്‍ ത​യാ​റാ​ക​ണം. ഡാ​മി​ന്‍റെ ഗു​രു​ത​രാ​വ​സ്ഥ കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി ത​മി​ഴ്‌​നാ​ടി​ന്‍റെ വെ​ല്ലു​വി​ളി​യെ അ​തി​ജീ​വി​ക്കാ​നും അ​ണ​ക്കെ​ട്ട് ഡീ ​ക​മ്മീ​ഷ​ന്‍ ചെ​യ്ത് പു​തി​യ ഡാ​മി​നു​ള്ള പ്ര​വ​ര്‍​ത്ത​നം ഉ​ട​ന്‍ ആ​രം​ഭി​ക്ക​ണ​മെ​ന്നും സു​പ്രീംകോ​ട​തി​യി​ല​ട​ക്കം കേ​ര​ള​ത്തി​ന്‍റെ വാ​ദ​മു​ഖ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലുണ്ടാ​യ വീ​ഴ്ച​ക​ള്‍ സം​ബ​ന്ധി​ച്ച് പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

പു​തി​യ അ​ണ​ക്കെ​ട്ട് കേ​ര​ള​ത്തി​ന്‍റെ ര​ക്ഷ എ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് കേ​ര​ള​ത്തി​ലെ എം​എ​ല്‍​എ​മാ​ര്‍, എം​പി​മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കാ​നും ജൂ​ലൈ എ​ട്ടി​ന് സെ​ക്ര​ട്ടേറി​യ​റ്റ് ധ​ര്‍​ണ ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ.​റോ​യ് വാ​രി​കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പി.​ടി.​ശ്രീ​കു​മാ​ര്‍, പി​ആ​ര്‍​ഒ ഷി​ബു കെ.​ ത​മ്പി, ഖാ​ലി​ദ് സ​ഖാ​ഫി, സം​ഗീ​ത വി​ശ്വ​നാ​ഥ​ന്‍, സി.​എ.​ ജോ​യ്, ശാ​ന്താ​റാം തോ​ളൂ​ര്‍, കെ.​പി. ച​ന്ദ്ര​ന്‍, ശ്രീ​രാ​ജ് ചി​റ്റ​ക്കാ​ട്ട്, ടി​ജി ക​ല്ല​ന്‍, സ​ന്തോ​ഷ് കൃ​ഷ്ണ​ന്‍, ബെ​ന്നി കോ​ട്ട​പ്പു​റം, അ​രു​ണ്‍​രാ​ജ് പൂ​യ​പ്പ​ള്ളി, ഡോ. ​റോ​ബി​ന്‍ മാ​ത്യു, രാ​ഖി സ​ക്ക​റി​യ, ര​വി പോ​റ്റി, ഷാ​ജി ഫി​ലി​പ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ഗ്യാ​സ് ക​രി​ഞ്ച​ന്ത​യും പൂ​ഴ്ത്തി​വ​യ്പും; കേ​ര​ള മ​ഹി​ളാസം​ഘം മി​ന്ന​ല്‍ സ​മ​രം ന​ട​ത്തി

നെ​ടു​ങ്ക​ണ്ടം: പാ​ച​ക​വാ​ത​ക ഏ​ജ​ന്‍​സി​ക​ള്‍ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ള്‍ ക​രി​ഞ്ച​ന്ത​യി​ല്‍ വി​ൽ​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് കേ​ര​ള മ​ഹി​ളാ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ടു​മ്പ​ന്‍​ചോ​ല താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ലേ​ക്ക് മി​ന്ന​ല്‍ സ​മ​രം ന​ട​ത്തി. ഗാ​ര്‍​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ള്‍ ഗ്യാ​സ് സി​ലി​ണ്ട​ര്‍ ബു​ക്ക് ചെ​യ്ത ശേ​ഷ​വും പ​ല ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞാ​ണ് സി​ലി​ണ്ട​ര്‍ ന​ൽ​കു​ന്ന​ത്. ഗ്യാ​സ് ഏ​ജ​ന്‍​സി​ക​ളി​ല്‍ സ്റ്റോക്കുണ്ടെ​ങ്കി​ലും ദി​വ​സ​വു​മു​ള്ള വി​ത​ര​ണം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തു​മൂ​ലം മ​ണി​ക്കൂ​റു​ക​ളോ​ളം ക്യൂനി​ന്നാ​ല്‍ പോ​ലും ഗ്യാ​സ് ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. ഗ്യാ​സ് ഏ​ജ​ന്‍​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​പ​ക​മാ​യി സി​ലി​ണ്ട​റു​ക​ള്‍ ഇ​ട​നി​ല​ക്കാ​ര്‍​ക്ക് വി​റ്റ​ഴി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​വ​ര്‍ സി​ലി​ണ്ട​റി​ന് 2,000 രൂ​പ മു​ത​ല്‍ 2,500 രൂ​പ വ​രെ കൂ​ടു​ത​ൽ ഈ​ടാ​ക്കു​ക​യാ​ണ്.
ഗ്യാ​സ് പൂ​ഴ്ത്തി​വ​യ്പും ക​രി​ഞ്ച​ന്ത​യും സം​ബ​ന്ധി​ച്ച് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റെ അ​റി​യി​ച്ചി​ട്ടും സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​നെത്തു​ട​ര്‍​ന്നാ​ണ് കേ​ര​ള മ​ഹി​ളാ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ലേ​ക്ക് മി​ന്ന​ല്‍ സ​മ​രം ന​ട​ത്തി​യ​ത്. സ​മ​രം കേ​ര​ള മ​ഹി​ളാസം​ഘം എ​ന്‍​എ​ഫ്ഐ​ഡ​ബ്ല്യു സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം കെ.​സി. ആ​ലീസ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
നേ​താ​ക്ക​ളാ​യ ശ്രീ​ദേ​വി എ​സ്. ലാ​ല്‍, ലേ​ഖ ത്യാ​ഗ​രാ​ജ​ന്‍, മ​ഞ്ജു സു​രേ​ഷ്, സി​ന്ധു പ്ര​കാ​ശ്, ര​ഞ്ജി​നി അ​ജീ​ഷ് മു​തു​കു​ന്നേ​ല്‍, ഷീ​ന അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. തു​ട​ര്‍​ന്ന് സി​പി​ഐ നേ​താ​ക്ക​ളാ​യ സു​രേ​ഷ് പ​ള്ളി​യാ​ടി​യി​ല്‍, അ​ജീ​ഷ് മു​തു​കു​ന്നേ​ല്‍, വി​ന്‍​സ​ന്‍റ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രാ​തി എ​ഴു​തി രേ​ഖാ​മൂ​ലം ഉ​ദ്യോ​ഗ​സ്ഥ​രെ ഏ​ല്‍​പ്പി​ച്ചു.

District News

ഫു​ട്‌​ബോ​ള്‍ ആ​വേ​ശ​ത്തി​ല്‍ മു​ത​ല​ക്കോ​ടം​ സ്‌​കൂ​ള്‍

മു​ത​ല​ക്കോ​ടം: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തിന്‍റെ ആ​ര​വ​ത്തി​ല്‍ മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ര്‍​ജ് എ​ച്ച്എ​സ്എ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍. പോ​ര്‍​ച്ചു​ഗ​ല്‍, അ​ര്‍​ജ​ന്‍റീ​ന ടീ​മു​ക​ളാ​യി തി​രി​ഞ്ഞു ന​ട​ത്തി​യ സൗ​ഹൃ​ദമ​ത്സ​രം സ​ന്തോ​ഷ് ട്രോ​ഫി താ​രം പി.​എ.​ സ​ലിംകു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത്സ​ര​ത്തി​ല്‍ അ​ര്‍​ജ​ന്‍റീ​ന ടീം ​വി​ജ​യി​ക​ളാ​യി.

