വ്യാജ സന്ദേശങ്ങളെ കര്‍ശനമായി നിയന്ത്രിക്കണം
Wednesday, July 29, 2020 12:09 AM IST
കൊറോണ വൈറസെന്ന മഹാവിപത്തിനെ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പും സര്‍ക്കാരും പൊതുജനങ്ങളും കാണിക്കുന്ന ആത്മാര്‍ഥത അഭിനന്ദനാര്‍ഹമാണ്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഓരോ തെരുവോരത്തും അധികൃതര്‍ കര്‍ശനമായി കാവലിരിക്കുമ്പോഴും ചില വിവരദോഷികള്‍ കൊറോണ വൈറസിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യരെ പരിഭ്രാന്തിപ്പെടുത്തുന്ന വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികളുമായി സര്‍ക്കാരും ആരോഗ്യവകുപ്പും മുമ്പോട്ട് പോകേണ്ടതുണ്ട്.
എ.പി. ആരിഫ്, കളത്തൂര്‍