റോഡപകടങ്ങളിലെ കാഴ്ചക്കാർ
Wednesday, August 5, 2020 11:23 PM IST
റോഡ് അപകടങ്ങളിൽപ്പെടുന്നവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയാൽ വിലപ്പെട്ട ജീവൻ നമ്മൾക്ക് രക്ഷിക്കാനാവും. മാവേലിക്കര തിരുവല്ല സംസ്ഥാനപാതയിൽ അപകടത്തിൽപ്പെട്ട് ചോരവാർന്ന് കിടന്ന യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ ഓടിക്കൂടിയവർ ആരും തയ്യാറാവാത്തത് മൂലം യുവാവിന് ദാരുണാന്ത്യം ഉണ്ടായി. വിവരവും വിദ്യാഭ്യാസവും ഉള്ള മലയാളിക്ക് ഇന്ന് വിവേകവും സഹാനുഭൂതിയും നഷ്ടപ്പെട്ടുവോ? റോഡപകടത്തിൽ ചോരവാർന്ന് കിടക്കുന്ന ആളെ കണ്ടാൽ പോലും മനസ്സ് തളരാതെ മൊബൈലിൽ വീഡിയോ എടുത്ത് ലൈവ് ഇടുന്നതിൽ ആനന്ദം കണ്ടത്തുന്നവരേക്കാൾ വലിയ മാനസികരോഗികൾ ലോകത്ത് വേറെ ഇല്ല.
റോഡപകടങ്ങളിൽ പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പ്രോത്സാഹനങ്ങളും പാരിതോഷികങ്ങളും നൽകിയാൽ ചിലപ്പോൾ ഈ ചിന്താഗതിക്ക് ഒരു മാറ്റം ഉണ്ടായേക്കാം.
ആർ. ജിഷി. കൊല്ലം