ഭിന്നശേഷിക്കാരുടെ ഉപകരണങ്ങൾ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കണം
Tuesday, November 19, 2019 11:40 PM IST
കൃത്രിമകാൽ ഉൾപ്പെടെ ഭിന്നശേഷിക്കാരുടെ ചലനശേഷിക്കുള്ള ഉപകരണങ്ങൾക്കെല്ലാം ജിഎസ്ടി ചുമത്തിയിട്ടുണ്ട്. ഇവരെയൊക്കെ മുഖ്യധാരയിലെത്തിക്കാൻ നികുതികൾ ഒഴിവാക്കി സബ്സിഡി കൊടുക്കുകയാണു വേണ്ടത്. ഒറ്റക്കാലിൽ ക്രച്ചസ് ഉപയോഗിച്ച് ആഫ്രിക്കയിലെ ഏറ്റവും വലിയ പർവതനിരയായ കിളിമഞ്ചാരോ കീഴടക്കിയ മലയാളിയായ ആലുവ സ്വദേശി നീരജിന്റെ ജീവിതകഥ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.
അയ്യായിരം വർഷത്തിലേറെ പാരന്പര്യമുള്ള ഭാരതത്തിന്റെ സ്വന്തം ആയുർവേദത്തെക്കുറിച്ച് പഠിക്കാൻവേണ്ടി മുപ്പതു വിദേശരാജ്യങ്ങളിലെ പ്രതിനിധികൾ കേരളത്തിലേക്ക് വന്നു.
വിദേശരാജ്യങ്ങൾ ആയൂർവേദത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. എന്നാൽ, ഇതിന് ഇവിടത്തെ ഗവൺമെന്റ് വേണ്ട പ്രോത്സാഹനം നൽകുന്നില്ല. ആയൂർവേദ മരുന്നുകൾക്ക് പതിമൂന്ന് ശതമാനം ജിഎസ്ടി ആണ് ചുമത്തിയിരിക്കുന്നത്. ജിഎസ്ടി ഒഴിവാക്കിയാൽ മരുന്നുവില കുറയുകയും അങ്ങനെ പാർശ്വഫലങ്ങളില്ലാത്ത ആയൂർവേദ മരുന്നുകൾ ഉപയോഗിക്കാൻ സാധാരണക്കാർക്കു കഴിയുകയും ചെയ്യും. ഗവൺമെന്റ് ആവശ്യമായ നടപടികൾ സ്വീകരിക്കണം.
ബെന്നി വാളികുളം, ഉപ്പുതറ