സ്‌​കൂ​ള്‍ അ​സി. മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് ചാ​ര​നാ​ല്‍, മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ ശ്രീ​ജ രാ​ജേ​ഷ്, പ്ര​ധാ​നാ​ധ്യാ​പി​ക ലി​ന്‍​സിമോ​ള്‍ സ്‌​ക​റി​യ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി​ല്‍ ജോ​സ്, കാ​യി​കാ​ധ്യാ​പ​ക​ന്‍ ജി​മ്മി ജോ​സ്, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ജോ​മോ​ന്‍ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചി​ലെ മി​ന്ന​ല്‍ര​ക്ഷാ​ചാ​ല​കം മോ​ഷ്ടി​ച്ച പ്ര​തി​ക​ള്‍ പി​ടി​യി​ല്‍

തൊ​ടു​പു​ഴ: ന​ഗ​ര​മ​ധ്യ​ത്തി​ലെ ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന മി​ന്ന​ല്‍ ര​ക്ഷാ​ചാ​ല​കം മോ​ഷ്ടി​ച്ച കേ​സി​ല്‍ ര​ണ്ടു പ്ര​തി​ക​ള്‍ തൊ​ടു​പു​ഴ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ബീ​ഹാ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​രൂ​ഖ് (29), ആ​ലു​വ സ്വ​ദേ​ശി ശി​വ​പ്ര​സാ​ദ് (60) എ​ന്നി​വ​രാ​ണ് വ​ല​യി​ലാ​യ​ത്.
സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ബ്ദു​ള്ള (28) പോ​ലീ​സി​നെ​ക്ക​ണ്ട് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ശി​വ​പ്ര​സാ​ദ് ആ​ലു​വ​യി​ലെ ആ​ക്രി​വ്യാ​പാ​രി​യാ​ണ്. മോ​ഷ​ണ​വ​സ്തു വാ​ങ്ങി​യ​ത് ഇ​യാ​ളാ​യി​രു​ന്നു. ഒ​രാ​ഴ്ച മു​മ്പാ​ണ് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി തൊ​ടു​പു​ഴ ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചി​ലെ മി​ന്ന​ല്‍ ര​ക്ഷാ​ചാ​ല​കം മോ​ഷ്ടി​ച്ച​ത്. ഇ​തി​ന്‍റെ മു​ക​ള്‍​ഭാ​ഗം നി​ര്‍​ത്തി​യ​ശേ​ഷം താ​ഴ്ഭാ​ഗ​ത്തെ ചെ​മ്പ് പാ​ളി​ക​ളാ​ണ് ആ​ദ്യം ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്.

ഈ ​സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷം മു​ക​ള്‍​ഭാ​ഗ​വും മോ​ഷ്ടി​ച്ച​ത്. 40 കി​ലോ​യോ​ളം ചെ​മ്പാ​ണ് ഇ​വ​ര്‍ ക​ട​ത്തി​യ​ത്.
മോ​ഷ്ടി​ച്ച ചെ​മ്പ് ആ​ലു​വ​യി​ലെ ആ​ക്രി​ക്ക​ട​യി​ല്‍ എ​ത്തി​ച്ച് വി​ല്‍​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. കി​ലോ​യ്ക്ക് 800 രൂ​പ നി​ര​ക്കി​ല്‍ വാ​ങ്ങി​യ ആ​ക്രി​ക്ക​ട​ക്കാ​ര​നാ​യ ശി​വ​പ്ര​സാ​ദ് കി​ലോ​യ്ക്ക് 1100 രൂ​പ​യ്ക്ക് മ​റ്റൊ​രാ​ള്‍​ക്ക് മ​റി​ച്ചു​വി​ല്‍​ക്കു​ക​യും ചെ​യ്തു. പെ​രു​മ്പാ​വൂ​രി​ലെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​മ്പി​ല്‍ താ​മ​സി​ക്കു​ന്ന​വ​രാ​ണ് പ്ര​തി​ക​ള്‍.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​വ​ര​ട​ങ്ങു​ന്ന സം​ഘം സ​മാ​ന​മാ​യ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. കോ​ത​മം​ഗ​ലം, പി​റ​വം, പു​ത്ത​ന്‍​കു​രി​ശ്, അ​ങ്ക​മാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലും ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചി​ലെ മി​ന്ന​ല്‍ ര​ക്ഷാ​ചാ​ല​കം മോ​ഷ്ടി​ച്ചി​രു​ന്നു. കോ​ത​മം​ഗ​ല​ത്ത് അ​ഞ്ചു​പേ​ര്‍ ചേ​ര്‍​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യം പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

രാ​ത്രി​സ​മ​യ​ത്ത് സ്ഥ​ല​ത്തെ​ത്തു​ന്ന പ്ര​തി​ക​ള്‍ ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് എ​വി​ടെ​യെ​ന്ന് ചോ​ദി​ച്ച് മ​ന​സി​ലാ​ക്കി​യ ശേ​ഷ​മാ​ണ് മോ​ഷ​ണം. പ​ല ഓ​ഫീ​സു​ക​ളി​ലും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രോ പു​റ​ത്ത് ലൈ​റ്റു​ക​ളോ ഇ​ല്ലാ​ത്ത​തും മോ​ഷ്ടാ​ക്ക​ള്‍​ക്ക് സ​ഹാ​യ​ക​മാ​യി​രു​ന്നു. മ​റ്റൊ​രു മോ​ഷ​ണ​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ങ്ക​മാ​ലി​യി​ല്‍​നി​ന്നു പോ​ലീ​സ് പ്ര​തി​ക​ളെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്.
തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി പി.​എം. ബൈ​ജു​വി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം എ​സ്‌​ഐ അ​രു​ണ്‍ ച​ന്ദ്ര​ന്‍, എ​എ​സ്‌​ഐ റെ​ജി, സി​പി​ഒ​മാ​രാ​യ കെ.​ആ​ര്‍. സ​നൂ​പ്, ബി​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി മു​ട്ടം സ​ബ് ജ​യി​ലി​ൽ റി​മാ​ന്‍​ഡ് ചെ​യ്തു.

