നിയമങ്ങളും ശിക്ഷയും ഏകപക്ഷീയമാകരുത്
Saturday, November 16, 2019 11:00 PM IST
സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും എതിരേയുള്ള അതിക്രമങ്ങൾ കേരളത്തിൽ കൂടിവരികയാണ്. മറ്റുള്ളവർക്ക് മുന്നറിയിപ്പാകും വിധം പ്രതികൾക്ക് ഏറ്റവും കൂടിയ ശിക്ഷ നൽകിയേ തീരൂ.
എന്നാൽ, ചിലപ്പോഴെങ്കിലും മറ്റു താൽപര്യങ്ങൾ മൂലമുള്ള പരാതികളിൽ നിരപരാധികളും ബലിയാടാവുന്നുണ്ട്. ’ഉഭയസമ്മത’പ്രകാരമുള്ള ചെയ്തികൾ പിന്നീട് ’അതിക്രമം’ എന്ന പരാതിയിൽ എത്തുന്പോൾ ഒരാൾ പ്രതിയും മറ്റെയാൾ ഇരയുമായി മാറുന്നു. ’പോക്സോ’ കേസുകൾ മിക്കതും പതിനാലും പതിനഞ്ചും വയസുള്ള കുട്ടികളെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു അഥവാ ഗർഭിണിയാക്കി എന്ന പരാതിയിലാണ് എത്തുന്നത്. പതിനെട്ടു വയസാകാതെ വിവാഹം പറ്റില്ല എന്ന് അറിയാത്തവരല്ല ഇന്നുള്ളത്. ആണ് കുട്ടികൾക്കൊപ്പം നിയന്ത്രണമില്ലാതെ ഇടപെടുന്ന പെണ്‍കുട്ടികളെ ഗുണദോഷിക്കുന്ന പിതൃസമരെയും അധ്യാപകരെയുമൊക്കെ ’പോക്സോ’യിൽ പെടുത്താനാവുംവിധം തന്റേടമുള്ള കുട്ടികൾ ഇന്നു ധാരാളമുണ്ട്.
തുല്യകുറ്റത്തിന് തുല്യശിക്ഷ എന്ന നിയമം വന്നാൽ പീഡന പരാതികളുടെ ദുരുപയോഗം തടയാനാകും.
ജോഷി ബി. ജോൺ, മണപ്പള്ളി