കാർഷികവായ്പ
Thursday, August 8, 2019 11:29 PM IST
നാലു ശതമാനം കാർഷികവായ്പ കിസാൻ ക്രെഡിറ്റ് കാർഡുമായി ബന്ധിപ്പിക്കുന്നത് യഥാർഥ കൃഷിക്കാർക്ക് വായ്പാ പലിശ സബ്സിഡി കിട്ടാൻ സഹായകമാകും. നാലുശതമാനം വായ്പ കിട്ടുന്നതു സമൂഹത്തിലെ മറ്റു ജീവിതമാർഗമൊന്നും ഇല്ലാത്ത കൃഷിക്കാർക്ക് ആയിരിക്കണം. മറ്റുള്ളവർക്കു സബ്സിഡിയില്ലാതെ വായ്പ കൊടുക്കണം. ഇന്നു ബാങ്ക് മാനേജർക്ക് താത്പര്യമുള്ളവർക്ക് കരംകെട്ടിയ രസീതിന്റെ അടിസ്ഥാനത്തിൽ വായ്പ കൊടുക്കാം.
സർക്കാർ ഉദ്യോഗസ്ഥരും വ്യാപാരി വ്യവസായികളും വിദേശജോലിക്കാരും കരം തീർത്ത രസീതിന്റെ പേരിൽ വായ്പ സംഘടിപ്പിച്ച് കൂടിയ പലിശയ്ക്ക് ഡെപ്പോസിറ്റ് ചെയ്ത് ലാഭം ഉണ്ടാക്കുകയാണ്.
ഭൂമി ഉള്ളവർക്കല്ല, കാർഷികവൃത്തി തൊഴിലായി സ്വീകരിക്കുന്നവരും കാർഷിക ഉത്പാദനം നടത്തുന്നവരുമായ കൃഷിക്കാർക്കാണ് സബ്സിഡികൾ കൊടുക്കേണ്ടത്.
എം.കെ. സിറിയക്, മരങ്ങാട്ടുപിള്ളി