District News

ബു​ക്ക് സ്റ്റാ​ൾ ഗോ​ഡൗ​ണി​ൽ​ മോ​ഷണം: ര​ണ്ടു പേ​ർ പി​ടി​യി​ൽ

അ​ടി​മാ​ലി: ന​ള​ന്ദ ബു​ക്ക് സ്റ്റാ​ളി​ന്‍റെ ഗോ​ഡൗ​ണി​ൽനി​ന്നു ബു​ക്കു​ക​ൾ മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു​ പേ​ർ പി​ടി​യി​ലാ​യി. സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​രാ​യ ര​ണ്ടു പേ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ടി​മാ​ലി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ബൈ​സ​ൺ​വാ​ലി സ്വ​ദേ​ശി മു​ത്തു​വേ​ലി​ൽ പ്ര​ദീ​പ് (38), മ​ച്ചി​പ്ലാ​വ് സ്വ​ദേ​ശി മു​ട്ടു​ചി​റ​യി​ൽ ജ​സ്റ്റി​ൻ (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ബു​ക്കു​ക​ൾ കാ​റി​ൽ ക​ട​ത്തിക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. 20,000 രൂ​പ വി​ല​മ​തി​ക്കു​ന്ന നോ​ട്ട്ബു​ക്കു​ക​ളാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി അ​ടി​മാ​ലി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് ന​ള​ന്ദ ബു​ക്ക് സ്റ്റാ​ൾ. ഒ​ന്ന​ര​ മാ​സം മു​മ്പ് ഗോ​ഡൗ​ണി​ൽനി​ന്നു നാ​ല​ര ല​ക്ഷം രൂ​പ​യു​ടെ ബു​ക്കു​ക​ൾ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് അ​ടി​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ്ഥാ​പ​ന ഉ​ട​മ​യാ​യ റെ​ജി​കു​മാ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി അ​ടി​മാ​ലി ജെ​ന്ന റെസി​ഡ​ൻ​സി റോ​ഡി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്പോ​ൾ ന​ള​ന്ദ ബു​ക്ക് സ്റ്റാ​ളി​ന്‍റെ ഗോ​ഡൗ​ണിന്‍റെ ഷ​ട്ട​ർ പെ​ട്ടെ​ന്ന് അ​ട​ച്ചുപൂ​ട്ടി പ്ര​ദീ​പ് കാ​റി​ൽ ക​യ​റു​ന്ന​ത് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. സം​ശ​യം തോ​ന്നി​യ പോ​ലീ​സ് പ്ര​ദീ​പിന്‍റെ കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ നാ​ലുകെ​ട്ട് നോ​ട്ടു​ബു​ക്കു​ക​ൾ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പോ​ലീ​സ് പ്ര​ദീ​പി​നെ ചോ​ദ്യംചെ​യ്ത​പ്പോ​ൾ ന​ള​ന്ദ ബു​ക്ക് സ്റ്റാ​ളി​ലെ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്ന് പ്ര​ദീ​പ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് സ്ഥാ​പ​ന ഉ​ട​മ റെ​ജി​കു​മാ​റി​നെ പോ​ലീ​സ് ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് മോ​ഷ​ണം വ്യ​ക്ത​മാ​യ​ത്. പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ നി​ല​വി​ൽ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ജെ​സ്റ്റി​നാ​ണ് ഗോ​ഡൗ​ണി​ന്‍റെ താ​ക്കോ​ൽ ന​ൽ​കി​യ​തെ​ന്ന് പ​റ​ഞ്ഞു. ന​ള​ന്ദ ബു​ക്ക് സ്റ്റാ​ളി​ൽ എ​ത്തി ജ​സ്റ്റി​നെ ചോ​ദ്യം ചെ​യ്ത​തോ​ടെ താ​ക്കോ​ൽ ന​ൽ​കി​യ​ത് താ​നാണെ​ന്ന് പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. ഇ​രു​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

District News

തൊ​ടു​പു​ഴ​യാ​റി​ല്‍ വീ​ട്ട​മ്മ​യെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യി

തൊ​ടു​പു​ഴ: പു​ഴ​യി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് വീ​ട്ട​മ്മ​യെ കാ​ണാ​താ​യി. തൊ​ടു​പു​ഴ​യാ​റി​ല്‍ വെ​ങ്ങ​ല്ലൂ​ര്‍ പാ​ല​ത്തി​നു സ​മീ​പ​മു​ള്ള കു​ളി​ക്ക​ട​വി​ല്‍നി​ന്നാ​ണ് വ​യോ​ധി​ക​യാ​യ വീ​ട്ട​മ്മ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​തെ​ന്നാ​ണ് സം​ശ​യം. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ പു​ഴ​യി​ല്‍ അ​ക​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. ബി​എ​സ്എ​ന്‍​എ​ല്‍ ക്വാ​ര്‍​ട്ടേ​ഴ്‌​സി​നു​സ​മീ​പം താ​മ​സി​ക്കു​ന്ന 78കാ​രി​യാ​യ വ​യോ​ധി​ക​യെ കാ​ണാ​താ​യ​താ​യി കാ​ണി​ച്ച് ബ​ന്ധു​ക്ക​ള്‍ തൊ​ടു​പു​ഴ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പോ​ലീ​സാ​ണ് ഫ​യ​ര്‍​ഫോ​ഴ്‌​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്.
കു​ളി​ക്ക​ട​വി​ല്‍ ഇ​വ​രു​ടെ ചെ​രി​പ്പ് ക​ണ്ടെ​ത്തി​യ​താ​ണ് അ​ഭ്യൂ​ഹ​ത്തി​നു കാ​ര​ണ​മാ​യ​ത്.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മു​ത​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ സ്‌​കൂ​ബാ സം​ഘം ശ​ക്ത​മാ​യ ഒ​ഴു​ക്കു​ള്ള ന​ദി​യി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഈ​രാ​റ്റു​പേ​ട്ട​യി​ല്‍നി​ന്നെ​ത്തി​യ ന​ന്‍​മ​ക്കൂ​ട്ട​വും തെ​ര​ച്ചി​ലി​ല്‍ പ​ങ്കെ​ടു​ത്തു. ഇ​ന്ന് കോ​ത​മം​ഗ​ലം , മൂ​വാ​റ്റു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നു​ള്ള സ്‌​കൂ​ബാ ടീ​മി​നെ ഉ​ള്‍​പ്പെ​ടു​ത്തി വ്യാ​പ​ക​മാ​യി പു​ഴ​യി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തു​മെ​ന്ന് തൊ​ടു​പു​ഴ ഫ​യ​ര്‍​ഫോ​ഴ്‌​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

District News

ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

കു​രു​വി​ളാ​സി​റ്റി: ബൈ​ക്ക​പ​ക​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്നു യു​വാ​ക്ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു. പൂ​പ്പാ​റ സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹിം (22)​ ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പൂ​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ വി​ശ്വ (23), ആ​ൽ​ബി​ൻ (23)​ എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് മു​രി​ക്കും​തൊ​ട്ടി പ​ള​ളി​ക്ക് സ​മീ​പം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റി​ഞ്ഞ​ത്.

മൂ​ന്നു​പേ​രെയും രാ​ജ​കു​മാ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രിക്ക് ഗു​രു​ത​ര​മാ​യ​തി​നെത്തു​ട​ർ​ന്ന് തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ബ്ദു​ൾ റ​ഹിം മ​രി​ച്ച​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടുന​ൽ​കി​യ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. പി​താ​വ് പീ​ർ മ​സ്താ​ൻ, മാ​താ​വ് ഫാ​ത്തി​മ, സ​ഹോ​ദ​ര​ൻ അ​ബ്ദു​ൾ ക​ലാം. പ​രി​ക്കേ​റ്റ മ​റ്റ് ര​ണ്ടു പേ​രും തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

District News

റിസോർട്ടിൽ മോഷണം: ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ

മൂ​ന്നാ​ർ: മൂ​ന്നാ​റി​ലെ റി​സോ​ർ​ട്ടി​ൽനി​ന്നും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ച്ച ത​മിഴ്‌​നാ​ട് സ്വ​ദേ​ശി​യെ തേ​നി ബ​സ്‌സ്റ്റാ​ൻ​ഡി​ൽനി​ന്നു പോ​ലീ​സ് പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് മ​ധു​ര സ്വ​ദേ​ശി​യും തേ​നി​യി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ നാ​ഗാ​ർ​ജു​ൻ (30) ആ​ണ് പി​ടി​യി​ലാ​യ​ത്. പ​ള്ളി​വാ​സ​ൽ ആ​റ്റു​കാ​ടു​ള്ള റി​സോ​ർ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന ദ​മ്പ​തി​ക​ളാ​യ സ​ഞ്ചാ​രി​ക​ളു​ടെ ര​ണ്ടു പ​വ​ൻ സ്വ​ർ​ണ​വും 13,000 രൂ​പ​യും ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്.

ദ​മ്പ​തി​ക​ൾ ഉ​റ​ങ്ങു​ന്ന​തി​നി​ടെ സ്ലൈ​ഡിം​ഗ് ജ​ന​ൽ തു​റ​ന്ന് അ​ക​ത്തു​ക​യ​റി​യാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഹൗ​സ് കീ​പ്പിം​ഗ് ജോ​ലി​ക്കെ​ത്തി​യ ദി​വ​സം ത​ന്നെ​യാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്.

