പശുവിൻ പാലിൽ സ്വർണം !
Monday, November 11, 2019 12:01 AM IST
ബിജെപി ബംഗാൾ സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിന്റെ, ഇന്ത്യൻ പശുക്കളെപ്പറ്റിയുള്ള ഒരു നിരീക്ഷണം വായിച്ചു. ഇന്ത്യൻ പശുക്കളുടെ പാലിൽ സ്വർണമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യൻ പശുക്കളുടെ മുതുകിൽ ഒരു പ്രത്യേക നാഡിയുണ്ടെന്നും അതു സൂര്യപ്രകാശവുമായി പ്രവർത്തിച്ചു സ്വർണമുണ്ടാകുമെന്നും അതുകൊണ്ടാണ് പാലിനു മഞ്ഞ നിറം തോന്നുന്നതെന്നുമാണ് അദ്ദേഹത്തിന്റെ കണ്ടുപിടിത്തം.
വിദേശ ജനുസ് പശുക്കൾ "ഗോമാതാ’ക്കളല്ല, അവരെ വേണമെങ്കിൽ "അമ്മായി ’മാരെന്നു വിളിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിരിക്കാതെന്തു ചെയ്യും?
ഡോ. പോൾ വാഴപ്പിള്ളി, ശ്രീകണ്ഠപുരം, കണ്ണൂർ