മത്സ്യസമ്പത്ത് വർധിപ്പിക്കാൻ ഇത്തരം വഴികൾ വേണ്ട
Wednesday, September 9, 2020 11:38 PM IST
മത്സ്യസമ്പത്ത് വർധിപ്പിക്കാനായി കൂടൽമാണിക്യം കുലീപിനി തീർത്ഥക്കുളത്തിൽ 1500 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചതായി വാർത്ത കണ്ടു. കുറഞ്ഞ വെള്ളമേ വേനൽക്കാലത്ത് കുളത്തിൽ കാണാറുള്ളു. മത്സരാടിസ്ഥാനത്തിൽ ഈ രീതിയിൽ ഇത്രയധികം മത്സ്യം വളർത്തിയാൽ കുളത്തിൽ വിസർജ്യം വീണ് തീർഥക്കുളം വൃത്തിഹീനമാകാനുള്ള സാധ്യത വലുതാണ്. വെള്ളം കെട്ടിക്കിടക്കുന്ന കുളമാണ്.
ആചാരാനുഷ്ഠാനങ്ങളുടെ പേരിൽ വാണിജ്യാടിസ്ഥാനത്തിൽ മത്സ്യം തീർത്ഥക്കുളത്തിൽ വളർത്തുന്നത് നല്ല ശീലമല്ല.ആചാരം നിലനിർത്താൻ കുളത്തിന്റെ ശേഷിക്ക് അനുസൃതമായി 300/400 മത്സ്യങ്ങൾ മതിയായിരുന്നു.
കാവല്ലൂര്‍ ഗംഗാധരൻ, ഇരിങ്ങാലക്കുട