മേ​ൽ​വിലാ​സം ഉ​ൾ​പ്പെ​ടെ ഒ​രു രേ​ഖ​യും ഇ​യാ​ൾ റി​സോ​ർ​ട്ടി​ൽ ന​ൽ​കി​യി​രു​ന്നി​ല്ല. ചി​ല ഫോ​ൺ ന​മ്പ​രു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.
മൂ​ന്നാ​ർ എ​സ്എച്ച്ഒ ​ജെ.​ ബി​നോ​ദ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

District News

പ​ത്തു കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍​

തൊ​ടു​പു​ഴ: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ക​രി​ങ്കു​ന്നം പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​ത്തു കി​ലോ​ ക​ഞ്ചാ​വു​മാ​യി മൂ​ന്നു യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യി. ക​രി​ങ്കു​ന്നം ത​ട്ടാ​ര​ത്ത​ട്ട കു​ന്നേ​ല്‍ ഷി​ന്‍​സ് അ​ഗ​സ്റ്റി​ന്‍ (29), കോ​ട​ത്ത് ത​റ​യി​ല്‍ അ​ശ്വി​ന്‍ രാ​ജ് (24), പാ​ലാ പൂ​വ​ര​ണി കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍ ജി​ജോ ജോ​ര്‍​ജ് (40) എ​ന്നി​വ​രെ​യാ​ണ് പോലീ​സും ഡാ​ന്‍​സാ​ഫ് ടീ​മും ചേ​ര്‍​ന്ന് പി​ടികൂ​ടി​യ​ത്.

ഇ​വ​ര്‍​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ന​ടു​ക്ക​ണ്ടം സ്വ​ദേ​ശി മോ​നാ​യി എ​ന്നു വി​ളി​ക്കു​ന്ന ശ്യാം ​ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 12.55 ഓ​ടെ പാ​ലാ റൂ​ട്ടി​ല്‍ കു​ഴി​മ​റ്റ​ത്തുവ​ച്ചാ​ണ് പ്ര​തി​ക​ളെ​യും ക​ഞ്ചാ​വും പി​ടികൂ​ടി​യ​ത്. ര​ഹ​സ്യവി​വ​ര​ത്തെത്തു​ട​ര്‍​ന്നാ​യി​രു​ന്നു പോ​ലീ​സ് പ​രി​ശോ​ധ​ന. മൂ​ന്നു ബൈ​ക്കു​ക​ളി​ലാ​യാ​ണ് പ്ര​തി​ക​ള്‍ ക​ഞ്ചാ​വു​മാ​യി എ​ത്തി​യ​ത്. പോ​ലീ​സി​നെ ക​ണ്ട​തോ​ടെ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രെ​ത്തി​യ ബൈ​ക്കു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

ഷി​ന്‍​സാ​ണ് മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ്പ​ന​യു​ടെ മു​ഖ്യ​സൂ​ത്ര​ധാ​ര​നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തൊ​ടു​പു​ഴ, ക​രി​ങ്കു​ന്നം, മു​ട്ടം പോ​ലീ​സ് സ്റ്റേഷ​നു​ക​ളി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രേ മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളു​ണ്ട്. ഇ​ടു​ക്കി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. ക​ഞ്ചാ​വി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യു​മെ​ന്ന് ക​രി​ങ്കു​ന്നം എ​സ്എ​ച്ച്ഒ പ​റ​ഞ്ഞു.

എ​സ്‌​ഐ​മാ​രാ​യ പി.​കെ.​ രാ​ജേ​ഷ്, മു​ഹ​മ്മ​ദ് അ​ലി, അ​രു​ണ്‍ സി.​ ഗോ​വി​ന്ദ്, എ​എ​സ്‌​ഐ പ്ര​ദീ​പ്, മ​ജീ​ഷ്, എ​സ്‌​സി​പി​ഒ​മാ​രാ​യ ശ്യാം, ​ദീ​പു, അ​ന​സ്, ഷാ​ന്‍, സി​പി​ഒമാ​രാ​യ അ​നീ​ഷ് സ​ത്താ​ര്‍, സു​നീ​ഷ് കു​മാ​ര്‍ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

District News

സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ പാ​ലാ​യ്ക്ക് മു​ന്തി​യ പ​രി​ഗ​ണ​ന

പാ​ലാ: സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​ള്ള 21 പ്ര​ധാ​ന പ​ദ്ധ​തി​ക​ള്‍ ഇ​ടം പി​ടി​ച്ചു.

ഇ​ല​വി​ഴാ​പൂ​ഞ്ചി​റ​യി​ല്‍ അ​ത്യാ​ധു​നി​ക ഗ​സ്റ്റ് ഹൗ​സും ടോ​യ്‌​ല​റ്റ് കോം​പ്ല​ക്‌​സ്, പാ​ലാ -എ​റ​ണാ​കു​ളം സൂ​പ്പ​ര്‍​ഫാ​സ്റ്റ് ഹൈ​വേ​യു​ടെ സാ​ധ്യ​താ പ​ഠ​നം, പാ​ലാ കേ​ന്ദ്ര​മാ​യി സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി, പാ​ലാ ജ​ന​റ​ല്‍ ഹോ​സ്പി​റ്റ​ല്‍ ഓ​ങ്കോ​ള​ജി വി​ഭാ​ഗം സ്ഥാ​പി​ക്ക​ല്‍, റ​ബ​ര്‍ അ​ധി​ഷ്ഠി​ത വ്യ​വ​സാ​യ പാ​ര്‍​ക്ക്, ശീ​തീ​ക​രി​ച്ച കാ​ര്‍​ഷി​കോ​ത്പ​ന്ന സം​ഭ​ര​ണ​ശാ​ല, ഫു​ഡ്പാ​ര്‍​ക്ക്, റി​വ​ര്‍​വ്യൂ റോ​ഡ് പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​പ്പ്, കൊ​ട്ടാ​ര​മ​റ്റം ജം​ഗ്ഷ​നി​ലെ ഫ്ളൈ ​ഓ​വ​ര്‍, മി​ന​ച്ചി​ലാ​റി​നു കു​റ​കെ റി​വ​ര്‍​വ്യൂ റോ​ഡി​ല്‍​നി​ന്ന് തോ​ണി​ക്ക​ട​വി​ലേ​ക്കു​ള്ള തൂ​ക്കു​പാ​ലം, പ​ഴു​ക്കാ​ക്കാ​നം - പാ​മ്പാ​നാ​ക​വ​ല - കു​മ്പ​ക്കാ​നം റോ​ഡ് നി​ര്‍​മാ​ണം, അ​രു​ണാ​പു​ര​ത്ത് വി​നോ​ദ​പാ​ര്‍​ക്ക്, ജ​ന​റ​ല്‍ ആ​ശു​പ​ത്രി ലി​ങ്ക് റോ​ഡ് വീ​തി കൂ​ട്ടി​യു​ള്ള പു​ന​ര്‍​നി​ര്‍​മാ​ണം, അ​ന്തീ​നാ​ട് മേ​ലു​കാ​വ് റോ​ഡ് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്ത​ല്‍, പ​ന​ക്ക​പ്പാ​ലം ജം​ഗ്ഷ​ന്‍ വി​ക​സ​നം, പാ​ലാ മൂ​ന്നാ​നി റോ​ഡ് വീ​തി കൂ​ട്ടി ഉ​യ​ര്‍​ത്തി നി​ര്‍​മാ​ണം, ജ​ന​റ​ല്‍ ആ​ശു​പ​ത്രി ചു​റ്റു​മ​തി​ല്‍ നി​ര്‍​മാ​ണം, പാ​ര​ല​ല്‍ റോ​ഡ് പൂ​ര്‍​ത്തീ​ക​ര​ണം, എ​ലി​വാ​ലി - ആ​ല​മ​റ്റം റോ​ഡ് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്ത​ല്‍ എ​ന്നി​ങ്ങ​നെ 21 പ​ദ്ധ​തി​ക​ളാ​ണ് പാ​ലാ​യ്ക്കു വേ​ണ്ടി ബ​ജ​റ്റി​ല്‍ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

