സ്വർണ്ണാഭരണ ഭ്രമം കുറയ്ക്കണം
Wednesday, July 22, 2020 10:51 PM IST
കൊറോണ കഴിഞ്ഞാൽ സ്വർണ്ണവും സ്വപ്നയുമാണല്ലോ ഇപ്പോൾ മാധ്യമശ്രദ്ധയിലുള്ളത്. കൊറോണയുടെ സഹായം കാരണം വിവാഹത്തോടനുബന്ധിച്ചുള്ള ആർഭാടങ്ങൾ അസ്തമയത്തിലാണ്. ഇതൊരവസരമായികണ്ട് സാമാന്യജനം സ്വർണ്ണാഭരണങ്ങളോടുള്ള ഭ്രമം കുറയ്ക്കണം. വീട്ടമ്മമാരെ മുൻ നിർത്തി പുരോഗമനപ്രസ്ഥാനങ്ങളും രാഷ്ട്രീയപാർട്ടികളും രംഗത്തിറങ്ങണം. പുതിയൊരു നവോത്ഥാനം കേരളത്തിൽ സ്വർണ്ണവെളിച്ചം തൂവട്ടെ.
ഉണ്ണികൃഷ്ണൻ മംഗലശ്ശേരി, മഞ്ചേരി