ഓണ്‍ലൈൻ മണി ഗെയിം നിരോധനം: സർക്കാർ നടപടി സ്വാഗതാർഹം
Sunday, August 24, 2025 2:17 AM IST
ഓണ്‍ലൈൻ മണി ഗെയിമുകളുടെ സന്പൂർണ നിരോധനത്തിനു വേണ്ടി കേന്ദ്രസർക്കാർ ബിൽ കൊണ്ടുവന്നത് വളരെ ഉചിതവും സ്വാഗതാർഹവുമാണ്. ബിൽ നിയമമാകുന്നതോടെ നിരോധനം സാധ്യമാകും.
ലഹരി വസ്തുക്കളുടെ ഉപയോഗംപോലെതന്നെ യുവാക്കളിൽ വലിയ ദുഃസ്വാധീനം ചെലുത്തുന്നതാണ് പണംവച്ചുള്ള ഓണ്‍ലൈൻ ഗെയിമുകൾ. ഇത്തരം ഗെയിമുകൾക്കടിമപ്പെട്ടു പണം നഷ്ടപ്പെട്ട് മാനസിക വിഭ്രാന്തിയിലാവുകയും ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവങ്ങൾ അനവധിയാണ്.
മുരളീമോഹൻ മഞ്ചേരി, മലപ്പുറം