പൂഞ്ഞാർ താ​ലൂ​ക്ക് രൂ​പീ​ക​ര​ണം-10 കോ​ടി
മു​ണ്ട​ക്ക​യ​ത്ത് പു​തി​യ പാ​ല​വും ഫ്ലൈ​ഓ​വ​റും-15 കോ​ടി

പൂ​ഞ്ഞാ​ർ: മ​ണ്ഡ​ല​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് ബ​ജ​റ്റി​ൽ മി​ക​ച്ച പ​രി​ഗ​ണ​ന ല​ഭി​ച്ചു​വെ​ന്ന് പൂ​ഞ്ഞാ​ർ എം​എ​ൽ​എ എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ. ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ താ​ലൂ​ക്കാ​യ മീ​ന​ച്ചി​ൽ വി​ഭ​ജി​ച്ച് ഈ​രാ​റ്റു​പേ​ട്ട കേ​ന്ദ്ര​മാ​യി പൂ​ഞ്ഞാ​ർ താ​ലൂ​ക്ക് രൂ​പീ​ക​ര​ണ​ത്തി​നു 10 കോ​ടി രൂ​പ​യും മു​ണ്ട​ക്ക​യം കേ​സ്‌​വേ​യ്ക്കു സ​മാ​ന്ത​ര​മാ​യി മ​ണി​മ​ല​യാ​റി​നു കു​റു​കെ പു​തി​യ പാ​ല​വും ഫ്ലൈ ​ഓ​വ​റും നി​ർ​മി​ക്കു​ന്ന​തി​നു 15 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു.

ശ​ബ​രി​മ​ല​യു​ടെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​മാ​യ എ​രു​മേ​ലി​യെ തി​രു​പ്പ​തി മോ​ഡ​ൽ പൈ​തൃ​ക ന​ഗ​ര​മാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള സാ​ധ്യ​ത പ​ഠ​ന​ത്തി​നും മു​ണ്ട​ക്ക​യം പ്ര​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തു​ന്ന​തി​നും ഒ​രു​കോ​ടി രൂ​പ വീ​തം അ​നു​വ​ദി​ച്ചു.

ഈ​രാ​റ്റു​പേ​ട്ട കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ പു​തി​യ ഡോ​ർ​മെ​ട്രി കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് അ​ഞ്ച് കോ​ടി, ഈ​രാ​റ്റു​പേ​ട്ട​യി​ൽ ട്രാ​ഫി​ക് യൂ​ണി​റ്റ് സ്റ്റേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​തി​ന് 50 ല​ക്ഷം, ഈ​രാ​റ്റു​പേ​ട്ട ത​ട​വ​നാ​ൽ ബൈ​പാസ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ഒ​രു കോ​ടി, പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ കൂ​വ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് മി​നി സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​ന് ഒ​രു കോ​ടി, പൂ​ഞ്ഞാ​ർ ഐ​എ​ച്ച്ആ​ർ​ഡി എ​ൻ​ജ​നീ​യ​റിം​ഗ് കോ​ള​ജ് കാ​മ്പ​സി​ൽ മി​നി ഐ​ടി പാ​ർ​ക്കി​ന് 10 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു.
പൂ​ഞ്ഞാ​റി​നെ വോ​ളി​ബോ​ൾ ഹ​ബാ​ക്കി ഐ​പി​എ​ൽ മാ​തൃ​ക​യി​ൽ ജി​മ്മി ജോ​ർ​ജ് കേ​ര​ള വോ​ളി ലീ​ഗ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് 50 ല​ക്ഷം, തി​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പി​ണ്ണാ​ക്ക​നാ​ട്-​പ​ടി​ഞ്ഞാ​റ്റു​മ​ല റോ​ഡ് ബി​എം ബി​സി നി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ക്കാ​ൻ മൂ​ന്ന് കോ​ടി, എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ ക​ണ​മ​ല ബൈ​പാ​സ് പു​ന​ർ​നി​ർ​മാ​ണ​ത്തി​നു ഒ​രു​കോ​ടി, പ​ന​ച്ചി​പ്പാ​റ​യി​ൽ ജി.​വി രാ​ജ പ്ര​തി​മ​യും പാ​ർ​ക്കും സ്ഥാ​പി​ക്കാ​ൻ ഒ​രു​കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു.

കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഇ​ളം​കാ​ട് ടൗ​ൺ താ​ഴ്വാ​രം പു​ല്ലു​ക​യാ​റി​ന്‍റെ വ​ല​തു​ക​ര​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ തീ​ര​സം​ര​ക്ഷ​ണ പ്ര​വൃ​ത്തി​ക്ക് 50 ല​ക്ഷ​വും പാ​റ​ത്തോ​ട്ടി​ലെ കൂ​വ​പ്പ​ള്ളി​യി​ൽ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​ഴ്സിം​ഗ് കോ​ള​ജ് സ്ഥാ​പി​ക്കു​ന്ന​ത് ര​ണ്ടു​കോ​ടി​യും തി​ട​നാ​ട്ടി​ലും ചേ​ന്നാ​ട്ടും സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​നു ഒ​രു​കോ​ടി വീ​ത​വും വെ​ള്ളി​ക്കു​ളം-​കാ​രി​കാ​ട്-15 ഏ​ക്ക​ർ-​ക​മ്പി​പ്പാ​ലം-​വാ​ഗ​മ​ൺ റോ​ഡ് പ​ന​രു​ദ്ധാ​ര​ണ​ത്തി​ന് ഒ​രു കോ​ടി​യും ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചു.

District News

ഭാ​ര​തീ​യ യോ​ഗ​ര​ത്‌​ന അ​വാ​ര്‍​ഡ് എ​സ്. മ​നോ​ജി​ന്

ന്യൂ​ഡ​ല്‍​ഹി: അ​ന്താ​രാ​ഷ്ട്ര യോ​ഗ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ദി ​ഇ​ന്ത്യ​ന്‍ ഫോ​റം യോ​ഗ രം​ഗ​ത്ത് അ​സാ​ധാ​ര​ണ സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കു​ന്ന വ്യ​ക്തി​ക​ള്‍​ക്കും ആ​ത്മീ​യ ആ​ചാ​ര്യ​ന്മാ​ര്‍​ക്കും ന​ല്‍​കു​ന്ന ബ​ഹു​മ​തി​യാ​യ ഭാ​ര​തീ​യ യോ​ഗ​ര​ത്‌​ന അ​വാ​ര്‍​ഡ് 2026ന് ​ചാ​വ​റ ഇ‌​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ലെ യോ​ഗ അ​ധ്യാ​പ​ക​നും യോ​ഗ ആ​ചാ​ര്യ​നു​മാ​യ എ​സ്. മ​നോ​ജ്. അ​ര്‍​ഹ​നാ​യി.

29 വ​ര്‍​ഷ​മാ​യി യോ​ഗ​രം​ഗ​ത്ത് മ​നോ​ജ് ന​ല്‍​കി​യ സ​മ​ര്‍​പ്പ​ണ​ത്തി​നും സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് ഈ ​പു​ര​സ്‌​കാ​രം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഐ ​എ​ഫ്എ ഓ​ണ​റ​റി ചെ​യ​ര്‍​മാ​ന്‍ ഡോ. ​കെ. വെ​ങ്കി​ടേ​ശ​ന്‍ ഒ​പ്പു​വ​ച്ച ബ​ഹു​മ​തി പ​ത്ര​മാ​ണ് മ​നോ​ജി​ന് ല​ഭി​ക്കു​ക. 22 വ​ര്‍​ഷ​മാ​യി ചാ​വ​റ സ്‌​കൂ​ളി​ലെ യോ​ഗ അ​ധ്യാ​പ​ക​നാ​ണ് എ​സ്. മ​നോ​ജ്

District News

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ ദേ​ഹ​ത്തേ​ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ണു

പാ​ലാ: മൂ​ന്നാ​നി​യി​ല്‍ കോ​ട​തി പ​രി​സ​ര​ത്ത് സെ​പ്റ്റി​ക് ടാ​ങ്കി​ന് കു​ഴി എ​ടു​ക്കു​ന്ന​തി​നി​ടെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ ദേ​ഹ​ത്തേ​ക്ക് മ​ണ്ണി​ടി​ഞ്ഞു​വീ​ണ് കു​ഴി​യി​ല്‍ അ​ക​പ്പെ​ട്ടു.

ആ​സാം സ്വ​ദേ​ശി മു​ബാ​റ​ക് ഹ​സ​നാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. മു​ബാ​റ​ക്കി​ന്‍റെ ക​ഴു​ത്തോ​ളം മ​ണ്ണി​ല്‍ മൂ​ടി​പ്പോ​യി​രു​ന്നു. കൂ​ടെ ജോ​ലി ചെ​യ്ത​വ​ര്‍ മു​ബാ​റ​ക്കി​നെ പു​റ​ത്തെ​ടു​ത്തു. പാ​ലാ ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ ആം​ബു​ല​ന്‍​സി​ല്‍ പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ മു​ബാ​റ​ക്കി​നെ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കു ഗു​രു​ത​ര​മ​ല്ല.

District News

സ​ഡ​ന്‍ ബ്രേ​ക്കി​ട്ട് കാ​ര്‍, ബ​സ് യാ​ത്ര​ക്കാ​ര്‍​ക്കു പ​രി​ക്ക്

പാ​ലാ: ഈ​രാ​റ്റു​പേ​ട്ട -പാ​ലാ റൂ​ട്ടി​ല്‍ സ്വ​കാ​ര്യ ബ​സി​ന് മു​ന്നി​ല്‍ ക​യ​റി​യ കാ​ര്‍ സ​ഡ​ന്‍ ബ്രേ​ക്കി​ട്ട​തു മൂ​ലം ബസ് യാ​ത്ര​ക്കാ​ര്‍​ക്കു പ​രി​ക്കേ​റ്റു. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍​നി​ന്നു പാ​ലാ​യി​ലേ​ക്കു വ​ന്ന വെ​ല്‍​കം ബ​സി​ന് മു​ന്നി​ല്‍ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ഇ​ട​പ്പാ​ടി​യി​ലാ​യി​രു​ന്നു സം​ഭ​വം. ബ​സി​നു മു​ന്നി​ല്‍ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ബ്രേ​ക്കി​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ബസ് യാ​ത്ര​ക്കാ​രു​ടെ ത​ല ക​മ്പി​യി​ലി​ടി​ച്ചാ​ണ് പ​രി​ക്കേ​റ്റ​ത്. ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. പാ​ലാ ടൗ​ണ്‍ സ്റ്റാ​ന്‍​ഡ് വ​രെ കാ​ര്‍ മു​ന്നി​ല്‍​ത്ത​ന്നെ തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​ണ്ട​ക്ട​ര്‍ ജി​ത്തു പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ആ​ര്‍​ടി​ഒ​യ്ക്കു പ​രാ​തി ന​ല്കു​മെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞു.

District News

പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി കൊ​ഴു​വ​നാ​ല്‍ സോ​ണ്‍ ഉ​ദ്ഘാ​ട​നം 22ന്

​പാ​ലാ: പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ കൊ​ഴു​വ​നാ​ല്‍ ഫൊ​റോ​ന ത​ല​ത്തി​ലു​ള്ള സോ​ണ്‍ പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പ്ര​ഥ​മ സോ​ണ​ല്‍ അ​വ​ലോ​ക​ന സ​മ്മേ​ള​ന​വും 22ന് ​കൊ​ഴു​വ​നാ​ല്‍ സെ​ന്‍റ് ജോ​ണ്‍ നെ​പും​സ്യാ​ന്‍​സ് പ​ള്ളി ഹാ​ളി​ല്‍ ന​ട​ക്കും. രാ​വി​ലെ 10.30ന് ​ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ഫൊ​റോ​ന ര​ക്ഷാ​ധി​കാ​രി​യും വി​കാ​രി​യു​മാ​യ ഫാ. ​ജോ​സ് നെ​ല്ലി​ക്ക​ത്തെ​രു​വി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് വാ​ട്ട​പ്പി​ള്ളി​ല്‍ സോ​ണ്‍ കൗ​ണ്‍​സി​ലി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.

കാ​ഞ്ഞി​ര​മ​റ്റം പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ണ്ണ​നാ​ല്‍, മൂ​ഴൂ​ര്‍ പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ക​ണി​യാം​പ​ടി, മ​റ്റ​ക്ക​ര പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് പ​ര്യാ​ത്ത്, ക​രി​മ്പാ​നി പ​ള്ളി വി​കാ​രി ഫാ. ​ജ​യിം​സ് ക​രി​മാ​ക്ക​ല്‍, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​ഫ്രാ​ന്‍​സി​സ് ഇ​ട​ത്തി​നാ​ല്‍, ഫാ. ​മാ​ത്യു പു​ളി​ക്ക​പ്പ​റ​മ്പി​ല്‍, സോ​ണ്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ വ​യ​ലി​ല്‍, പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഓ​ഫീ​സ​ര്‍ ഡാ​ന്‍റി​സ് കൂ​നാ​നി​ക്ക​ല്‍, കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ജി​ജി സി​ന്‍റോ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

District News

പൂ​വ​ര​ണി​യി​ല്‍ ക​ഞ്ചാ​വ് പി​ടി​കൂ​ടി

പാ​ലാ: പൂ​വ​ര​ണി​യി​ല്‍ ക​ഞ്ചാ​വു​വേ​ട്ട. തൊ​ടു​പു​ഴ സ്വ​ദേ​ശി ജി​ജോ​യു​ടെ വീ​ടി​ന്‍റെ സ​മീ​പ​ത്തു​നി​ന്നു ര​ണ്ടു കി​ലോ ക​ഞ്ചാ​വ് എ​സ്‌​ഐ ദി​ലീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​ച്ചെ​ടു​ത്തു. പ്ര​തി ജി​ജോ​യെ​യും കൂ​ട്ടാ​ളി​യെ​യും ഇ​ന്ന​ലെ തൊ​ടു​പു​ഴ​യി​ല്‍​നി​ന്നു പോ​ലീ​സ് പി​ടി​ച്ചി​രു​ന്നു.
അ​ന്വേ​ഷ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് ഡോ​ഗ് സ്‌​ക്വാ​ഡ് എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ജി​ജോ​യു​ടെ പൂ​വ​ര​ണി​യി​ലെ വീ​ടി‌​ന്‍റെ മ​തി​ലി​നു താ​ഴെ വാ​ഴ​ക്ക​ച്ചി​ക്കി​ട​യി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് മെം​ബ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ഇ​ന്‍​ക്വ​സ്റ്റ് ത​യാ​റാ​ക്കി പാ​ലാ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍​പ്പെ​ട്ട ആ​ളാ​ണെ​ന്നും നാ​ളു​ക​ളാ​യി പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

District News

അ​ക്ഷ​ര​ദീ​പം അ​വാ​ര്‍​ഡ് പെ​രു​മ്പ​ട​വ​ത്തി​ന് സമ്മാനിച്ചു

രാ​മ​പു​രം: രാ​മ​പു​രം മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജ് ഏ​ര്‍​പ്പെ​ടു​ത്തി​യ പ്ര​ഥ​മ സാ​ഹി​ത്യ പു​ര​സ്‌​കാ​രം അ​ക്ഷ​ര​ദീ​പ​ത്തി​ന് സാ​ഹി​ത്യ​കാ​ര​ന്‍ പെ​രു​മ്പ​ട​വം ശ്രീ​ധ​ര​ന്‍ അ​ര്‍​ഹ​നാ​യി.
അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ല​ഞ്ഞി​യി​ലെ പെ​രു​മ്പ​ട​വം വീ​ട്ടി​ലെ​ത്തി കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ബ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​റെ​ജി വ​ര്‍​ഗീ​സ് മേ​ക്കാ​ട​ന്‍, വൈ​സ് പ്രി​ന്‍​സി​പ്പി​ല്‍​മാ​രാ​യ ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി, സി​ജി ജേ​ക്ക​ബ്, ഫാ. ​ബോ​ബി ജോ​ണ്‍, ഷീ​ബ അ​രു​ണ്‍ തു​ട​ങ്ങി​യ​വ​രും ചേ​ര്‍​ന്ന് അ​വാ​ര്‍​ഡ് സ​മ്മാ​നി​ച്ചു.

10001 രൂ​പ​യും പ്ര​ശ​സ്തി ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് അ​ക്ഷ​ര​ദീ​പം അ​വാ​ര്‍​ഡ്. വാ​യ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ള​ജ് ത​ല​ത്തി​ല്‍ ന​ട​ത്ത​പ്പെ​ടു​ന്ന ഗ്ര​ന്ഥ​പ​രി​ച​യം, പു​സ്ത​ക നി​രൂ​പ​ണം, വി​വി​ധ സാ​ഹി​ത്യ​മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ക്ക​പ്പെ​ട്ടു. വാ​യ​ന​യാ​ണ് മ​നു​ഷ്യ​നെ മ​നു​ഷ്യ​നാ​ക്കു​ന്ന​തെ​ന്നും സാ​ഹി​ത്യ​ര​ച​ന​ക​ള്‍ വാ​യി​ക്കാ​ത്ത ഒ​രു​വ​നും മ​നു​ഷ്യ​പ്പ​റ്റു​ള്ള​വ​നാ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും പെ​രു​മ്പ​ട​വം ശ്രീ​ധ​ര​ന്‍ പ​റ​ഞ്ഞു.

വി​ദ്യാ​ര്‍​ഥി​ക​ളി​ലെ വാ​യ​നാ​ഭി​രു​ചി വ​ള​ര്‍​ത്തു​ന്ന​തി​നും യു​വ​ജ​ന​ങ്ങ​ളു​ടെ​യി​ട​യി​ല്‍ സാ​ഹി​ത്യ​നാ​യ​ക​രോ​ട് ആ​ദ​ര​വ് വ​ള​ര്‍​ത്തു​ന്ന​തി​നു​മാ​യാ​ണ് സാ​ഹി​ത്യ​വാ​ര​വും അ​വാ​ര്‍​ഡ് സ​മ​ര്‍​പ്പ​ണ​വും തു​ട​ങ്ങി​യ​തെ​ന്ന് മാ​നേ​ജ​ര്‍ ഫാ. ​ബ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം പ​റ​ഞ്ഞു.

District News

ചേ​ന്ന​ങ്ക​രി​ക്ക് പാ​ലം

ചേ​ന്ന​ങ്ക​രി: നി​വാ​സി​ക​ളു​ടെ ദീ​ർ​ഘ​നാ​ള​ത്തെ കാ​ത്തി​രി​പ്പി നൊ​ടു​വി​ൽ ചേ​ന്ന​ങ്ക​രി​യി​ൽ പ​മ്പ​യാ​റി​ന് കു​റു​കെ പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി 10 കോ​ടി രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി.​വ​ള്ള​വും, ബോ​ട്ടും ആ​യി​രു​ന്നു ചേ​ന്ന​ങ്ക​രി​കാ​രു​ടെ ഏ​ക ആ​ശ്ര​യം. പാ​ലം യാ​ഥാ​ർ​ഥ്യ​കു​ന്ന​തോ​ടെ ഒ​രു പ്ര​ദേ​ശ​ത്തെ ജ​ന​ത​യു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​ണ്സാ​ക്ഷാ​ത്ക്ക​രി​ക്ക​പ്പെ​ടു​ന്ന​ത്.

പാ​തി​രാ​മ​ണ​ലി​ൽ റോ​പ്‌വേ

മു​ഹ​മ്മ: പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ൽ റോ​പ്‌വേ​യും ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യും ന​ട​പ്പാ​ക്കു​ം. ദ്വീ​പി​ന്‍റെ മു​ഖ്യ പ്ര​വേ​ശ​ന ക​വാ​ട​മാ​യ കാ​യി​പ്പു​റം ബോ​ട്ടുജെ​ട്ടി​യി​ൽനി​ന്നാ​ണ് ദീ​പി​ലേ​ക്ക് റോ​പ്പ് വേ ​നി​ർ​മി​ക്കു​ക. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം മേ​ഖ​ല​ക​ളി​ൽനി​ന്നു​ള്ള ടൂ​റി​സ്റ്റു​ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​മെ​ന്ന​തും കാ​യി​പ്പു​റ​ത്തി​ന്‍റെ മെ​ച്ച​മാ​ണ്.

ചേർത്തലയ്ക്ക് നഷ്ടകണക്കുകൾ

ചേ​ര്‍​ത്ത​ല: സം​സ്ഥാ​ന​ത്തെ ഭ​ര​ണം എ​ല്‍​ഡി​എ​ഫി​ല്‍നി​ന്നും യു​ഡി​എ​ഫി​ലേ​ക്ക് മാ​റി​യ​പ്പോ​ള്‍ ബ​ജ​റ്റി​ല്‍ ചേ​ര്‍​ത്ത​ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന് ല​ഭി​ച്ച​ത് ന​ഷ്ട​ക്കണ​ക്കു​ക​ള്‍. ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് ബ​ജ​റ്റി​ൽ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച തു​ക​യു​ടെ 45 ശ​ത​മാ​ന​ത്തോ​ളം തു​ക പു​തി​യ ബ​ജ​റ്റി​ല്‍ വെ​ട്ടി​ക്കു​റ​ച്ചു.
എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റി​ല്‍ ചേ​ര്‍​ത്ത​ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി 26.2 കോ​ടി നീ​ക്കി​വ​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് ബ​ജ​റ്റി​ൽ 14.5 കോ​ടി രൂ​പ​യാ​യി കു​റ​ഞ്ഞു. ഏ​ക​ദേ​ശം 11.7 കോ​ടി​യു​ടെ പ്ര​വൃത്തി​ക​ളാ​ണ് പു​തി​യ ബ​ജ​റ്റി​ല്‍ ഒ​ഴി​വാ​ക്കി​യ​ത്. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ബ​ജ​റ്റി​ല്‍ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന പ​ദ്ധ​തി​ക​ളി​ല്‍ ചി​ല​ത് അ​പ്ര​ത്യ​ക്ഷ​മാ​കു​ക​യും അ​തി​നു പ​ക​രം പു​തി​യ ചി​ല പ​ദ്ധ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തും ശ്ര​ദ്ധേ​യ​മാ​യി.

മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ
കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് 13 കോ​ടി

ചാ​രും​മൂ​ട്: മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ സ്‌​കൂ​ളു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഫ​യ​ർ​സ്റ്റേ​ഷ​ൻ ന​വീ​ക​ര​ണ​ത്തി​നും ഉ​ൾ​പ്പ​ടെ 13 കോ​ടി അ​നു​വ​ദി​ച്ച​താ​യി എം.​എ​സ്. അ​രു​ൺ​കു​മാ​ർ എം​എ​ൽ​എ അ​റി​യി​ച്ചു. മാ​വേ​ലി​ക്ക​ര ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് കെ​ട്ടി​ടം -ര​ണ്ടു കോ​ടി, രാ​ജാ​ര​വി​വ​ർ​മ സെന്‍റർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഫോ​ർ വി​ഷ്വ​ൽ ആ​ർ​ട്സ് കെ​ട്ടി​ട നി​ർ​മാ​ണം -ര​ണ്ടു കോ​ടി, മാ​വേ​ലി​ക്ക​ര ഫ​യ​ർ സ്റ്റേ​ഷ​ൻ കെ​ട്ടി​ട ന​വീ​ക​ര​ണം -ര​ണ്ടുകോ​ടി, ഗ​വ​. എ​ൽ​പി​എ​സ് മു​ള്ളി​ക്കു​ള​ങ്ങ​ര കെ​ട്ടി​ട നി​ർ​മാ​ണം- ഒ​രു കോ​ടി, ഗ​വ​. വെ​ൽ​ഫെ​യ​ർ എ​ൽ​പി​എ​സ് ചു​ന​ക്ക​ര കെ​ട്ടി​ട നി​ർ​മാ​ണം-ഒ​രു കോ​ടി, ഗ​വ​. വെ​ൽ​ഫെ​യ​ർ എ​ൽ​പി​എ​സ് താ​മ​ര​ക്കു​ളം കെ​ട്ടി​ടനി​ർ​മാ​ണം-ഒ​രു കോ​ടി, ഗ​വ​. എ​ൽ​പി​എ​സ്, കു​റ​ത്തി​കാ​ട്, മാ​ലി​മേ​ൽ കെ​ട്ടി​ട നി​ർ​മാ​ണം-ഒ​രു കോ​ടി, ഗ​വ​ൺ​മെ​ന്റ് യു​പി​എ​സ് വ​രേ​ണി​ക്ക​ൽ കെ​ട്ടി​ട നി​ർ​മാ​ണം-ഒ​രു കോ​ടി, ഗ​വ​. മു​ഹ​മ്മ​ദ​ൻ​സ് എ​ൽ​പി​എ​സ് വെ​ട്ടി​യാ​ർ കെ​ട്ടി​ട നി​ർ​മാ​ണം-ഒ​രു കോ​ടി, ഗ​വ​. എ​ൽ​പി​എ​സ് വെ​ട്ടി​യാ​ർ കെ​ട്ടി​ട നി​ർ​മാ​ണം-ഒ​രുകോ​ടി എ​ന്നി​ങ്ങ​നെ വി​വി​ധ നി​ർ​മാ​ണം പ്ര​വൃ​ത്തി​ക​ൾ​ക്കാ​ണ് സം​സ്ഥാ​ന ബ​ജ​റ്റി​ൽ തു​ക അ​നു​വ​ദി​ച്ച​ത്.

അ​മ്പ​ല​പ്പു​ഴ​ക്ക് തീ​ര്‍​ഥാ​ട​ന ട്യൂ​റി​സം സ​ര്‍​ക്യൂ​ട്ട്

അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​ക്ക് തീ​ര്‍​ഥാ​ട​ന ട്യൂ​റി​സം സ​ര്‍​ക്യൂ​ട്ട്. അ​ര്‍​ത്തു​ങ്ക​ല്‍ ബ​സ​ലി​ക്ക, കാ​ക്കാ​ഴം മു​ഹ് യ​ദ്ദീ​ന്‍ ജു​മാ​മ​സ്ജി​ത്, അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വ​മി ക്ഷേ​ത്രം, ഓ​ച്ചി​റ പ​ര​ബ്ര​ഹ്മ ക്ഷേ​ത്രം തു​ട​ങ്ങി​യ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളെ കൂ​ട്ടി​യോ​ജി​പ്പി​ച്ചാ​ണ്  തീ​ര്‍​ഥാ​ട​ന ട്യൂ​റി​സം സ​ര്‍​ക്യൂ​ട്ടാ​യി ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തി​ല്‍ കാ​ക്കാ​ഴം പ​ള്ളി​യും അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​വു​മാ​ണ് അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ല്‍​പ്പെ​ടു​ന്ന​ത്.

തീ​ര്‍​ഥാ​ട​ന ടൂ​റി​സം സ​ര്‍​ക്യൂ​ട്ട് ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ ത​ദ്ദേ​ശ-​വി​ദേ​ശി​യ​ര​ട​ക്ക​മു​ള്ള തീ​ര്‍​ഥാ​ട​ക​ര്‍ ജാ​തി​മ​ത​ഭേ​ത​മ​ന്യെ ഇ​വി​ടെ എ​ത്തി പ്രാ​ര്‍​ഥ​ന​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നും പ​ഠ​നം ന​ട​ത്താ​നും അ​വ​സ​രം ഒ​രു​ങ്ങും.

District News

ബ​ജ​റ്റി​ൽ ഹ​രി​പ്പാ​ടി​ന് 500 കോ​ടി​യു​ടെ ച​രി​ത്ര വി​ഹി​തം

ഹ​രി​പ്പാ​ട്: വി​ക​സ​ന​ക്കു​തി​പ്പി​ന്‍റെ വ​ൻ വി​സ്മ​യ​മൊ​രു​ക്കി സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഹ​രി​പ്പാ​ട് മ​ണ്ഡ​ല​ത്തി​ന് 500 കോ​ടി രൂ​പ​യു​ടെ ച​രി​ത്ര വി​ഹി​തം. പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് ഹ​രി​പ്പാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പ​ദ്ധ​തി പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നാ​യി ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ 100 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ചു.

ഇ​തി​നു​പു​റ​മേ, മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്രാ​ദേ​ശി​ക വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി 380 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളും ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി 20 കോ​ടി രൂ​പ​യും ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി ആ​ഭ്യ​ന്ത​രമ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു. ഇ​തോ​ടെ ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്കും പ്രാ​ദേ​ശി​ക വി​ക​സ​ന​ത്തി​നു​മാ​യി ആ​കെ 500 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ഹ​രി​പ്പാ​ട്ടേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.

സ്വ​പ്ന​ങ്ങ​ൾ​ക്ക് ചി​റ​കു​മു​ള​ച്ച് ക​രു​വാ​റ്റ മെ​ഡി​ക്ക​ൽ കോ​ള​ജ്

2015 മേ​യ് 12ന് ​യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ക​രു​വാ​റ്റ​യി​ൽ ത​റ​ക്ക​ല്ലി​ട്ട ഹ​രി​പ്പാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പ​ദ്ധ​തി, പി​ന്നീ​ട് വ​ന്ന ഭ​ര​ണ​മാ​റ്റ​ത്തോ​ടെ വ​ഴി​മു​ട്ടു​ക​യാ​യി​രു​ന്നു. പ​ദ്ധ​തി പു​ന​രു​ജ്ജീ​വി​പ്പി​ക്കു​മെ​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​മാ​ണ് ഇ​പ്പോ​ൾ ബ​ജ​റ്റി​ലെ 100 കോ​ടി രൂ​പ​യു​ടെ പ്ര​ഖ്യാ​പ​ന​ത്തോ​ടെ യാ​ഥാ​ർ​ഥ്യമാ​കു​ന്ന​ത്.

മ​ണ്ഡ​ല​ത്തി​ല്‍ 380 കോ​ടി രൂ​പ​യു​ടെ വി​വി​ധ വി​ക​സ​ന പ്ര​വൃ​ത്തി​ക​ളും ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യി 20 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു.

Latest News

Corehub Up